ക്രോബറോ, കിഴക്കന്‍ സസ്സെക്സ്: ഹോട്ടലുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതില്‍ വരുന്ന ചെലവു കുറയ്ക്കാനായി ലേബര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതിക്ക് ശക്തമായ ജനപ്രതിഷേധം. പഴയ സൈനിക ക്യാമ്പില്‍ 600 പുരുഷ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കാനുള്ള നീക്കത്തിനെതിരെ ക്യാമ്പ് പരിസരവാസികള്‍ തെരുവിലിറങ്ങി.
േ്രേകാബറോയിലെ സൈനിക പരിശീലന ക്യാമ്പിലാണ് ഹോട്ടലുകളില്‍ നിന്നും മാറ്റിയ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കി. വീടുകളില്‍ പാനിക് അലാമുകള്‍ സ്ഥാപിച്ചുകഴിഞ്ഞതായി ചിലര്‍ വ്യക്തമാക്കി.
അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ യുകെയിലെ സാധാരണ പൗരന്‍മാര്‍ക്ക് ലഭിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്, പ്രത്യേകിച്ച് ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനത്തില്‍. കൗണ്ടിയിലെ ജിപിമാരെ കാണുന്നതില്‍ 600 പുതിയ പേര്‍ കൂടി ചേര്‍ന്നാല്‍ നിലവിലെ സേവനങ്ങള്‍ ബാധിക്കുമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവെച്ചു.
രണ്ടായിരം പേരോളം പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് പിന്നാലെ നടന്ന പൊതുയോഗത്തില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന്റെ പേരില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും പുറത്താക്കി. അഭയാര്‍ത്ഥികളെ തങ്ങളുടെ അയല്‍വാസികളായി അംഗീകരിക്കാനാകില്ലെന്നും, തങ്ങളുടെ സുരക്ഷയും സാമൂഹിക സൗകര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് നിരവധി കുടുംബങ്ങളാണ് പ്രതിഷേധത്തിനിറങ്ങിയത്.
ഖജനാവിന്റെ ചെലവ് കുറയ്ക്കാനുള്ള ശ്രമം സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. അഭയാര്‍ത്ഥി വിഷയത്തില്‍ കൈ പൊള്ളുന്ന സാഹചര്യമാണിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.