Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
സാറായുടെ പരസ്യങ്ങള്‍ നിരോധിച്ച് ബ്രിട്ടന്‍
reporter

ഫാഷന്‍ ലോകത്തെ പുതിയ നിര്‍വചനങ്ങളില്‍ ഒന്നായ സാറാ (Zara), പുതിയ ട്രെന്‍ഡുകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. എന്നാല്‍, ഈ വേഗതയ്ക്കിടയില്‍ ചിലപ്പോള്‍ അവര്‍ക്ക് പിഴവുകള്‍ പറ്റാറുണ്ട്. അത്തരത്തില്‍ ഒരു പിഴവ് ഇപ്പോഴിതാ സാറയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്, മാത്രമല്ല ഈ ഒരു തെറ്റ് ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. സമൂഹം ശരീരസൗന്ദര്യത്തെ എങ്ങനെയാണ് കാണുന്നത് എന്നതിനെ ചുറ്റിപ്പറ്റിയുള്ള വലിയ ചോദ്യങ്ങളാണ് ഈ വിവാദത്തിലൂടെ പിറക്കുന്നിരിക്കുന്നത്.

ബ്രിട്ടനിലെ പരസ്യങ്ങളെ നിയന്ത്രിക്കുന്ന അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി (ASA) സാറയുടെ രണ്ട് പരസ്യങ്ങള്‍ നിരോധിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇത്തരത്തില്‍ ഉള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ''അനാരോഗ്യകരമായി മെലിഞ്ഞ'' മോഡലുകളെ ഉപയോഗിച്ച് തെറ്റായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് സാറാക്കെതിരെയുള്ള ആരോപണം. ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വിഷയം കൂടിയാണിതെന്നാണ് ഒരു വിഭാഗം പറയുന്നത്.



എന്താണ് പ്രശ്‌നം?



സാറയുടെ വെബ്‌സൈറ്റില്‍ വന്ന രണ്ട് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളാണ് വിവാദമായത്. ഒരു മോഡല്‍ ഓവര്‍സൈസ് ഷര്‍ട്ടും, മറ്റൊരാള്‍ ഒരു ചെറിയ വസ്ത്രവും ധരിച്ച ചിത്രങ്ങളായിരുന്നു പരസ്യങ്ങളില്‍ വന്നത്.

ഈ ചിത്രങ്ങളിലെ മോഡലുകളുടെ ശരീരഘടന (പ്രത്യേകിച്ച് പുറത്തേക്ക് തള്ളിനില്‍ക്കുന്ന കോളര്‍ബോണുകളും, മെലിഞ്ഞ കൈകളും) അവരുടെ ശരീരഭാരം അനാരോഗ്യകരമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു. ചിത്രീകരണത്തിലെ ലൈറ്റിംഗും, വസ്ത്രങ്ങള്‍ ധരിച്ച രീതിയും ഈ തോന്നല്‍ വര്‍ദ്ധിപ്പിച്ചു.



സാറയുടെ പ്രതികരണം:

മോഡലുകള്‍ക്ക് മികച്ച ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് സാറാ വിശദീകരിച്ചു. ചിത്രങ്ങളില്‍ നേരിയ മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ എന്നും അവര്‍ പറഞ്ഞു. എങ്കിലും, പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിവാദമായ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി സാറാ അറിയിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അവര്‍ ഉറപ്പുനല്‍കി.

എന്നാല്‍ ഇത് ആദ്യമായല്ല ഇത്തരം വിഷയങ്ങളില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിനെതിരെ നടപടിയുണ്ടാകുന്നത്. അടുത്തിടെ മാര്‍ക്‌സ് & സ്‌പെന്‍സര്‍, നെക്സ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കെതിരെയും സമാനമായ കാരണങ്ങളാല്‍ ASA നടപടിയെടുത്തിരുന്നു. നേരത്തേയും സാറയ്ക്ക് ഇത്തരം വിഷയങ്ങളില്‍ വിമര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ട്. 2017-ല്‍ ''ലൗ യുവര്‍ കര്‍വ്‌സ്'' (Love your curves) എന്ന പരസ്യത്തിലെ ചിത്രങ്ങള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. വളവുകളുള്ള ശരീരത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ആ പരസ്യത്തില്‍ മെലിഞ്ഞ മോഡലുകളെ ഉപയോഗിച്ചത് വ്യാപകമായി പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു.



ഗാസയുമായി ബന്ധപ്പെട്ട വിവാദ പരസ്യം

2023 ഡിസംബറില്‍ സാറയുടെ ഒരു പരസ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ''ദി ജാക്കറ്റ്'' (The Jacket) എന്ന പേരില്‍ ഇറങ്ങിയ ഈ പരസ്യം ഗാസയിലെ ദുരിതങ്ങളുമായി സാമ്യമുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

ഈ പരസ്യത്തില്‍ വെള്ളത്തുണികളില്‍ പൊതിഞ്ഞ പ്രതിമകളെ മോഡലുകള്‍ ചുമക്കുന്നതായി കാണിച്ചിരുന്നു. ചില പ്രതിമകള്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ ചിത്രങ്ങള്‍ ഗാസയിലെ യുദ്ധത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞതിന് സമാനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ഇത് യുദ്ധത്തിലെ ഇരകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് #BoycottZara എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. പ്രതിഷേധം ശക്തമായപ്പോള്‍ സാര ഈ പരസ്യം പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. തങ്ങളുടെ ചിത്രങ്ങള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും, ആ സമയത്തെ സാഹചര്യങ്ങളുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ വിശദീകരിച്ചു.



മറ്റ് വിവാദങ്ങള്‍

അമിതമായി മെലിഞ്ഞ മോഡലുകള്‍: ചില പരസ്യങ്ങളില്‍ അനാരോഗ്യകരമായി മെലിഞ്ഞ മോഡലുകളെ ഉപയോഗിച്ചതിന് യുകെയിലെ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (ASA) സാരയുടെ പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇത് യുവാക്കള്‍ക്ക് തെറ്റായ ശരീരസങ്കല്‍പ്പങ്ങള്‍ നല്‍കുമെന്ന് ASA ചൂണ്ടിക്കാട്ടി.

ഡിസൈന്‍ മോഷണം: ചെറുകിട കലാകാരന്മാരുടെയും ഡിസൈനര്‍മാരുടെയും ഡിസൈനുകള്‍ മോഷ്ടിച്ചതിന് സാറാ പലപ്പോഴും വിമര്‍ശനം നേരിട്ടിട്ടുണ്ട്. 'ഫാസ്റ്റ് ഫാഷന്‍' ലോകത്തെ ഒരു പൊതു പ്രശ്‌നമാണിത്. ഒരു വലിയ ഫാഷന്‍ ബ്രാന്‍ഡ് എന്ന നിലയില്‍ സാറയ്ക്ക്, അവരുടെ സാമൂഹികവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഈ സംഭവങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

സാറായുമായി ബന്ധപ്പെട്ട പുതിയ വിവാദം ഒരു പരസ്യത്തര്‍ക്കം മാത്രമായി ഒതുങ്ങുന്നില്ല. ഇത് ആധുനിക സമൂഹത്തില്‍ ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. സൗന്ദര്യസങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ, സാറയെ പോലുള്ള വലിയ ബ്രാന്‍ഡുകള്‍ക്ക് വെറും മാര്‍ക്കറ്റിംഗിനപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയുണ്ട് . ശരീരത്തെക്കുറിച്ചുള്ള ആരോഗ്യകരമായ കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കാനും, എല്ലാതരം ശരീരങ്ങളെയും അംഗീകരിക്കാനും അവര്‍ക്ക് കഴിയണം എന്നാണ് ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്നത്.

 
Other News in this category

 
 




 
Close Window