ലണ്ടന്‍: ഒന്റാരിയോ ആശുപ്രതിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കിയ മുന്‍ ജീവനക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്റര്‍ (എല്‍ എച്ച് എസ് ഇ). ഇന്ത്യന്‍ വംശജരായ മുന്‍ എക്‌സിക്യൂട്ടീവ് ദിപേഷ് പട്ടേല്‍, ഡെറക് ലാല്‍, നീല്‍ മോദി, ബി എച്ച് കോണ്‍ട്രാക്ടേഴ്‌സ് പരേഷ് സോണി, നിര്‍മ്മാണ സ്ഥാപനങ്ങളായ ബി എച്ച് കോണ്‍ട്രാക്ടേഴ്‌സ്, ജി ബി ഐ കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ എച്ച് എസ് ഇ 6 കോടി 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയരായ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും ഒരു ദശാബ്ദത്തിലേറെയായി ആശുപ്രതിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കിയതായി ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്റര്‍ പറയുന്നു.
വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും ഇന്‍വോഴ്‌സുകളില്‍ തുക വര്‍ധിപ്പിക്കാനും വ്യത്യസ്ത കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കാനും ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് ആശുപത്രി ആരോപിക്കുന്നു. 2013നും 2024നും ഇടയില്‍ ഫെസിലിറ്റി മാനേജ്‌മെന്റിന്റെ മേല്‍നോട്ടമുള്ള സീനിയര്‍ എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച ദീപേഷ് പട്ടേലാണ് പദ്ധതിയുടെ സൂത്രധാരനെന്നും HSC ആരോപിക്കുന്നു. പരേഷ് സോണിയുമായി ബന്ധമുള്ള കമ്പനികള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കരാറുകള്‍ നല്‍കാന്‍ പട്ടേല്‍ സഹായിച്ചതായും ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്റര്‍ പറയുന്നു. 2015-നും 2024-നും ഇടയില്‍ സോണി നിയന്ത്രിച്ചിരുന്ന ബിഎച്ച് കോണ്‍ട്രാക്ടേഴ്‌സിന് ഏകദേശം മൂന്ന് കോടി ഡോളറിന്റെ കരാര്‍ ലഭിച്ചതായി ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്റര്‍ അറിയിച്ചു. ഇതില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വിന്‍ഡോ റീപ്ലേസ്‌മെന്റ് പ്രൊജക്ടിനുള്ള രണ്ടു കോടി ഡോളറും ഉള്‍പ്പെടുന്നു. സ്വതന്ത്ര എസ്റ്റിമേറ്റുകളേക്കാള്‍ ഏകദേശം ഒരു കോടി ഡോളറാണ് ബി എച്ച് ചെലവ് വര്‍ധിപ്പിച്ചതെന്നാണ് ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്റര്‍ ആരോപിക്കുന്നത്.