Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
250 രൂപയുടെ ടിക്കറ്റിന് ലഭിച്ചത് 2400 കോടി, ജാക്‌പോട്ട് ഇക്കുറി അയര്‍ലന്‍ഡില്‍
reporter

ഡബ്ലിന്‍/ലണ്ടന്‍: യൂറോമില്യന്‍സ് നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് തുകയായ 2483 കോടി രൂപ അയര്‍ലന്‍ഡില്‍ വിറ്റു പോയ ടിക്കറ്റിന് ലഭിച്ചുവെന്ന് അയര്‍ലന്‍ഡിലെ നാഷനല്‍ ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ യൂറോ മില്യന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ തുകകളില്‍ ഒന്നായ 250 മില്യന്‍ യൂറോ ആയിരുന്നു ഒന്നാം സമ്മാനം. ഏകദേശം 2483,97,50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് ഭാഗ്യവാന് ലഭിക്കുക. യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്ന ലോട്ടറിയാണ് യൂറോമില്യന്‍സ്. ടിക്കറ്റ് വാങ്ങിയവര്‍ ഭാഗ്യ നമ്പരുകള്‍ ഒത്തു നോക്കി നാഷണല്‍ ലോട്ടറി വകുപ്പിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്കി സ്റ്റാര്‍സ് 3 ഉം 5 ഉം ഉള്ള 13, 22, 23, 44, 49 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് തുക നേടാനായത്. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളില്‍ വിജയികള്‍ക്ക് സമ്മാനം ക്ലെയിം ചെയ്യാം.

വിജയികളായ കളിക്കാര്‍ക്ക് സമ്മാനം ക്ലെയിം ചെയ്യുമ്പോള്‍ പേര് നല്‍കണോ അതോ അജ്ഞാതനായി തുടരണോ എന്ന് തീരുമാനിക്കാം. 2004 ഫെബ്രുവരി 7 ന് ഫ്രാന്‍സിലെ ഫ്രാന്‍സിസ് ഡെസ് ജ്യൂക്സ്, സ്പെയിനിലെ ലോട്ടേറിയസ് വൈ അപ്യൂസ്റ്റാസ് ഡെല്‍ എസ്റ്റാഡോ, യുകെയിലെ കാമലോട്ട് ഗ്രൂപ്പ് (ഇപ്പോള്‍ ആല്‍വിന്‍ ലോട്ടറി) എന്നിവര്‍ ചേര്‍ന്നാണ് യൂറോ മില്യന്‍സ് ലോട്ടറി ആരംഭിച്ചത്. യൂറോ മില്യന്‍സിന്റെ ആദ്യ നറുക്കെടുപ്പ് 2004 ഫെബ്രുവരി 13ന് പാരിസിലാണ് നടന്നത്. തുടക്കത്തില്‍, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് പങ്കെടത്തിരുന്നത്.

അയര്‍ലന്‍ഡ്, അന്‍ഡോറ, ബെല്‍ജിയം, ഓസ്ട്രിയ, ഐല്‍ ഓഫ് മാന്‍, ലിച്ചെന്‍സ്റ്റീന്‍, ലക്‌സംബര്‍ഗ്, മൊണാക്കോ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇപ്പോള്‍ യൂറോമില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കാം. എല്ലാ തവണയും ഇത്രത്തോളം ഉയര്‍ന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേര്‍ത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക. യുകെയില്‍ രണ്ടര പൗണ്ടും അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളില്‍ രണ്ടര യൂറോയുമാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് യൂറോമില്യന്‍സ് നറുക്കെടുപ്പ്.

 
Other News in this category

 
 




 
Close Window