Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  09-04-2025
റഷ്യ ആക്രമിക്കുമെന്ന് ബ്രിട്ടന്‍, പൗരന്മാരോട് കരുതലിന് നിര്‍ദേശം നല്‍കി

ലണ്ടന്‍: റഷ്യ എന്താണെന്നും റഷ്യക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും കൃത്യമായി അറിയാവുന്ന രാജ്യമാണ് ബ്രിട്ടന്‍. എന്നിട്ടും യുക്രെയ്ന്‍ വിഷയത്തില്‍, വൈകാരികമായി ഇടപെട്ട് റഷ്യക്ക് എതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ചാണ് ആ രാജ്യം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ അമേരിക്ക പിറകോട്ടടിച്ചിട്ടും ബ്രിട്ടനും ഫ്രാന്‍സുമൊന്നും യുക്രെയ്നെ സഹായിക്കുന്നത് നിര്‍ത്തിയിട്ടില്ല. ഇതോടെ റഷ്യയുടെ കോപത്തിന് ഇരയാവുമെന്ന് കണ്ട് സ്വപ്നത്തില്‍ പോലും ഞെട്ടി ഉണരേണ്ട അവസ്ഥയാണ് ബ്രിട്ടിഷ് ഭരണകൂടത്തിനുള്ളത്. റഷ്യന്‍ ഭയമാണ് ബ്രിട്ടന്‍ ഭരണാധികാരികളുടെ ഉറക്കം കൊടുത്തുന്നത്. ബ്രിട്ടന്റെ ഊര്‍ജ്ജ പൈപ്പ് ലൈനുകള്‍ റഷ്യ അട്ടിമറിച്ചേക്കാമെന്നും ഇത് വന്‍ പ്രതിസന്ധിക്ക്

Full Story
  09-04-2025
ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം നടത്തി ബ്രിട്ടന്‍

ലണ്ടന്‍: വ്യാപാര യുദ്ധവും യുക്രെയ്ന്‍ സംഘര്‍ഷവും കൊണ്ട് കലുഷിതമായിരിക്കുന്ന സമയത്ത് ബ്രിട്ടണ്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഹൈപ്പര്‍സോണിക് മിസൈല്‍ പ്രൊപ്പല്‍ഷന്‍ വിജയകരമായി പരീക്ഷിക്കുന്നതിനായി ബ്രിട്ടണിലെ ശാസ്ത്രജ്ഞര്‍ സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പ്രൊജക്ടൈലുകളാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവയെ തടയുന്നത് വളരെ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുന്ന വേഗതയാണിത്. യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയിലും റഷ്യ ഇത്തരത്തിലുള്ള മിസൈലുകള്‍ അവതരിപ്പിക്കുകയും

Full Story
  08-04-2025
ലൈസന്‍സ് ഇല്ലാതെ നെറ്റ്ഫ്‌ളിക്‌സ് ലൈവ് ടിവി പ്രോഗ്രാം കണ്ടാല്‍ 1000 പൗണ്ട് ഫൈന്‍
സാധുവായ ടിവി ലൈസന്‍സ് ഇല്ലാതെ തത്സമയ ഉള്ളടക്കം കണ്ടാല്‍ യുകെയിലെ നെറ്റ്ഫ്‌ലിക്‌സ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കനത്ത പിഴ ഈടാക്കിയേക്കാം. മുമ്പ്, യുകെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ടിവി ലൈസന്‍സ് ആവശ്യകതകളെക്കുറിച്ച് ആകുലപ്പെടാതെ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയുമായിരുന്നു, എന്നാല്‍ പുതിയ നിയമങ്ങള്‍ അത് മാറ്റുന്നു - പ്രത്യേകിച്ച് തത്സമയ പ്രക്ഷേപണങ്ങള്‍ക്ക്. നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യത്തെ തത്സമയ ലേറ്റ്-നൈറ്റ് ടോക്ക് ഷോയായ എവരിബഡിസ് ലൈവ് വിത്ത് ജോണ്‍ മുലാനി പോലുള്ള ഷോകള്‍ക്ക് യുകെയിലെ കാഴ്ചക്കാര്‍ക്ക് ടിവി ലൈസന്‍സ് ആവശ്യമാണ്.

നെറ്റ്ഫ്‌ലിക്‌സില്‍ ലൈവ് സ്ട്രീമിംഗിന് ടിവി ലൈസന്‍സ് ആവശ്യമാണ്

ലവ് ഈസ് ബ്ലൈന്‍ഡ് അല്ലെങ്കില്‍ ട്രൂ ക്രൈം ഡോക്യുമെന്ററികള്‍ പോലുള്ള ഓണ്‍-ഡിമാന്‍ഡ് ഉള്ളടക്കത്തിന്
Full Story
  08-04-2025
യുകെയിലെ മകനോടൊപ്പം കുറച്ചു ദിവസം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ അമ്മ ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു
യുകെയില്‍ താമസിക്കുന്ന മകന്റേയും കുടുംബത്തിന്റെയും ഒപ്പം കുറച്ചു ദിവസം താമസിക്കാനായി നാട്ടില്‍ നിന്നെത്തിയ അമ്മ കുഴഞ്ഞുവീണു മരിച്ചു. കടയില്‍ ചെന്ന് ഷോപ്പിങ് നടത്തുന്നതിനിടെയാണ് അന്ത്യം. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്.
ഓള്‍ഡ്ഹാമില്‍വച്ചായിരുന്നു സംഭവം. മകനും കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരാമെഡിക്കല്‍ സംഘത്തിന്റെ വൈദ്യസഹായവും ആംബുലന്‍സ് സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുമ്പാണ് മകന്‍ ടിബിന്‍ രാജുവിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി സന്ദര്‍ശക വിസയില്‍ ജാന്‍സി
Full Story
  08-04-2025
മക്കളെ കാണാന്‍ ബ്രിട്ടനില്‍ എത്തിയ മാതാവ് മരിച്ചു

ലണ്ടന്‍: നാട്ടില്‍ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഓള്‍ഡ്ഹാമില്‍ വച്ചായിരുന്നു മരണം. മകനും കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്ററില്‍ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരാമെഡിക്കല്‍ സംഘത്തിന്റെ വൈദ്യസഹായവും ആംബുലന്‍സ് സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടാഴ്ച മുന്‍പാണ് മകന്‍ ടിബിന്‍ രാജുവിനെയും കുടുംബത്തെയും കാണാനായി സന്ദര്‍ശക

Full Story
  08-04-2025
സഹോദരിയില്‍ നിന്ന് ലഭിച്ച ഗര്‍ഭപാത്രം വഴി ആദ്യ കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍: സഹോദരിയില്‍ നിന്നും ലഭിച്ച ഗര്‍ഭപാത്രത്തില്‍ ആദ്യകുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്. നോര്‍ത്ത് ലണ്ടനില്‍ താമസിക്കുന്ന സ്‌കോട്ടിഷ് യുവതി ഗ്രേയ്‌സിനും ആന്‍ഗസിനുമാണ് സഹോദരി എയ്മിയില്‍ നിന്നും ലഭിച്ച ഗര്‍ഭപാര്‍ത്രത്തില്‍ തങ്ങളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഭാഗ്യമുണ്ടായത്. 2023ലായിരുന്നു ഗ്രേയ്‌സ് ഡേവിഡ്‌സണ്‍ എന്ന യുവതി സഹോദരിഎയ്മിയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ചത്. ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ രാജ്യത്തെ 15 ക്ലിനിക്കല്‍ ട്രയലുകളില്‍ ഒന്നായിരുന്നു ഇത്. എല്ലാം

Full Story
  08-04-2025
യുകെയിലും അയര്‍ലന്‍ഡിലുും ഇനി വെയില്‍കാലം

ലണ്ടന്‍/ഡബ്ലിന്‍: യുകെയിലും അയര്‍ലന്‍ഡിലും ഇനി 'വെയില്‍ കാലം'. ഇരു രാജ്യങ്ങളിലും ഈസ്റ്റര്‍ ദിനങ്ങളില്‍ നീലാകാശവും സൂര്യപ്രകാശവും കാണാന്‍ കഴിയുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അയര്‍ലന്‍ഡില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള ചൂടേറിയ കാലാസവസ്ഥ ഈ ആഴ്ചയിലും തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഏറാന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. യുകെയില്‍ നേരിയ കാറ്റോടു കൂടിയ ചൂട് അനുഭവപ്പെടുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ എക്സീറ്ററിലെ മെറ്റ് ഓഫിസ് നല്‍കുന്ന സൂചന.

Full Story
  08-04-2025
മൊബിലിറ്റി സ്‌കൂട്ടര്‍ ഇടിച്ച് 105 വയസുകാരന്‍ മരിച്ചു

സസെക്‌സ്: യുകെയില്‍ മൊബിലിറ്റി സ്‌കൂട്ടറില്‍ സഞ്ചരിച്ച 105 വയസ്സുകാരന്‍ കാര്‍ തട്ടി കൊല്ലപ്പെട്ടു. സസക്‌സിലെ ഉക്ക്ഫീല്‍ഡില്‍ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 1:44 ന് അപകടം നടന്നതെന്ന് സസെക്‌സ് പൊലീസ് അറിയിച്ചു. ഉക്ക്ഫീല്‍ഡിലെ ബ്രൂക്ക്സൈഡ് ജങ്ഷന് കിഴക്ക് ബി 2102 ബെല്‍ ഫാം റോഡ് ക്രോസ് ചെയ്യാവേയാണ് 87 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ച കാര്‍ മൊബിലിറ്റി സ്‌കൂട്ടറിനെ ഇടിച്ചത്. കാര്‍ ഓടിച്ചിരുന്ന സ്ത്രീക്ക് പരുക്ക് ഇല്ല. അപകടം നടന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

Full Story
[250][251][252][253][254]
 
-->




 
Close Window