Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എന്റെ അമ്മയെ ആരോ കൊന്നു, വേദനയായി കുരുന്നുകളുടെ വാചകം
reporter

കോട്ടയം; അയല്‍വീട്ടില്‍ ഉറുമ്പുംകൂട് ഉണ്ടാക്കി കളിക്കുകയായിരുന്നു മൂന്നാം ക്ലാസുകാരന്‍ സച്ചിനും എല്‍കെജി വിദ്യാര്‍ത്ഥിയായ സ്റ്റെവിനും. തിരിച്ചു വീട്ടില്‍ എത്തിയ ഈ കുരുന്നുകളെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മ. തന്റെ അമ്മയെ അരോ കൊന്നു എന്നു പറഞ്ഞുകൊണ്ട് അനിയനേയും കൂട്ടി സച്ചിന്‍ ചെന്നു കയറിയത് സമീപത്തുള്ള കുരുവിളയുടെ വീട്ടിലാണ്. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ സമീപത്തെ വീട്ടില്‍ തലയും കുനിച്ച് സച്ചിന്‍ ഇരുന്നു. ആ സമയം ഒന്നും അറിയാതെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കുകയായിരുന്നു സ്റ്റെവിന്‍. ദുരന്തത്തിന്റെ സാക്ഷിയായ ആ കുഞ്ഞുങ്ങള്‍ നാടിന് വേദനയാവുകയാണ്.

ഇന്നലെ രാവിലെയാണ് കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ പരാതിക്കാരിയായ ജൂബി വെട്ടേറ്റ് കൊല്ലപ്പെടുന്നത്. അയല്‍വാസി കുരുവിള ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ജൂബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ ജൂബിയുടെ ഭര്‍ത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവാണ് തന്നെ ആക്രമിച്ചതെന്ന് ജൂബി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇയാളില്‍ നിന്നും യുവതിക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ ഇത്തരം ബന്ധങ്ങള്‍ക്കു നിര്‍ബന്ധിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്.

 
Other News in this category

 
 




 
Close Window