Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  08-04-2025
യുഎസ് താരിഫ് മറികടക്കാന്‍ വ്യവസായത്തെ സഹായിക്കുമെന്ന് യുകെ പ്രധാനമന്ത്രി

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ പ്രഖ്യാപിക്കുമെന്നും കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ബ്രിട്ടനിലെ വാഹന വിപണി ഇലക്ട്രിക് ആയി മാറുന്നതിന് വ്യവസായത്തിന് കൂടുതല്‍ സമയം നല്‍കും. ഹൈബ്രിഡ് കാറുകളുടെ വില്‍പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന ആശങ്ക

Full Story
  07-04-2025
ട്രംപിന്റെ തീരുവയ്ക്ക് പകരം തീരുവയില്‍ പ്രതികരിക്കാന്‍ യുകെ പ്രധാനമന്ത്രി

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പകരം തീരുവ', 'അമേരിക്ക ആദ്യം' തുടങ്ങിയ നയങ്ങള്‍ ലോകനേതാക്കള്‍ക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെ, സംഭവത്തില്‍ പ്രതികരണത്തിന് ഒരുങ്ങി യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ 'ആഗോളവല്‍ക്കരണത്തിന്റെ യുഗം അവസാനിച്ചു' എന്ന് കെയ്മര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും യുഎസ് പ്രസിഡന്റിന്റെ തീരുമാനങ്ങളെ ശരിവയ്ക്കുന്ന ഒരു വിഭാഗം എതിര്‍ചേരിയില്‍ ഉണ്ടെന്ന കാര്യം മറക്കുന്നില്ലെന്നും സ്റ്റാര്‍മര്‍ സൂചിപ്പിച്ചതായാണ് യുകെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ് ടൈംസ്'

Full Story
  07-04-2025
യോര്‍ക്ക് മലയാളികളുടെ പ്രിയഗായകന്‍ വിടവാങ്ങി

ലണ്ടന്‍: യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായ മോഡി തോമസ് ചങ്കന്‍ (55) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ യോര്‍ക്കിലെ മലയാളി കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ അവയ്ക്കെല്ലാം ഹൃദ്യമായ അനുഭവം നല്‍കി.

അവസാന നിമിഷങ്ങളില്‍ പോലും സംഗീതത്തെ സ്‌നേഹിച്ച മോഡി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം

Full Story
  07-04-2025
മാലിന്യത്തില്‍ പെരുകി യുകെയിലെ ഏറ്റവും വലിയ നഗരം, എലി ശല്യം രൂക്ഷം

ബര്‍മിങ്ങാം: റോഡിന്റെ വശങ്ങളിലും മാലിന്യങ്ങള്‍ നിറഞ്ഞ ബാഗുകള്‍ കെട്ടിക്കിടക്കുന്നു. ഇവയ്ക്ക് ചുറ്റും ഓടിക്കളിച്ച് നടക്കുന്ന എലികള്‍ റോഡിലും പരിസര പ്രദേശങ്ങളിലും ശല്യമായി മാറിയിരിക്കുന്നു. പറഞ്ഞു വരുന്നത് ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ്. യുകെയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബര്‍മിങ്ങാമാണ് ആ നഗരം. ഏകദേശം 17,000 ടണ്‍ മാലിന്യമാണ് നഗരത്തിലെ റോഡിന്റെ വശങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് ബര്‍മിങ്ങാം നിവാസികളുടെ പ്രധാന ആവശ്യം. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം അവസാനത്തോടെ സമരം

Full Story
  07-04-2025
വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് എംപിമാരെ തിരിച്ചയച്ച് ഇസ്രയേല്‍

ലണ്ടന്‍: യുകെയിലെ ലേബര്‍ പാര്‍ട്ടി എംപിമാരായ യുവാന്‍ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെ ഇസ്രയേലിലേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ യുകെ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. വനിതകള്‍ കൂടിയായ എംപിമാരെ തടഞ്ഞ ഇസ്രയേലിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് കൊണ്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് രംഗത്ത് വന്നത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എംപിമാര്‍ക്ക് യുകെയുടെ പിന്തുണ ഉണ്ടാകുമെന്നും ഡേവിഡ് ലാമി അറിയിച്ചു. വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കുക, അക്രമം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി.

Full Story

  07-04-2025
പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചു, ബ്രിട്ടനില്‍ എംപി അറസ്റ്റില്‍

സോമര്‍സെറ്റ്:കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും പീഡിപ്പിച്ചതിനും ലേബര്‍ പാര്‍ട്ടി എംപി യുകെയില്‍ അറസ്റ്റില്‍. ഇംഗ്ലണ്ടിലെ നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ്-ഹാന്‍ഹാം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഡാന്‍ നോറിസിനെ ആണ് അറസ്റ്റ് ചെയ്തത്. എംപിയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഞെട്ടലില്‍ ആയ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ അടിയന്തിരയോഗം ചേര്‍ന്ന് ഡാന്‍ നോറിസിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. എവണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസ് ആണ് എംപിയെ അറസ്റ്റ് ചെയ്തത്. എംപി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയതായി പൊലീസ് അറിയിച്ചു. 65 വയസ്സുകാരനായ ഡാന്‍ നോറിസ് 2024 ലാണ് കണ്‍സര്‍വേറ്റീവ് എംപി ജേക്കബ് റീസ്-മോഗിനെ പരാജയപ്പെടുത്തി

Full Story
  06-04-2025
ബ്രിട്ടന് ദേശീയ സുരക്ഷാ ഭീഷണിയായി റഷ്യ

ലണ്ടന്‍: ബ്രിട്ടന് ദേശീയ സുരക്ഷാ ഭീഷണിയായി റഷ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതോടെ പുടിന്റെ ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഏജന്റുമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ഡാന്‍ ജാര്‍വിസ് പ്രഖ്യാപിച്ചു. സാലിസ്ബറിയിലെ വിഷബാധ, ചാരവൃത്തി, സൈബര്‍ ആക്രമണങ്ങള്‍, യുക്രൈന്‍ അധിനിവേശം എന്നിവയുള്‍പ്പെടെയുള്ള ശത്രുതാപരമായ പ്രവര്‍ത്തനങ്ങളിലൂടെ റഷ്യ യുകെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജാന്‍ ഡാര്‍വിസ്

Full Story
  06-04-2025
ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം 24,000 കുടിയേറ്റക്കാരെ നാടുകടത്തി

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം 24,000 കുടിയേറ്റക്കാരെ നാടുകടത്തി ബ്രിട്ടന്‍ സര്‍ക്കാര്‍. യു.കെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറാണ് ഇക്കാര്യം പറഞ്ഞത്. ലണ്ടനില്‍ നടന്ന ഓര്‍ഗനൈസ്ഡ് ഇമിഗ്രേഷന്‍ ക്രൈം (ഒ.ഐ.സി) ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാര്‍മര്‍. നേരത്തെ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന 'റുവാണ്ട നാടുകടത്തല്‍ നയം' ലേബര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഉച്ചകോടിയില്‍ പ്രസ്തുത തീരുമാനം ഏറ്റവും മികച്ചതെന്നും സ്റ്റാര്‍മര്‍ അവകാശപ്പെട്ടു.

റുവാണ്ട പദ്ധതിക്കായി കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ 700

Full Story
[251][252][253][254][255]
 
-->




 
Close Window