Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
വാര്‍ത്തകള്‍
  08-09-2022
പൂച്ചക്കുഞ്ഞിനെ നിറം അടിച്ച് കടുവക്കുഞ്ഞാക്കി വില്‍ക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

ഇടുക്കി: പൂച്ചക്കുഞ്ഞുങ്ങളെ നിറം അടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. വാട്സ്ആപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്.3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രം സഹിതമാണ് ഞായറാഴ്ച പാര്‍ഥിപന്‍ വാട്സാപ്പില്‍ അറിയിപ്പ് നല്‍കിയത്.ഇതു ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് അന്വേഷണം തുടങ്ങിയതോടെ, പാര്‍ഥിപന്‍ ഒളിവില്‍പോയി.

Full Story

  07-09-2022
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം പൂര്‍ത്തിയായി. ജൂലൈ മാസത്തെ ബാക്കിയും ആഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കി 25,268 ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിച്ചത്. ശമ്പള വിതരണത്തിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുടിശ്ശിക കൊടുത്തുതീര്‍ക്കാനും മറ്റ് ആശങ്കകള്‍ പരിഹരിക്കാനും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിന് പിന്നാലെ എല്ലാ മാസവും 5 ആം തീയതിക്കുള്ളില്‍ ശമ്പളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്മെന്റിന്

Full Story
  07-09-2022
ഗാന്ധി കുടുംബത്തിനെതിരേ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. തിരുത്തലുകള്‍ ഉള്‍ക്കൊള്ളാന്‍ ഗന്ധി കുടുംബത്തിന് കഴിയുന്നില്ല. നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിനാണ് ശ്രമിച്ചത്. അവരെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യും. കെപിസിസി ആര്‍ക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനത്തിന്റെ മുന തൊടുക്കുന്നത്. ജി 23 നേതാക്കള്‍ പറയുന്നതിലെ കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍

Full Story
  07-09-2022
കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം

 കൊല്ലം: കൊട്ടിയത്തു നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് സൂചിപ്പിച്ചു.പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ തമിഴ്നാട് സ്വദേശികളായ ആറുപേരാണ് ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും

Full Story
  06-09-2022
നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം.നിലവിളക്കു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് വര്‍ക്കല അയന്തി സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസം മുമ്പായിരുന്നു അവരുടെ വിവാഹം. വിദേശത്തായിരുന്ന ഇരുവരും പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. പുലര്‍ച്ചെയോടെ വഴക്ക് രൂക്ഷമാകുകയും അനീഷ് നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയും വയറ്റില്‍ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍ ആശുപത്രിയില്‍

Full Story
  06-09-2022
ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞുനിര്‍ത്തി യുവതി

പാലക്കാട്: ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോയ രാജപ്രഭ ബസാണ് തടഞ്ഞത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടര്‍ന്നാണ് സാന്ദ്ര തന്റെ പ്രതിഷേധമറിയിച്ചത്. വണ്ടി തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ പറയുമ്പോഴും ചെവിയില്‍ ഹെഡ്‌സെറ്റ് തിരുകി ഡ്രൈവര്‍ തന്നെ അവ?ഗണിക്കുകയായിരുന്നെന്ന് സാന്ദ്ര പറയുന്നു. യാത്രക്കാരില്‍ ചിലര്‍ അനുകൂലിച്ചപ്പോള്‍ നിങ്ങളെന്താ ആണുങ്ങളെപ്പോലെ ?ഗുണ്ടായിസം കാണിക്കുന്നതെന്ന് ചോദ്യം ചെയ്തവരും ഉണ്ടെന്ന് സാന്ദ്ര

Full Story
  06-09-2022
അഭിരാമിയെ കടിച്ചത് വളര്‍ത്തുനായ

പത്തനംതിട്ട: പേവിഷബാധയെത്തുടര്‍ന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ കടിച്ചതെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍

Full Story
  05-09-2022
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളില്‍ അടക്കം അതീവ ജാഗ്രത പുലര്‍ത്തണം.നാളെ മുതല്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും ഉത്രാടനാളില്‍ ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട്

Full Story
[226][227][228][229][230]
 
-->




 
Close Window