Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ഓഫര്‍ ലെറ്റര്‍ കിട്ടി, മലയാളികള്‍ക്ക് നഷ്ടം ലക്ഷങ്ങള്‍
reporter

കോഴിക്കോട്: മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സി സമൂഹമാധ്യമം വഴി നടത്തിയ വീസത്തട്ടിപ്പില്‍ മലയാളികളടക്കം ഇരകളായി. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവര്‍ക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. മലയാളികളായ 4 പേരടക്കം 130 പേര്‍ നല്‍കിയ പരാതിയില്‍, മുംബൈ പൊലീസ് കേസെടുത്തു. ലക്‌സംബര്‍ഗിലേക്കുള്ള വീസയ്ക്കു വേണ്ടി 3.5 ലക്ഷം രൂപ നല്‍കിയതായി, തട്ടിപ്പിനിരയായ മലയാളികളിലൊരാള്‍ പറഞ്ഞു. 'കഴിഞ്ഞവര്‍ഷം ജൂണിലാണ്, സമൂഹമാധ്യമത്തിലൂടെ ഈ സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലും ഗൂഗിളിലും സ്ഥാപനത്തിനു മികച്ച റേറ്റിങ്ങും റിവ്യൂവുമായിരുന്നു. മുംൈബ മലാട് വെസ്റ്റിലാണ് ഓഫിസ്. ഇതിനു ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണു റജിസ്റ്റര്‍ ചെയ്തത്.

ഓഫര്‍ ലെറ്ററും കോണ്‍ട്രാക്റ്റ് രേഖകളുമൊക്കെ കൃത്യസമയത്തു തന്നെ കിട്ടി. കോണ്‍ട്രാക്റ്റ് ഒപ്പിട്ട ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടിയില്ലാതായപ്പോഴാണു സംശയം തോന്നിയത്. തുടര്‍ന്ന്, ഏജന്‍സിയില്‍ വിളിച്ചു നോക്കിയെങ്കിലും പരുഷമായാണ് അവര്‍ മറുപടി നല്‍കിയത്. പിന്നീട്, അവര്‍ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മലയാളികളടക്കം ഒട്ടേറെ പേരെ ഇവര്‍ വഞ്ചിച്ചതായി മനസ്സിലായത്. 5 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. ഇവരെ ഏകോപിപ്പിച്ച്, ഒരുമിച്ചു പരാതി നല്‍കുകയായിരുന്നു. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും തട്ടിപ്പില്‍ പെട്ടിട്ടുണ്ട്.' തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window