Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
നൂറ്റാണ്ടിലെ കൊലപാതക രഹസ്യം പുറത്ത് വരുമോ
reporter

ലണ്ടന്‍: 140 വര്‍ഷങ്ങളായി മറഞ്ഞിരിക്കുന്ന ആ കൊലയാളിയുടെ യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുമോ? സെപ്റ്റംബര്‍ 25ന് ബ്രിട്ടനിലെ ബെക്കിള്‍സ് പബ്ലിക് ഹാളില്‍ നടത്തുന്ന നാടകപ്രദര്‍ശനത്തില്‍ ഇതു സംഭവിക്കുമെന്നാണ് സംവിധായകനായ സ്റ്റീവ് മോര്‍ഗന്‍ അവകാശപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലണ്ടന്‍ നഗരത്തില്‍ കൊലപാതക പരമ്പര നടത്തിയ 'ജാക്ക് ദ റിപ്പര്‍' ആരാണെന്നു വെളിപ്പെടുത്തുന്നതാകും നാടകമെന്നാണു മോര്‍ഗന്റെ വാദം. 1888ല്‍ ആയിരുന്നു റിപ്പര്‍ ജാക്ക് ലണ്ടന്‍ നഗരത്തെ കിടുകിടാ വിറപ്പിച്ചത്. 5 വനിതകളെ ഇയാള്‍ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേറെയും കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിരിക്കാമെന്നാണു വിദഗ്ധ കുറ്റാന്വേഷകര്‍ അഭിപ്രായപ്പെടുന്നത്. കൊന്നശേഷം ഇരകളുടെ ശരീരം മുറിക്കുകയും അംഗഭംഗം വരുത്തുകയുമൊക്കെ ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നു. മനുഷ്യ ശരീരശാസ്ത്രത്തെക്കുറിച്ച് നല്ല അറിവുള്ളയാളാണ് ജാക്കെന്നു കരുതപ്പെടുന്നു.

ബ്രിട്ടിഷ് പൊലീസ് സംവിധാനങ്ങള്‍ അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും ഇയാളാരാണെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 1888 ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവിലാണ് റിപ്പര്‍ ജാക്കിന്റെ കൊലപാതകപരമ്പര സംഭവിച്ചത്. കിഴക്കന്‍ ലണ്ടനിലെ വൈറ്റ്ചാപ്പല്‍ ജില്ലയിലായിരുന്നു മരണങ്ങള്‍. കൊലപാതകി അയച്ചതെന്നു കരുതപ്പെടുന്ന കുറേയേറെ കത്തുകള്‍ സ്‌കോട്ലന്‍ഡ് യാര്‍ഡിനു കിട്ടിയിട്ടുമുണ്ട്. ഇതിലൊന്നിലെ വിശേഷണത്തില്‍നിന്നാണ് റിപ്പര്‍ ജാക്ക് എന്ന പേര് കൊലപാതകിക്ക് കിട്ടിയത്. മേരി ആന്‍ നിക്കോള്‍, ആനി ചാപ്മാന്‍, എലിസബത്ത് സ്‌ട്രൈഡ്, കാതറീന്‍ എഡോവ്‌സ്, മേരി ജെയിന്‍ കെല്ലി എന്നീ വനിതകളാണു കൊല്ലപ്പെടത്. ബീഭത്സമായ നിലയിലാണ് ഇവരുെട ശരീരങ്ങള്‍ കണ്ടെത്തപ്പെട്ടത്. ബ്രിട്ടനിലെ പ്രശസ്ത പെയിന്ററായ വാള്‍ട്ടര്‍ സികെര്‍ട് ഉള്‍പ്പെടെ പലരെയും ജാക്ക് ദ റിപ്പറായി പരിഗണിച്ചിട്ടുണ്ടെങ്കിലും ഇവരെയാരെയും സ്ഥിരീകരിച്ചിട്ടില്ല. പോളണ്ടില്‍ നിന്നു കുടിയേറ്റക്കാരനായി വൈറ്റ്ചാപ്പലിലേക്കു വന്ന ആരോണ്‍ കോസ്മിന്‍സ്‌കി എന്ന ബാര്‍ബറും റിപ്പറാകാനുള്ള സാധ്യത ശക്തമാണെന്നു ക്രൈം ഗവേഷകര്‍ പറയുന്നു. കാതറീന്‍ എഡോവ്‌സിന്റെ മൃതശരീരത്തിന് സമീപത്തു നിന്നു കണ്ടെത്തി ഷോളാണ് ഈ സംശയം ശക്തമാകാനുള്ള കാരണം.

 
Other News in this category

 
 




 
Close Window