Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
വാര്‍ത്തകള്‍
  21-05-2023
അയാള്‍ നിരന്തരം പിന്തുടര്‍ന്നു, വീണ്ടും വൈഫ് സ്വാപ്പിങ്ങിന് സമ്മര്‍ദ്ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍

കോട്ടയം: മണര്‍കാട് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ കൊല്ലപ്പെട്ട യുവതിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ശ്രമിച്ചു. ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പക ഉണ്ടായതെന്ന് സഹോദരന്‍ വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ഷിനോ തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ തൊപ്പിയും മാസ്‌കും ധരിച്ച് ഇയാള്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നു. സംശയം തോന്നി സഹോദരിയാണ് ഇതു ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതു കണ്ട് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി. അപ്പോള്‍ അവനും ബസില്‍ കയറി ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം സഹിക്കാന്‍ വയ്യാതായതോടെ അനുജനെ

Full Story
  21-05-2023
സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ക്ക് പിടിവീഴും

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ വാഹനങ്ങളിലായാലും നിയമവിരുദ്ധമായി എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ വാഹനങ്ങളിലെ ബോണറ്റില്‍ പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

ഇതിന്റെ

Full Story
  20-05-2023
എന്റെ അമ്മയെ ആരോ കൊന്നു, വേദനയായി കുരുന്നുകളുടെ വാചകം

കോട്ടയം; അയല്‍വീട്ടില്‍ ഉറുമ്പുംകൂട് ഉണ്ടാക്കി കളിക്കുകയായിരുന്നു മൂന്നാം ക്ലാസുകാരന്‍ സച്ചിനും എല്‍കെജി വിദ്യാര്‍ത്ഥിയായ സ്റ്റെവിനും. തിരിച്ചു വീട്ടില്‍ എത്തിയ ഈ കുരുന്നുകളെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മ. തന്റെ അമ്മയെ അരോ കൊന്നു എന്നു പറഞ്ഞുകൊണ്ട് അനിയനേയും കൂട്ടി സച്ചിന്‍ ചെന്നു കയറിയത് സമീപത്തുള്ള കുരുവിളയുടെ വീട്ടിലാണ്. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ സമീപത്തെ വീട്ടില്‍ തലയും കുനിച്ച് സച്ചിന്‍ ഇരുന്നു. ആ സമയം ഒന്നും അറിയാതെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കുകയായിരുന്നു സ്റ്റെവിന്‍. ദുരന്തത്തിന്റെ സാക്ഷിയായ ആ കുഞ്ഞുങ്ങള്‍ നാടിന് വേദനയാവുകയാണ്.

Full Story

  20-05-2023
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടത്. ഇതു രണ്ടാം വട്ടമാണ് സിദ്ധരാമയ്യ

Full Story
  20-05-2023
സെക്രട്ടേറിയറ്റ് വളയാന്‍ എത്തിയ എം.കെ. മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റ് പീഠത്തിന് അരികിലേക്ക് നടന്ന് ഒന്നുരണ്ടു വാചകങ്ങള്‍ പറഞ്ഞ് കഴിയുമ്പോഴെക്കുമാണ് മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മുതിര്‍ന്ന നേതാവ് സി പി ജോണ്‍ സംസാരിച്ച ശേഷം അടുത്തതായി പ്രസംഗിക്കാനായി പീഠത്തിലേക്ക് പോയ സമയത്താണ് മുനീര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുനീറിനെ മറ്റു നേതാക്കള്‍ ചേര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി. മുനീറിന്റെ ആരോഗ്യനില

Full Story
  19-05-2023
കേരളത്തില്‍ ആംബര്‍ഗ്രീസ് കടത്ത് വര്‍ധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ലഹരിക്കടത്തിനൊപ്പം ആംബര്‍ഗ്രീസ് കള്ളക്കടത്തും വ്യാപകമാകുന്നു. കഴിഞ്ഞ 15 മാസത്തിനിടെ 36 കിലോ ആംബര്‍ഗ്രീസ് എന്ന തിമിംഗലവിസര്‍ജ്യമാണ് വനം വകുപ്പ് പിടികൂടിയത്. കോടികള്‍ വിലവരുന്ന ആംബര്‍ ഗ്രീസ് കടത്ത് വര്‍ദ്ധിക്കുന്നതായി വനം വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ വടക്കന്‍ മേഖലകളിലെ റേഞ്ചുകളിലാണ് ആംബര്‍ ഗ്രീസ് കടത്ത് കൂടുതല്‍ പിടികൂടിയത്. കള്ളകടത്തില്‍ 5 കേസുകളിലായി 8 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷനില്‍ 2022 ജനുവരി 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് പത്തര കിലോയോളം ആംബര്‍ഗ്രീസ് പിടിക്കുകയും രജിസ്റ്റര്‍ ചെയ്ത

Full Story
  19-05-2023
അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടിലെ മുറിയില്‍ നിറയെ നോട്ടുകള്‍

ദിസ്പുര്‍: അസമിലെ ടാക്സ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു മുറി നിറയെ നോട്ടുകള്‍. 4000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗമാണ് മീനാഷിയെന്ന അസിസ്റ്റന്റ് കമ്മിഷണറെ കുടുക്കിയത്. ജിഎസ്ടി ഓണ്‍ലൈന്‍ ഫീച്ചറിനായി മീനാക്ഷി 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇത്രയും തുക കൈക്കൂലി നല്‍കാനില്ലെന്ന് പറഞ്ഞതോടെ ഇവര്‍ തുക 8000 ആയി കുറച്ചു.

തുടര്‍ന്നാണ് പരാതിക്കാരന്‍ വിഷയം വിജിലന്‍സ് ആന്‍ഡ് ആന്റ് കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നത്. തുടര്‍ന്ന് പരാതിക്കാരന്‍ 4000 രൂപ മീനാക്ഷിയ്ക്ക് കൈമാറുകയും അതേസമയം തന്നെ

Full Story
  19-05-2023
എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു, 99.70 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.70 ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26 ശതമാനം ആയിരുന്നു വിജയശതമാനം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. നാലു മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ

Full Story
[129][130][131][132][133]
 
-->




 
Close Window