|
|
|
|
|
| ആഗോളവത്കരണത്തിന്റെ കാലം അവസാനിച്ചതായി യുകെ പ്രധാനമന്ത്രി |
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയ നടപടികളെ തുടര്‍ന്ന്, ആഗോളവല്‍ക്കരണ യുഗം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തിങ്കളാഴ്ച ഒരു പ്രസംഗം നടത്തും. 1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആരംഭിച്ച ആഗോളവല്‍ക്കരണം ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് യുകെ പ്രധാനമന്ത്രി. ട്രംപിന്റെ അഭൂതപൂര്‍വമായ 10 ശതമാനം 'അടിസ്ഥാന' താരിഫുകള്‍ ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സാമ്പത്തിക ദേശീയതയിലുള്ള തന്റെ യുഎസ് എതിരാളിയുടെ ശ്രദ്ധ തനിക്ക് മനസ്സിലാകുമെന്ന് സ്റ്റാര്‍മര്‍ |
|
Full Story
|
|
|
|
|
|
|
| 40 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം, തുര്‍ക്കിയില്‍ കുടുങ്ങിയ യാത്രക്കാര്‍ നാട്ടിലെത്തി |
അങ്കാറ: 40 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. തുര്‍ക്കിയില്‍ കുടുങ്ങിയ 250 ലേറെ യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ തിരികെയെത്തി. വിമാനം രാത്രി 9 മണിയോടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. 'ആവശ്യമായ എല്ലാ സാങ്കേതിക അനുമതികളും ലഭിച്ചതോടെ, ഏപ്രില്‍ 4 ന് പ്രാദേശിക സമയം ഒരു മണിക്ക് ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടു. വിഎസ്1358 എന്ന വിമാനത്തിലാണ് യാത്രക്കാര്‍ തിരികെയെത്തിയത്. ലണ്ടന്‍- മുംബൈ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാരാണ് 40 മണിക്കൂറിലധികം തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നത്. ഏപ്രില്‍ 2നു |
|
Full Story
|
|
|
|
|
|
|
| ചാള്‍സ്- കാമില വിവാഹത്തിന് രണ്ടു പതിറ്റാണ്ട് |
ലണ്ടന്‍: രണ്ട് പതിറ്റാണ്ടിലേക്കു കടക്കുകയാണ് ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെയും കാമില റാണിയുടെയും വിവാഹജീവിതം. ഇരുവരുടെയും ദൃഢമായ വിവാഹബന്ധത്തിന്റെയും അതിന്റെ സ്ഥിരതയുടെയും കഥ പറഞ്ഞിരിക്കുകയാണ് കൊട്ടാരത്തിലെ ഒരു ജീവനക്കാരന്‍. ഇരുവരുടെയും ബന്ധത്തെ സുദൃഢമാക്കുന്ന ഘടകങ്ങള്‍ ഇവയൊക്കെയാണ്. കാമിലയ്ക്കു വില്‍റ്റ്ഷറില്‍ സ്വന്തമായി ഒരു വീടുണ്ട്. ആദ്യഭര്‍ത്താവുമായുള്ള വിവാഹമോചനശേഷം കാമില വാങ്ങിയതാണ് മനോഹരമായ, ബ്രിട്ടിഷ് ക്ലാസിക്കല്‍ ശൈലിയില്‍ പണിത ഈ വീട്. രാജകീയ ജീവിതത്തില്‍ നിന്ന് ഇടയ്‌ക്കൊരു ബ്രേക്ക് വേണമെന്നു തോന്നുമ്പോള്‍ കാമില വില്‍റ്റ്ഷറിലെത്തും. ചാള്‍സ് രാജാവിന് ബ്രിട്ടനിലുടനീളം വീടുകളുണ്ട്. വില്‍റ്റ്ഷറിലെ കാമിലയുടെ വീടിനു സമീപം ഇടയ്‌ക്കൊരു |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍-മുംബൈ വിമാനം അങ്കാറയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്ന് വിമാന കമ്പനി |
അങ്കാറ: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാര്‍ 40 മണിക്കൂറിലധികമായി തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഏപ്രില്‍ 2നു ലണ്ടനില്‍നിന്നു മുംബൈയിലേക്കു പുറപ്പെട്ട വിഎസ് 358 വിമാനം മെഡിക്കല്‍ എമര്‍ജന്‍സി മൂലം ദിയാര്‍ബക്കിര്‍ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതിനെ തുടര്‍ന്നു റദ്ദാക്കുകയായിരുന്നെന്നു വിമാനക്കമ്പനി പ്രതിനിധി പറഞ്ഞു. ലാന്‍ഡിങ്ങിനു ശേഷം വിമാനത്തിനു സാങ്കേതിക തകരാറുണ്ടായി. ഇതു നിലവില്‍ പരിശോധനയിലാണ്. ''ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ്. അസൗകര്യമുണ്ടായതിനു ഞങ്ങള്‍ ഹൃദയപൂര്‍വ്വം |
|
Full Story
|
|
|
|
|
|
|
| ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയര്‍ലന്‍ഡിന് സ്വന്തം |
ഡബ്‌ളിന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്‍തള്ളി അയര്‍ലന്‍ഡ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്.
വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലന്‍ഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. വീസ ഫ്രീ യാത്ര, |
|
Full Story
|
|
|
|
|
|
|
| ലിവര്‍പൂളില്‍ വീടിന് തീപിടിച്ച് പതിമൂന്നുവയസുകാരി മരിച്ചു |
ലിവര്‍പൂള്‍: യുകെയിലെ ലിവര്‍പൂളില്‍ വീടിന് തീപിടിച്ച് 13 വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.42 ന് പ്രെസ്‌കോട്ടിലെ കിങ്സ്വേയിലെ വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തം ഉണ്ടായതെന്ന് മെഴ്സിസൈഡ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും 5 സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 13 വയസ്സുകാരി ലൈല അല്ലന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞെങ്കിലും വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും 5 സഹോദരങ്ങളും രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സമീപ സ്ഥലങ്ങളിലേക്ക് തീ പടരാനുള്ള സാധ്യത പരിശോധിച്ചെന്നും നിലവില്‍ അപകടകരമായ സാഹചര്യം ഇല്ലെന്നും പൊലീസ് അറിയിച്ചു.
ലൈല അല്ലന്റെ കുടുംബത്തിന് പ്രത്യേക പരിശീലനം |
|
Full Story
|
|
|
|
|
|
|
| സ്‌കോട്ട്‌ലന്‍ഡിലെ മലയാളി വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് |
ലണ്ടന്‍/തൃശൂര്‍: സ്‌കോട്ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ്. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോ സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റി എംഎസ് സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്ന ആബേല്‍ തറയില്‍ (24) ആണ് ആത്മഹത്യ ചെയ്തത്. റെയില്‍വേ ട്രാക്ക് പരിസരം, ട്രെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര ശ്മശാനത്തില്‍ ആയിരുന്നു സംസ്‌ക്കാരം. |
|
Full Story
|
|
|
|
|
|
|
| യൂറോ മില്യണ്‍സ് നറുക്കെടുപ്പ്: അവകാശികള്‍ ഇല്ലാതെ 2317 കോടി |
വിയന്ന: യൂറോമില്യന്‍സ് നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് തുകയായ 2317 കോടി രൂപ നേടി ഓസ്ട്രിയ. ഇക്കഴിഞ്ഞ മാര്‍ച്ച് 28 ന് നടന്ന നറുക്കെടുപ്പില്‍ വിജയിച്ച ആള്‍ ഇതുവരെയും തുക ക്ലെയിം ചെയ്യാന്‍ എത്തിയിട്ടില്ലന്ന് യൂറോ മില്യന്‍സ് അധികൃതര്‍ പറഞ്ഞു. ഓസ്ട്രിയയില്‍ വിറ്റ ടിക്കറ്റ് ആയതിനാല്‍ സമ്മാനം നേടിയ ആള്‍ ഓസ്ട്രിയന്‍ ലോട്ടറിയെ സമീപിക്കണം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്ന ലോട്ടറിയാണ് യൂറോമില്യന്‍സ്. ഇത്തവണ 247,099,580 യൂറോയായിരുന്നു ഒന്നാം സമ്മാനം. ഏകദേശം 2316,95,39,218 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് വിജയിക്ക് ലഭിക്കുക. ലക്കി സ്റ്റാര്‍സ് 1 ഉം 9 ഉം ഉള്ള 10, 21, 30, 42, 45 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് തുക നേടാനായത്. |
|
Full Story
|
|
|
|
| |