Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
വാര്‍ത്തകള്‍
  05-09-2022
കാനഡയില്‍ കത്തിക്കുത്ത് ആക്രമണം: 10 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരുക്ക്

ടൊറന്റോ: കാനഡയില്‍ 10 പേര്‍ കുത്തേറ്റ് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്. രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.ഡാമിയന്‍ സാന്‍ഡേഴ്സണ്‍, മൈല്‍സ് സാന്‍ഡേഴ്സണ്‍ എന്നീ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അക്രമസംഭവങ്ങളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.

Full Story
  04-09-2022
അഞ്ച് ഗ്ലാസ് ഇറക്കാന്‍ 5000 രൂപ കൂലി ആവശ്യപ്പെട്ടു, നിഷേധിച്ചതോടെ ജോലിക്കാര്‍ക്ക് ഐഎന്‍ടിയുസിയുടെ മര്‍ദ്ദനം

അടിമാലി: ഇടുക്കി അടിമാലിയില്‍ അമിത കൂലി നല്‍കാത്തതിന് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്‍മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു.ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന്

Full Story
  04-09-2022
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ട്, പാര്‍ട്ടി എതിര്‍പ്പ് മൂലം നിഷേധിച്ചു

 തിരുവനന്തപുരം: 2022ലെ മഗ്സസെ പുരസ്‌കാരത്തിന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയെ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്‌കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനില്‍ എസ് ആണ് എക്സ്‌ക്ലൂസീവ് വാര്‍ത്ത പുറത്തുവിട്ടത്.പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതയ്ക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സംസ്ഥാനത്ത് നിപ, കോവിഡ് ഭീഷണികള്‍

Full Story
  04-09-2022
സര്‍ക്കാര്‍ അദാനിക്ക് കൂട്ടുനില്‍ക്കുന്നതായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു.വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്‍കി മാറ്റി

Full Story
  03-09-2022
അതിവേഗപാതയ്ക്കായി ശബ്ദമുയര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയില്‍പാതയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ഈ ആവശ്യമുന്നയിച്ചത്. ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി.

തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് സംസ്ഥാനങ്ങള്‍ മുന്നോട്ടു വെക്കുന്നത്.അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരളം ഉന്നയിച്ചേക്കും.

Full Story
  03-09-2022
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയതായി ഇപി ജയരാജന്‍

കണ്ണൂര്‍: യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയെന്ന് ഇ പി ജയരാജന്‍. ക്ഷമാപണം എഴുതി നല്‍കാത്തതിനാലാണ് ഇന്‍ഡിഗോയിലെ യാത്ര ഒഴിവാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നാണ് ജയരാജന്റെ പ്രതികരണം. നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നാണ് ജയരാജന്‍ ചോദിച്ചത്.നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടും. പ്രതിയായത് കൊണ്ട് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല. യുഡിഎഫ് എംഎല്‍എമാരും ആക്രമിച്ചെങ്കിലും അത് ക്യാമറിയില്‍ പതിഞ്ഞില്ല

Full Story
  03-09-2022
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന്. ഇതില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാവെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തി.ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. കോവളം റാവിസ് ഹോട്ടലിലാണ് സമ്മേളനം. കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇത്തവണ കേരളത്തിനാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും എത്തും.

വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി

Full Story
  02-09-2022
രാജ്യത്തിന് അഭിമാനമായി തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ കമ്മിഷന്‍ ചെയ്തു

കൊച്ചി: രാജ്യത്തിന് അഭിമാനമായി ഐഎന്‍എസ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കപ്പല്‍ നാവികസേനയ്ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറി.സമുദ്രസുരക്ഷയ്ക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷിയാകുന്നു. അമൃത് മഹോത്മസവത്തിലെ അമൃതാണ് വിക്രാന്ത്. ഐഎന്‍എസ് വിക്രാന്തിലൂടെ രാജ്യത്തിന് പുതിയ വിശ്വാസം നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരമാകും വിക്രാന്ത്. ഒരു

Full Story
[224][225][226][227][228]
 
-->




 
Close Window