Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
കാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ
reporter

ഹീത്രോ: വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 15 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. പാക്കിസ്ഥാന്‍ പൗരനായ സല്‍മാന്‍ ഇഫ്തിഖര്‍ (37) ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2023 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹീത്രോയില്‍ നിന്ന് ലാഹോറിലേക്ക് വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനില്‍ ബിസിനസുകാരനായ സല്‍മാന്‍ ഇഫ്തിഖര്‍. ഓണ്‍ബോര്‍ഡ് ബാറില്‍ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിന്‍ ക്രൂ വിലക്കിയതില്‍ പ്രകോപിതനായി എട്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട യാത്രയില്‍ ഉടനീളം പ്രശ്‌നം സൃഷ്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു കുട്ടികളും അപേക്ഷിച്ചിട്ടും ഇയാള്‍ ശാന്തനായില്ല.

ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ച് തീയിടുമെന്ന് ഒരു കാബിന്‍ ക്രൂവിനോട് സല്‍മാന്‍ ഇഫ്തിഖര്‍ ഭീഷണിപ്പെടുത്തി. മറ്റൊരു കാബിന്‍ ക്രൂവിനോട് അവാരി ലാഹോര്‍ ഹോട്ടലില്‍ നിങ്ങള്‍ താമസിക്കുന്ന നില തകര്‍ത്ത് കൊല്ലുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. ഇതിനു പുറമെ ഇയാള്‍ കാബിന്‍ ക്രൂവിന്റെ കൈ പിടിച്ച് തിരിച്ചതായും ശാരീരികമായി ആക്രമിച്ചതായും കോടതി കണ്ടെത്തി. വധഭീഷണിക്ക് പുറമെ വംശീയ അധിക്ഷേപം നടത്തിയെന്നും തെളിഞ്ഞു. '37 വര്‍ഷമായി കാബിന്‍ ക്രൂവായി വിര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ ജോലി ചെയ്യുന്നു. 2011 സെപ്റ്റംബറില്‍ അമേരിക്കയില്‍ ഭീകരാക്രമണം നടന്ന കാലത്ത് ഭീതി നിറഞ്ഞ സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി കൊണ്ടു പോകുന്നതിന് ശ്രമിച്ചു. യുദ്ധ കാലത്തും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഇതാണ് കരിയറിലെ ഏറ്റവും മോശമായ അനുഭവം. മാനസികമായും ശാരീരികമായും ഈ അനുഭവം എന്നെ വേട്ടയാടി'- സല്‍മാന്‍ ഇഫ്തിഖറിന്റെ ആക്രമണത്തിനിരയായ കാബിന്‍ ക്രൂ കോടതിയില്‍ മൊഴി നല്‍കി. പാക്കിസ്ഥാനില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ അധികൃതര്‍ നടപടിയെടുത്തില്ല. പക്ഷേ ലണ്ടനില്‍ തിരിച്ചെത്തിയതോടെ 2024 മാര്‍ച്ച് 16 ന് ബക്കിങ്ങാംഷയറിലെ ഐവറിലുള്ള 900,000 പൗണ്ട് വിലമതിക്കുന്ന ആഡംബര വസതിയില്‍ നിന്നാണ് സല്‍മാന്‍ ഇഫ്തിഖറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ പ്രതി താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചു.

 
Other News in this category

 
 




 
Close Window