Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തില്‍ ആംബര്‍ഗ്രീസ് കടത്ത് വര്‍ധിക്കുന്നു
reporter

തിരുവനന്തപുരം: കേരളത്തില്‍ ലഹരിക്കടത്തിനൊപ്പം ആംബര്‍ഗ്രീസ് കള്ളക്കടത്തും വ്യാപകമാകുന്നു. കഴിഞ്ഞ 15 മാസത്തിനിടെ 36 കിലോ ആംബര്‍ഗ്രീസ് എന്ന തിമിംഗലവിസര്‍ജ്യമാണ് വനം വകുപ്പ് പിടികൂടിയത്. കോടികള്‍ വിലവരുന്ന ആംബര്‍ ഗ്രീസ് കടത്ത് വര്‍ദ്ധിക്കുന്നതായി വനം വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ വടക്കന്‍ മേഖലകളിലെ റേഞ്ചുകളിലാണ് ആംബര്‍ ഗ്രീസ് കടത്ത് കൂടുതല്‍ പിടികൂടിയത്. കള്ളകടത്തില്‍ 5 കേസുകളിലായി 8 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷനില്‍ 2022 ജനുവരി 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് പത്തര കിലോയോളം ആംബര്‍ഗ്രീസ് പിടിക്കുകയും രജിസ്റ്റര്‍ ചെയ്ത കേസില്‍ 3 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷനില്‍ പതിനാറര കിലോയോളം ആംബര്‍ ഗ്രീസ് പിടിച്ച സംഭവത്തില്‍ 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 3 പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ചെതലത്ത് റേഞ്ചില്‍ 10 കിലോയാണ് പിടികൂടിയത്.

 
Other News in this category

 
 




 
Close Window