Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നഴ്സുമാരുടെ ജോലിസമ്മര്‍ദ്ദം അതിരൂക്ഷം; ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ച് ജോലി ചെയ്യുന്നു
reporter

ലണ്ടന്‍: യുകെയില്‍ ജീവനക്കാരുടെ ക്ഷാമം ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിലുള്ള നഴ്സുമാരുടെ മേല്‍ ജോലിസമ്മര്‍ദ്ദം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. റോയല്‍ കോളജ് ഓഫ് നഴ്സിങ് നടത്തിയ പുതിയ പഠനത്തില്‍ 20,000 ലധികം നഴ്സുമാര്‍ തങ്ങളുടെ പ്രതിസന്ധികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

പഠനത്തില്‍ പങ്കെടുത്തവരില്‍ 66 ശതമാനം പേര്‍ അസുഖം അനുഭവപ്പെട്ടിട്ടും ജോലിക്ക് ഹാജരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ഈ ശതമാനം 49 ആയിരുന്നു. തിരക്കുള്ള സമയങ്ങളില്‍ സ്വന്തം ആരോഗ്യനില അവഗണിച്ചാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും ജോലിസമ്മര്‍ദ്ദമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നു അഭിപ്രായപ്പെട്ടു. കരാറില്‍ നിശ്ചയിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം പലര്‍ക്കും നേരിടേണ്ടിവരുന്നു. രോഗികളുടെ എണ്ണം കൂടുന്നതോടെ ജോലിഭാരം കൂടി, സമ്മര്‍ദ്ദം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹപ്രവര്‍ത്തകര്‍ അധികഭാരത്തിലാകാതിരിക്കാന്‍ പലരും അസുഖം അനുഭവപ്പെട്ടിട്ടും ജോലിക്ക് എത്തുന്നുവെന്നത് ആരോഗ്യ മേഖലയിലെ യാഥാര്‍ഥ്യമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായി കൂടുതല്‍ നഴ്സുമാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത നഴ്സുമാരുടെ സംഘടന ശക്തമായി ഉന്നയിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window