Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
വാര്‍ത്തകള്‍
  08-05-2024
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു, രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആന്‍ഡ് സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ചു എന്‍സിഇആര്‍ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തു.

Full Story
  08-05-2024
എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി, ആയിരങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

കൊച്ചി: തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്തു നിന്നുള്ള നാലും സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് വിവരം.

അബുദാബി, മസ്‌ക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Full Story
  08-05-2024
ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് വാഹന അപകടത്തില്‍ ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ ടെക്സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ഡാളസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Full Story
  07-05-2024
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത, രോഗം സ്ഥിരീകരിച്ച് 10 പേര്‍ക്ക്, അഞ്ചു പേര്‍ രോഗമുക്തരായി

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും. പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗ മുക്തരായി. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം വന്നിട്ടില്ല.



എന്താണ് വെസ്റ്റ് നൈല്‍?





ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍

Full Story
  07-05-2024
ആലപ്പുഴയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്, കോഴിക്കോട് രാത്രിയും താപനില ഉയരും

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആലപ്പുഴയില്‍ ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. ആലപ്പുഴയ്ക്ക് പുറമേ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം,

Full Story
  07-05-2024
കെപിസിസി പ്രസിഡന്റ് സ്ഥാനം തിടുക്കപ്പെട്ട് ഏറ്റെടുക്കേണ്ടതില്ലെന്ന് കെ.സുധാകരനോട് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെപിസിസിസി പ്രസിഡന്റു സ്ഥാനം തിടുക്കപ്പെട്ട് ഏറ്റെടുക്കേണ്ടതില്ലെന്ന് കെ സുധാകരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന സുധാകരന്‍, വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ വീണ്ടും പദവി ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് നേതൃത്വത്തിന്റെ നടപടി. സുധാകരന്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ എംഎം ഹസന് ചുമതല കൈമാറിയിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്ന ജൂണ്‍ നാലു വരെ ഹസന്‍ സ്ഥാനത്തു തുടരട്ടെയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഹൈക്കമാന്‍ഡ് ഇതിനൊപ്പമാണെന്നാണ് സൂചനയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്‍ ജൂണ്‍ നാലിനു ശേഷം ചുമതലയേറ്റാല്‍

Full Story
  06-05-2024
മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണമില്ല

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴുപേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഹര്‍ജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ആദ്യം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ ആവശ്യത്തില്‍ നിന്നും മാറി, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മാത്യു കുഴല്‍നാടന്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍

Full Story
  06-05-2024
നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നഴ്സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത്.

നാലുവര്‍ഷത്തെ നഴ്സിങ് പഠനത്തിന് പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത

Full Story
[1][2][3][4][5]
 
-->




 
Close Window