Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
എസ്ബിഐയില്‍ 2 വര്‍ഷം നിക്ഷേപത്തിന് 7.9 ശതമാനം പലിശ: എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാന്‍ പറ്റില്ല
Text by TEAM UKMALAYALAM PATHRAM
നിക്ഷേപകരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സര്‍വോത്തം പദ്ധതിയെന്ന ദ്വിവര്‍ഷ പദ്ധതിയാണ് എസ്ബിഐ രൂപീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് 7.4% പലിശ നിരക്ക് നല്‍കുന്ന ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9% ആണ് നികുതി ലഭിക്കുക.

ഇന്ത്യന്‍ പൗരന്മാരായ ഇന്ത്യയില്‍ താമസിക്കുന്ന ആര്‍ക്കും എസ്ബിഐ സര്‍വോത്തം പദ്ധതിയില്‍ പങ്കാളിയാകാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എന്‍ആര്‍ആകള്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല.

സര്‍വോത്തം പദ്ധതി ഒരു ഫിക്സഡ് ഡെപ്പോസിറ്റിന് സമാനമാണ്. 15 ലക്ഷമാണ് നിക്ഷേപിക്കാനാകുന്ന ഏറ്റവും കുറഞ്ഞ തുക. രണ്ട് കോടി വരെ ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കും. ഇത് പ്രകാരം 15,25,000 രൂപ രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 17,65,867 രൂപയാണ് രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തിരികെ ലഭിക്കുക. മുതിര്‍ന്ന് പൗരന് ലഭിക്കുന്ന 7.9% പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ തിരികെ ലഭിക്കുന്ന റിട്ടേണ്‍ 17,83,280 ആയിരിക്കും.
 
Other News in this category

 
 




 
Close Window