|
|
|
|
|
| ഇംഗ്ലണ്ടില്‍ ആശുപത്രികളില്‍ കാത്തിരിപ്പ് കുറയ്ക്കാന്‍ 800 മില്യണ്‍ പൗണ്ടിന്റെ പദ്ധതി |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പദ്ധതികള്‍ വരുന്നു. രോഗികള്‍ക്ക് പ്രാദേശികമായി പരിചരണവും ഉപദേശവും നല്‍കാനുള്ള നടപടികള്‍ നടപ്പാക്കുന്നത്. രോഗികള്‍ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാകുന്നതിന് ജിപികള്‍ക്ക് കൂടുതല്‍ സ്പെഷ്യലിസ്റ്റ് പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍, ചെവിയിലെ അണുബാധ തുടങ്ങി വിദഗ്ധ ഉപദോശം വേഗത്തില്‍ ലഭ്യമാക്കാന്‍ ജിപികള്‍ സ്പെഷ്യലിസ്റ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കും.
80 മില്യണ്‍ പൗണ്ടിന്റെയാണ് പദ്ധതി. 2025 ഓടെ രണ്ട് ദശലക്ഷം പേര്‍ക്ക് അരികില്‍ തന്നെ പരിചരണം ലഭ്യമാക്കാനാണ് ശ്രമം. പദ്ധതി സമയം ലാഭിക്കാനും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ പൂന്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചെട്ടി ലേലത്തില്‍പ്പോയത് 56 ലക്ഷത്തിന് |
ലണ്ടന്‍: യുകെയില്‍ ഒരു പൂന്തോട്ടത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചട്ടി ലേലത്തില്‍ വിറ്റത് 56 ലക്ഷം രൂപയ്ക്ക്. 19 -ാം നൂറ്റാണ്ടിലെ ഒരു കലാകാരന്റെ മാസ്റ്റര്‍പീസ് വര്‍ക്കാണ് ഈ പൂച്ചട്ടി എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ലക്ഷങ്ങളുടെ മൂല്യമുള്ള ഒന്നായി ഇത് മാറിയത്. യുകെയില്‍ നടന്ന വാശിയേറിയ ലേലത്തിലാണ് പൂച്ചട്ടി വിറ്റു പോയത്. ഒരു പൂന്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇതിന് നാലടി നീളമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1964 -ല്‍ സൗത്ത് ലണ്ടനിലെ കേംബര്‍വെല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിപ്പിക്കുന്നതിനിടെ 1939 -ല്‍ ജര്‍മ്മനിയില്‍ നിന്ന് യുകെയിലേക്ക് പലായനം ചെയ്ത ഹാന്‍സ് കോപ്പറിന്റേതാണ് ഈ സൃഷ്ടി. ലണ്ടനിലെ ചിസ്വിക്ക് |
|
Full Story
|
|
|
|
|
|
|
| ദ സിസര്‍ കട്ട് യുട്യൂബില്‍, മലയാളികള്‍ തരംഗമാകുന്നു |
ലണ്ടന്‍: യുട്യൂബില്‍ ശ്രദ്ധേയമായി മാറിയ 'ദി നൈറ്റ്' ,'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' എന്നിവയ്ക്ക് ശേഷം യുകെയിലെ മലയാളി സിനിമാസ്‌നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് 'ദ സിസര്‍ കട്ട്'. ബ്രിട്ടിഷ് സിനിമാതാരവും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തില്‍ എത്തിയ ഈ ഷോര്‍ട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ബ്രിട്ടിഷ് അഭിനേതാക്കളെ ഉള്‍പ്പെടുത്തി പൂര്‍ണമായും യുകെയില്‍ ചിത്രീകരിച്ച് വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബില്‍ റിലീസ് ചെയ്ത ഈ ഹൃസ്വചിത്രത്തിന്റെ |
|
Full Story
|
|
|
|
|
|
|
| യുകെ ഹോട്ടലില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി |
ലണ്ടന്‍: യുകെ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ഷിന്റോ പള്ളുരത്തില്‍ ദേവസ്യ (42) ആണ് ഐല്‍ ഓഫ് വൈറ്റിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. മൂന്ന് വര്‍ഷം മുന്‍പ് യുകെയിലെ സൗത്താംപ്ടണില്‍ എത്തിയ ഷിന്റോ, ഫോര്‍ട്വെസ്റ്റ് ഇന്റര്‍നാഷനല്‍ ട്രെയിനിങ് ആന്‍ഡ് എജ്യൂക്കേഷന്റെ ഓപ്പറേഷന്‍സ് മാനേജര്‍ ആയി ജോലി ചെയ്യുക ആയിരുന്നു. 2018 മുതല്‍ എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിന്റോ പുതിയ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഐല്‍ ഓഫ് വൈറ്റില്‍ എത്തിയത് എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Full Story
|
|
|
|
|
|
|
| ഔര്‍മാനെ കൊന്നത് ഇന്ത്യന്‍ വംശജര്‍ |
ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഡിപിഡി ഡ്രൈവറായ 23 വയസ്സുകാരന്‍ ഔര്‍മാന്‍ സിങ് അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം. ഉച്ചയ്ക്ക് ശേഷം പാഴ്‌സലുകള്‍ വിതരണം ചെയ്യാന്‍ പോയ ഔര്‍മാനെ എട്ടംഗ സംഘം കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു. കോടാലി, ഹോക്കി സ്റ്റിക്ക്, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി ഒളിച്ചിരുന്ന സംഘം ഔര്‍മാനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ ഔര്‍മാന്റെ ഇടത് ചെവിക്ക് ഗുരുതരമായ പരുക്കേറ്റു. തലയോട്ടി തകര്‍ന്ന് തലച്ചോറ് ചിതറിയ നിലയിലായിരുന്നു. 2023 ഓഗസ്റ്റ് 21നായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊടുംക്രൂരത അരങ്ങേറിയത്. സുരക്ഷാ ക്യാമറകളില്‍ നിന്നും ഡോര്‍ബെല്‍ ക്യാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായക |
|
Full Story
|
|
|
|
|
|
|
| ട്രാന്‍സ്ജന്‍ഡര്‍ വനിതകള്‍ സ്ത്രീകളല്ലെന്ന വിധിയെ പിന്തുണച്ച് ജെ.കെ. റൗളിങ് |
ലണ്ടന്‍: സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കിയ യു.കെ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സാഹിത്യകാരി ജെ.കെ റൗളിങ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചിരുന്നു. സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റൗളിങ്ങിന്റെ ആഹ്‌ളാദപ്രകടനം. എ ടീം എന്ന യു.എസ് സീരീസിലെ, ജോര്‍ജ്ജ് പപ്പാര്‍ഡ് അവതരിപ്പിച്ച ജോണ്‍ ഹാനിബല്‍ സ്മിത് എന്ന കഥാപാത്രം പറയുന്ന വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗിനൊപ്പമാണ് റൗളിങ് പോസ്റ്റ് |
|
Full Story
|
|
|
|
|
|
|
| ലേബര്‍ എംപി അപ്‌സാനയോട് മറുചോദ്യവുമായി യുട്യൂബര്‍ |
ലണ്ടന്‍: 2010 ലെ സമത്വ നിയമത്തില്‍ സ്ത്രീയെ നിര്‍വചിക്കുന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട ലേബര്‍ പാര്‍ട്ടി എംപി അപ്‌സാന ബീഗത്തോട് മറുചോദ്യവുമായി യൂട്യൂബര്‍ മഹ്യാര്‍ തൗസി. സമൂഹത്തിലെ എല്ലാവരും തുല്യരാണെന്ന് ഉറപ്പാക്കാന്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ട്രാന്‍സ് ആളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ഇന്നത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിലും മുമ്പെന്നത്തേക്കാളും കൂടുതല്‍ അന്തസ്സും സുരക്ഷയും നല്‍കണമെന്നായിരുന്നു അപ്‌സാനയുടെ ട്വീറ്റ്. എന്നാല്‍ യൂട്യൂബറായ ടൗസി മറുചോദ്യവുമായി രം?ഗത്തെത്തി. ആരാധനാലയങ്ങളില്‍ പുരുഷന്റെയോ സ്ത്രീയുടെ വിഭാ?ഗത്തിലേക്ക് നിങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യന്‍ വംശജ |
ലണ്ടന്‍: ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍(ആര്‍സിപി) 123മത് അധ്യക്ഷയായി ഡോ.മുംതാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള 40,000 അംഗങ്ങളുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ തലപ്പത്തേക്കാണ് ഒരു ഇന്ത്യാക്കാരി നടന്ന് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി ഡോ.മുംതാസ് വടക്കന്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് ജനിച്ചത്. മാഞ്ചസ്റ്ററില്‍ നെഫ്രോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരുന്നു. പതിനാറാം നൂറ്റാണ്ട് മുതല്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിപിയുടെ ആദ്യ ഇന്തോ ഏഷ്യന്‍ മുസ്ലീം അധ്യക്ഷയാണ് ഡോ. മുംതാസ്. ഒപ്പം ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും. തിങ്കളാഴ്ചയാണ് ഔദ്യോഗിക വോട്ടിങ് അവസാനിച്ചത്. മുംതാസിന്റെ നാല് വര്‍ഷ കാലാവധി എന്ന് |
|
Full Story
|
|
|
|
| |