|
|
|
|
|
| യുകെ മലയാളി വിദ്യാര്‍ഥി കെവിന്റെ പുസ്തകം പ്രകാശനം ചെയ്തു |
ലണ്ടന്‍: യുകെയിലെ മലയാളി വിദ്യാര്‍ഥി കെവിന്‍ ഏബ്രഹാം എഴുതിയ സയന്‍സ് ഫിക്ഷന്‍ ബുക്ക് 'ദ ലാസ്റ്റ് കൈമേറ' ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് പ്രകാശനം ചെയ്തു. ഇന്നലെ വെസ്റ്റ്മിനിസ്റ്ററില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
നോര്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ് വിദ്യാര്‍ഥിയായ കെവിന്‍ ബാസില്‍ഡണില്‍ താമസിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി മൂന്നുപറയില്‍ ഏബ്രഹാം ജോസഫിന്റെയും ജോമി ജോസിന്റെയും മകനാണ്. |
|
Full Story
|
|
|
|
|
|
|
| സൗദിയിലേയും യുകെയിലേയും മലയാളി സമൂഹത്തിന് നോവായി പ്രതിശ്രുത വധുവരന്മാരുടെ മരണം |
വയനാട്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ച സംഭവത്തില്‍ പ്രവാസി മലയാളികളായ രണ്ട് പേര്‍ ഉള്‍പ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയല്‍ സ്വദേശിയും യുകെയിലെ പോര്‍ട്‌സ്മൗത്ത് മലയാളിയുമായ അഖില്‍ അലക്‌സ് (28), വയനാട് നടവയല്‍ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു (27) എന്നിവരാണ് മരിച്ചത്. ജൂണ്‍ 16 ന് നാട്ടില്‍ വച്ച് ഇരുവരും വിവാഹം കഴിക്കാന്‍ ഇരിക്കെയാണ് ദാരുണമായ അന്ത്യം.
അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ തരംഗമായ നാടന്‍ ചാരായം ഇനി കൊച്ചിയിലും |
കൊച്ചി: ''സാധനം കയ്യിലുണ്ടോ?'' വിദേശത്തു നിന്നെത്തിയാല്‍ കൂട്ടുകാരില്‍ നിന്നു വ്യംഗ്യാര്‍ഥത്തില്‍ നേരിടേണ്ടി വരുന്ന ചോദ്യം. ഏതു രാജ്യത്തു നിന്നെത്തിയാലും കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഇനി ഒരു അടിപൊളി ബ്രാന്‍ഡ്. യുകെയില്‍ എങ്ങും ഹിറ്റായ മലയാളികളുടെ ഇഷ്ട വാറ്റ് ചാരായം മണവാട്ടി ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങാം. വാറ്റു കുടിക്കാന്‍ മോഹിച്ചിട്ടും കണ്ണു പോകുമോ എന്ന പേടികൊണ്ട് ഒഴിവാക്കിയിരുന്നവര്‍ക്കും ഇതൊരു അവസരമാകും. ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ അറാക്ക് (വാറ്റ് ചാരായം) ആണ് ''മണവാട്ടി''. യുകെയില്‍ ഉന്നത സുരക്ഷാമാനദണ്ഡങ്ങളോടെ ഉല്‍പാദിപ്പിക്കുന്ന തനിനാടന്‍ വാറ്റാണ് സംഗതി. തനി |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍-മുംബൈ വിമാനം അടിയന്തരമായി നിലത്തിറക്കി, യാത്രക്കാര്‍ വെട്ടിലായി |
ലണ്ടന്‍: മെഡിക്കല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന് തുര്‍ക്കിയിലെ വിദൂര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനമാണ് അടിയന്തരമായി തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഏകദേശം 16 മണിക്കൂറിലധികമാണ് യാത്രക്കാര്‍ ഇവിടെ കുടുങ്ങിയത്. മെഡിക്കല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ഇതേ തുടര്‍ന്ന് 200-ലധികം ഇന്ത്യന്‍ യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. നിലത്തിറക്കുന്നതിനിടെ വിമാനത്തിന് തകരാര്‍ സംഭവിച്ചതായും എയര്‍ലൈന്‍ ജീവനക്കാര്‍ അറിയിച്ചു.
അതേസമയം തുര്‍ക്കിയില്‍ നിന്നുള്ള |
|
Full Story
|
|
|
|
|
|
|
| വിദേശ പഠനം ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടി, വിസ ഫീസ് 13 ശതമാനം വര്‍ധിപ്പിച്ച് യുകെ, ഓസ്‌ട്രേലിയ |
ന്യൂഡല്‍ഹി: യുകെയും ഓസ്‌ട്രേലിയയും രാജ്യാന്തര അപേക്ഷകര്‍ക്കുള്ള വീസ ചാര്‍ജുകളും ട്യൂഷന്‍ ഫീസുകളും 13% വരെ വര്‍ധിപ്പിക്കും. ഈ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിദേശത്ത് സന്ദര്‍ശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹ്രസ്വകാല സന്ദര്‍ശക വീസ, തൊഴില്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍, ദീര്‍ഘകാല യൂണിവേഴ്സിറ്റി കോഴ്‌സുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.
മിക്ക വിഭാഗങ്ങളിലുമുള്ള വീസ, ഇമിഗ്രേഷന്‍ ഫീസ് ഘടന എന്നിവ യുകെ സര്‍ക്കാര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ആറു മാസത്തെ സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വീസ ഫീസ്, 115 പൗണ്ടില്‍നിന്ന് (ഏകദേശം 12,700 രൂപ) 127 പൗണ്ടി (ഏകദേശം 14,000 രൂപ)ലേക്ക് ഉയരും. ദീര്‍ഘകാല |
|
Full Story
|
|
|
|
|
|
|
| വിവാഹത്തിനു മുന്‍പേ അഖിലും ടീനയും യാത്രയായി: ലണ്ടനില്‍ നിന്നു സൗദിയിലെത്തിയ അഖിലിന്റെയും ടീനയുടേയും ജീവനെടുത്തത് വാഹനാപകടം |
|
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാരായ മലയാളി നഴ്സുമാര്‍ കൊല്ലപ്പെട്ടു. ലണ്ടനില്‍ നഴ്സായ അഖില്‍ അലക്‌സ്, മദീനയില്‍ നഴ്സായ ടീന എന്നിവരാണ് മരിച്ചത്. ഇരുവരും വയനാട് സ്വദേശികളാണ്. ഇവരടക്കം അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം.
മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് പ്രാഥമികവിവരം.
സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. പ്രതിശ്രുതവരനായ |
|
Full Story
|
|
|
|
|
|
|
| സാമ്പത്തിക പരിമിതി: പൊലീസില്‍ വന്‍ തോതില്‍ വെട്ടിച്ചുരുക്കല്‍ |
ലണ്ടന്‍: സാമ്പത്തിക പരിമിതികള്‍ കാരണം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 1700 ഓഫിസര്‍മാര്‍, പൊലീസ് കമ്മ്യൂണിറ്റി ഓഫിസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ 260 മില്യന്‍ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി.
ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരമായ ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മെറ്റ് പൊലീസില്‍ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ സര്‍ |
|
Full Story
|
|
|
|
|
|
|
| പരംജിത് കൗര്‍ വധം: പ്രതി പിടിയില്‍ |
വെസ്റ്റ് മിഡ്ലാന്‍ഡസ്: വെസ്റ്റ് മിഡ്ലാന്‍ഡസില്‍ പരംജിത് കൗര്‍ (സോണി- 46) കൊല്ലപ്പെട്ട കേസില്‍ 50 വയസ്സുകാരനായ ഹര്‍മീന്ദര്‍ മട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. നാളെ പ്രതിയെ വോള്‍വര്‍ഹാംപ്ടണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച രാവിലെ ഓള്‍ഡ്ബറിയിലെ സ്വാന്‍ ക്രസന്റില്‍ കൊല്ലപ്പെട്ട നിലയിലാണ് പരംജിത് കൗറിനെ കണ്ടെത്തിയത്.
പരംജിതിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വെസ്റ്റ് മിഡ്ലന്‍ഡ്സ് പൊലീസ് വക്താവ് അറിയിച്ചു. വരും ദിവസങ്ങളില്‍ സംഭവം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കും. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും |
|
Full Story
|
|
|
|
| |