റോട്ടര്‍ഹാം: നോര്‍ത്ത് വെയില്‍സില്‍ സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ട്സ്ബിയില്‍ താമസിച്ചിരുന്ന ഹജ്‌റ സാഹിദ് (29), ഹലീമ സാഹിദ് (25) എന്നിവരാണ് മരിച്ചത്. ഇരുവരും ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികളായിരുന്നു. സുഹൃത്തുക്കളോടൊപ്പം സ്‌നോഡോണിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നോര്‍ത്ത് വെയില്‍സിലെ യര്‍ വൈഡ്ഫാ കൊടുമുടിയിലേക്ക് പോകുന്ന വാട്കിന്‍ പാതയിലെ കുളത്തിലാണ് ഇരുവരും ഇറങ്ങിയത്. 'സ്‌നോഡോണിയയിലെ അദ്ഭുത സ്വപ്നം' എന്നാണ് ഈ കുളം അറിയപ്പെടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഹലീമ സാഹിദിന്റെയും ഹജ്‌റ സാഹിദിന്റെയും വിയോഗത്തില്‍ ചെസ്റ്റര്‍ സര്‍വകലാശാല സമൂഹം ദുഃഖിതരാണെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫസര്‍ യൂനിസ് സിമ്മണ്‍സ് പറഞ്ഞു