ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു അവരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ കടുത്ത പ്രതിഷേധം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കുടിയേറ്റ വിരുദ്ധത തെറ്റാണെന്ന് അനുകൂലിര്രുന്നവരും പറയുന്നു. ഹാംപ്ഷയര്‍, സൗത്ത്സീയിലെ റോയല്‍ ബീച്ച് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ, വംശീയ വിവേചനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുടിയേറ്റത്തെ അനുകൂലിക്കുന്നവരെത്തി.
പോര്‍ട്ട്‌സ്മത്ത്, സൗത്താംപ്ടണ്‍, ബേണ്മത്ത് എന്നിവിടങ്ങള്‍ ഉള്‍പ്പടെ പലയിടങ്ങളിലും നൂറു കണക്കിന് കുടിയേറ്റ വിരുദ്ധരാണ് ഒത്തു കൂടിയത്. എല്ലായിടങ്ങളിലും, അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന സ്ഥലങ്ങളിലാണ് പ്രതിഷേധം. സ്റ്റാന്‍ഡ് അപ് ടു റേസിസം പോര്‍ട്ട്‌സ്മത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കുടിയേറ്റാനുകൂലികള്‍ പ്രകടനം നടത്തിയത്. 'അഭയാര്‍ത്ഥീകള്‍ക്ക് സ്വാഗതം' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. ഏതായാലും കുടിയേറ്റ വിരുദ്ധ വികാരം ശക്തമായതോടെ കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ സുരക്ഷ കൂട്ടിയിരിക്കുകയാണ്.