ബെല്‍ഫാസ്റ്റ്: തിരുവനന്തപുരം വടുവൂര്‍കോണം ബിസ് വില്ലയില്‍ ബെര്‍ലിന്‍ രാജിന്റെയും സഫി ഫ്‌ലോറന്‍സിന്റെയും ഇളയ മകന്‍ ഐസക് ബെര്‍ലിന്‍ (8 മാസം) ബെല്‍ഫാസ്റ്റില്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് റോയല്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സെന്റ് അലോഷ്യസ് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവാന ബെര്‍ലിനാണ് ഏക സഹോദരി.
സംസ്‌കാര ശുശ്രൂഷ, യു ടി ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18ന് രാവിലെ 11 മണിക്ക് ലിസ്‌ബേണ്‍ റോണി തോംപ്‌സണ്‍ ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ (20 Ballinderry Rd, Lisburn BT28 1UF) ചാപ്പലില്‍. സംസ്‌കാരം ഉച്ചക്ക് 1:30ന് ലിസ്‌ബേണ്‍ ന്യൂ സെമിത്തേരിയില്‍ (29 Blaris Rd, Lisburn BT27 5UG). പൊതുദര്‍ശനം: സെപ്റ്റംബര്‍ 13ന് വൈകിട്ട് 6 മുതല്‍ 8 വരെ, 15ന് വൈകിട്ട് 4 മുതല്‍ 8 വരെ, 16ന് വൈകിട്ട് 4 മുതല്‍ 8 വരെ, 17ന് വൈകിട്ട് 4 മുതല്‍ 8 വരെ ലിസ്‌ബേണ്‍ റോണി തോംപ്‌സണ്‍ ഫ്യൂണറല്‍ ഡയറക്ടറേറ്റില്‍ (20 Ballinderry Rd, Lisburn BT28 1UF). കൂടുതല്‍ വിവരങ്ങള്‍ക്ക് : ബ്രദര്‍ ഏബ്രഹാം മാത്യു - 07824 336938