Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
വാര്‍ത്തകള്‍
  28-10-2022
മെഡിക്കല്‍ കോളെജില്‍ രോഗി മരിച്ച സംഭവത്തില്‍ മരുന്ന് മാറിയിട്ടില്ലെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനോട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു,അതേസമയം, രോഗി മരിച്ചത് കുത്തിവയ്പിന്റെ പാര്‍ശ്വഫലം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നും, കുത്തിവച്ച മരുന്നിന്റെ പാര്‍ശ്വഫലം മൂലം ആന്തരികാവയവങ്ങള്‍ക്ക് തകരാറുണ്ടായതാണ് പെട്ടന്നുള്ള മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍

Full Story
  28-10-2022
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച എറണാകുളം സെഷന്‍സ് കോടതി ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പ്രതികള്‍ ഈ മാസം 31ന് കോടതിയില്‍ ഹാജരാവണം.തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചത്. കോടതിയില്‍ തെളിവായി നല്‍കിയ ഫോണുകളില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞെന്നാണ് ദിലീപിനെതിരായ കുറ്റം. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി ചോദ്യം ചെയ്താണ് ശരത് ഹര്‍ജി നല്‍കിയത്.തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്

Full Story
  28-10-2022
കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്, തടസം നീക്കാന്‍ വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

കൊച്ചി: കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുതെന്ന്, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നു നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു.തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.

സമരം അക്രമാസക്തമാകുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.തുറമുഖ

Full Story
  27-10-2022
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസിയുടെ മുന്‍ പ്രസിഡന്റുമാണ്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. കെഎസ് യു സംസ്ഥാന പ്രസിന്റ് പദവും വഹിച്ചിട്ടുണ്ട്.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.പാച്ചേനി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങല്‍ യുപി സ്‌കൂള്‍, പരിയാരം സര്‍ക്കാര്‍

Full Story
  27-10-2022
തലച്ചോറില്‍ നാലു വെടിയുണ്ടയുമായി ആറുമാസം, അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവ് ജീവിതത്തിലേക്ക്

കൊച്ചി: തലച്ചോറില്‍ നാലു വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ നിലയില്‍ കഴിഞ്ഞ ഇടുക്കി മൂലമറ്റം സ്വദേശി പ്രദീപ് കുമാര്‍ (32) തിരികെ സാധാരണ ജീവിതത്തിലേക്ക്. സണ്‍റൈസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തു. തലയോട്ടി തുളച്ചു തലച്ചോറില്‍ പതിച്ച വെടിയുണ്ടകള്‍ ആറു മാസത്തിനു ശേഷമാണ് പുറത്തെടുത്തത്.പ്രദീപിന്റെ തലച്ചോറിലെ പല ഭാഗങ്ങളില്‍ നിന്നാണ് വെടിയുണ്ട ഡോക്ടര്‍മാര്‍ കണ്ടെടുത്തത്. ശസ്ത്രക്രിയയില്‍ ഓരോ വെടിയുണ്ടയും പുറത്തെടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പ്രദീപുമായി സംസാരിച്ചു കൊണ്ടിരുന്നു. തലച്ചോറിനു ചെറിയൊരു പോറലേറ്റാല്‍ പോലും ഏതെങ്കിലും ഒരു ശേഷിയെ ബാധിക്കുമെന്നതിനാലാണ് ശസ്ത്രക്രിയക്കിടെയും രോഗിയുമായി ഡോക്ടര്‍മാര്‍

Full Story
  27-10-2022
എളംകുളത്ത് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ തിരിച്ചറിഞ്ഞു

കൊച്ചി: എളംകുളത്ത് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാളുകാരി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഒക്ടോബര്‍ 17ന് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.ലക്ഷ്മി എന്ന പേരിലാണ് എളംകുളത്ത് താമസിച്ചത്. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ എന്നയാള്‍ ഇവരുടെ ഭര്‍ത്താവല്ലെന്നും പൊലീസ് പറയുന്നു.

റാം ബഹദൂറിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.മഹാരാഷ്ട്രയിലെ മേല്‍വിലാസം ആണ് ഇവര്‍ വാടകയ്ക്ക് വീടെടുത്തപ്പോള്‍ നല്‍കിയത്. എന്നാല്‍ ഇരുവരും നേപ്പാള്‍ സ്വദേശികളാണെന്ന് പൊലീസ്

Full Story
  26-10-2022
ഗവര്‍ണറുടെ അപ്രീതിക്ക് കാരണമായ ധനമന്ത്രിയുടെ പ്രസംഗം ഇങ്ങനെ

തിരുവനന്തപുരം: ഗവര്‍ണറുടെ അപ്രീതിക്ക് കാരണമായ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസംഗം ഈ മാസം 18 ന് നടന്ന പൊതുപരിപാടിയില്‍. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.താന്‍ എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മിഡ്നാപ്പൂര്‍ സമ്മേളനത്തിലാണ്. അവിടുന്ന് കേരളത്തിലേക്ക് വരാതെ നേരെ പോയത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്കാണ്. അവിടെ പോകാന്‍ കാരണം അവിടെ വെടിവെപ്പു നടന്നു.അഞ്ചു വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്നു. വെടിവെച്ചത് ആരാണെന്ന് അറിയുമോ. വൈസ് ചാന്‍സലറുടെ സെക്യൂരിറ്റി ഗാര്‍ഡാണ്. വൈസ് ചാന്‍സലര്‍ക്ക് 50 മുതല്‍ 100 വരെ സെക്യൂരിറ്റി ഗാര്‍ഡുണ്ട് യുപിയിലെ ബനാറസ് സര്‍വകലാശാലയില്‍. അവിടുത്തെ പല സര്‍വകലാശാലകളിലും

Full Story
  26-10-2022
ബാലഗോപാല്‍ പദവിയില്‍ തുടരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഗവര്‍ണര്‍

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പദവിയില്‍ തുടരുന്നതിലെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ്, ഗവര്‍ണറുടെ അസാധാരണ നടപടി.കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടു ബാലഗോപാല്‍ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഗവര്‍ണറെ വിമര്‍ശിക്കുന്ന മന്ത്രിമാരുടെ കാര്യത്തില്‍ പ്രീതി പിന്‍വലിക്കുമെന്നു നേരത്തെ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു വ്യാപക വിമര്‍ശനത്തിന്

Full Story
[205][206][207][208][209]
 
-->




 
Close Window