ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി അന്തരിച്ചു. കാവനിലെ ബെയിലിബ്രോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയി (34) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോണ്‍സണ്‍ ജോലി ചെയ്തിരുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ഭാര്യയും മക്കളും നാട്ടിലായിരുന്ന സമയത്താണ് ദുഃഖകരമായ വിയോഗം. ഉച്ചയായിട്ടും ഉറക്കമുണരാത്തതിനെത്തുടര്‍ന്ന്, കൂടെയുണ്ടായിരുന്ന സുഹൃത്ത് നടത്തിയ പരിശോധനയിലാണ് മരണം അറിഞ്ഞത്. ഭാര്യ: ആല്‍ബി ലൂക്കോസ് (പാച്ചിറ ഇടവക കൊച്ചുപറമ്പില്‍). മക്കള്‍: രണ്ട് കുഞ്ഞുങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും.