ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസ് (കെഎല്‍ആര്‍) റദ്ദാക്കുമെന്ന റിഫോം യുകെ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി റിഫോം പാര്‍ട്ടിയെയും നേതാവ് നൈജല്‍ ഫെറാജിനെയും കടന്നാക്രമിച്ചത്.
''വെറുപ്പിന്റെയും വംശവെറിയുടെയും രാഷ്ട്രീയമാണ് ഫെറാജിന്റെത്. അദ്ദേഹം ബ്രിട്ടനെ ഇഷ്ടപ്പെടുന്നില്ല, വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ അക്രമവും ഭിന്നിപ്പും കൊണ്ടുവരാന്‍ ശ്രമിക്കുന്ന??റാജ് ക്രിമിനല്‍ നടപടിയിലേക്കാണ് നീങ്ങുന്നത്,'' - പ്രധാനമന്ത്രിയുടെ വിമര്‍ശനം.
പ്രതിപക്ഷം ഇനി റിഫോം യുകെ?
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ വിമര്‍ശനത്തിന്റെ കുന്തമുന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്കല്ല, റിഫോം യുകെയിലേക്കാണ് തിരിഞ്ഞത്. എംപിമാരുടെ എണ്ണത്തില്‍ പിന്നിലായിരുന്നെങ്കിലും ലേബര്‍ പാര്‍ട്ടി മുഖ്യ എതിരാളിയായി കാണുന്നത് റിഫോം യുകെയെ ആണെന്നത് പ്രസംഗത്തില്‍ വ്യക്തമായി.
ഹോം സെക്രട്ടറിയുടെ പ്രഖ്യാപനവും ലേബറിന്റെ നിലപാടും
കെഎല്‍ആര്‍ റദ്ദാക്കുമെന്ന റിഫോം പ്രഖ്യാപനത്തിനു പിന്നാലെ ഐഎല്‍ആറിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ചു. മികച്ച ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലായ്മ, സമൂഹത്തിനു നല്‍കുന്ന സംഭാവന എന്നിവയെ അടിസ്ഥാനമാക്കിയാകും സ്ഥിരതാമസത്തിന് അനുമതി നല്‍കുക.
റിഫോം യുകെയുടെ നയത്തിനെതിരെ യോഗ്യതയുള്ളവര്‍ക്കു മാത്രമായി സ്ഥിരതാമസാവകാശം പരിമിതപ്പെടുത്തുക എന്ന നിലപാടാണ് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. ''ക്ഷമയും മാന്യതയും ബഹുമാനവും അടയാളപ്പെടുത്തുന്ന രാഷ്ട്രീയമാണ് ബ്രിട്ടന്റെത്. അതിനെ മറച്ചുവച്ച് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് റിഫോം യുകെ നടത്തുന്നത്,'' - പ്രധാനമന്ത്രിയുടെ വാക്കുകള്‍.