Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
സ്വന്തമായി രാജ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് യുവാവ്
reporter

ലണ്ടന്‍: സ്വന്തമായി ഒരു രാജ്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ? വിചിത്രമായി തോന്നാം, പക്ഷേ ഒരു 20 വയസ്സുകാരന്‍ വിചിത്രമായ ഈ ആശയം യാഥാര്‍ത്ഥ്യമാക്കി. ബ്രിട്ടനില്‍ നിന്നുള്ള ഡാനിയേല്‍ ജാക്സണ്‍ എന്ന യുവാവാണ് സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചത്. ക്രൊയേഷ്യയ്ക്കും സെര്‍ബിയയ്ക്കും ഇടയിലുള്ള ഒരു തര്‍ക്ക ഭൂമിയാണ് ഡാനിയേല്‍ ജാക്സണ്‍ സ്വന്തം രാജ്യമാക്കി മാറ്റിയത്. 'ഫ്രീ റിപ്പബ്ലിക് ഓഫ് വെര്‍ഡിസ്' (Free Republic of Verdis) എന്നറിയപ്പെടുന്ന ഈ ചെറിയ രാജ്യത്തിന് സ്വന്തമായി ഒരു പതാക, ഒരു മന്ത്രിസഭ, സ്വന്തം കറന്‍സി, ഏകദേശം 400 പൗരന്മാരുമുണ്ട്. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പെട്ട് ആരും അവകാശപ്പെടാതെ കിടക്കുന്ന 'പോക്കറ്റ് ത്രീ' (Pocket Three) എന്ന ഭൂമിയാണ് ജാക്‌സണ്‍ സ്വന്തം രാജ്യമാക്കി മാറ്റിയത്. 125 ഏക്കറില്‍ താഴെ വിസ്തൃതിയുള്ള ഈ വനപ്രദേശം ഡാന്യൂബ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

കൗമാരക്കാരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് ജാക്‌സണ്‍ നടത്തിയ ഒരു പരീക്ഷണമാണ് ഒരു സൂക്ഷ്മ രാഷ്ട്രത്തിന്റെ പിറവിക്ക് കാരണമായത്. 14 വയസ്സുള്ളപ്പോഴാണ് തന്റെ സ്വപ്നമായ വെര്‍ഡിസിന് വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നാണ് ജാക്‌സണ്‍ പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എസ്ഡബ്ല്യുഎന്‍എസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഓസ്ട്രേലിയന്‍ വേരുകളുള്ള, ബ്രീട്ടിഷ് പൗരനായ ജാക്സണ്‍ 2019 മെയ് 30 -നാണ് വെര്‍ഡിസിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു ഡിജിറ്റല്‍ ഡിസൈനറായ ജാക്സണ്‍, ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സില്‍ വെര്‍ച്വല്‍ ലോകങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ധനാണ്. എന്നാല്‍, ഇപ്പോള്‍ സ്വന്തമായി ഒരു യഥാര്‍ത്ഥ രാജ്യം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് 20 കാരന്‍. ഇവിടുത്തെ ഔദ്യോഗിക ഭാഷകള്‍ ഇംഗ്ലീഷ്, ക്രൊയേഷ്യന്‍, സെര്‍ബിയന്‍ എന്നിവയാണ്, കൂടാതെ യൂറോ കറന്‍സിയായി ഉപയോഗിക്കുന്നു. ക്രൊയേഷ്യന്‍ നഗരമായ ഒസിജെക്കില്‍ നിന്ന് ബോട്ട് വഴിയാണ് വെര്‍ഡിസില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ജാക്‌സന്റെ സ്വയം പ്രഖ്യാപിത രാഷ്ട്ര (self-proclaimed country) നിര്‍മ്മാണം. 2023 ഒക്ടോബറില്‍, ക്രൊയേഷ്യന്‍ പോലീസ് ജാക്സണെയും കുറച്ച് കുടിയേറ്റക്കാരെയും വെര്‍ഡിസില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, പിന്നീട് അവരെ നാടുകടത്തി, ക്രൊയേഷ്യയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കി. ഇപ്പോഴും 'പ്രവാസത്തില്‍ കഴിഞ്ഞ് കൊണ്ട് തന്നെയാണ് ജാക്സണ്‍, വെര്‍ഡിസിനെ നിയന്ത്രിക്കുന്നത്. ക്രൊയേഷ്യയുമായി സമാധാനത്തില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഈ സ്വയം പ്രഖ്യാപിത പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

വെറും നാല് പേരുമായി തുടങ്ങിയ വെര്‍ഡിസ് ഇപ്പോള്‍ 400 ഔദ്യോഗിക പൗരന്മാരായി വളര്‍ന്നു. ആയിരക്കണക്കിന് പേര്‍ പൗരത്വം എടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ജാക്‌സണ്‍ അവകാശപ്പെടുന്നു. ഈ കുഞ്ഞന്‍ - രാഷ്ട്രം സ്വന്തം പാസ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര യാത്രകള്‍ക്കായി അവ ഉപയോഗിക്കരുത് എന്നാണ് ജാക്‌സണ്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വെര്‍ഡിസിലേക്ക് മടങ്ങി വരുന്നതില്‍ ജാക്‌സണ് ക്രൊയേഷ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താന്‍ പ്രതീക്ഷയിലാണെന്നാണ് ഈ 20 -കാരന്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window