Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ചാള്‍സ്- കാമില വിവാഹത്തിന് രണ്ടു പതിറ്റാണ്ട്
reporter

ലണ്ടന്‍: രണ്ട് പതിറ്റാണ്ടിലേക്കു കടക്കുകയാണ് ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെയും കാമില റാണിയുടെയും വിവാഹജീവിതം. ഇരുവരുടെയും ദൃഢമായ വിവാഹബന്ധത്തിന്റെയും അതിന്റെ സ്ഥിരതയുടെയും കഥ പറഞ്ഞിരിക്കുകയാണ് കൊട്ടാരത്തിലെ ഒരു ജീവനക്കാരന്‍. ഇരുവരുടെയും ബന്ധത്തെ സുദൃഢമാക്കുന്ന ഘടകങ്ങള്‍ ഇവയൊക്കെയാണ്. കാമിലയ്ക്കു വില്‍റ്റ്ഷറില്‍ സ്വന്തമായി ഒരു വീടുണ്ട്. ആദ്യഭര്‍ത്താവുമായുള്ള വിവാഹമോചനശേഷം കാമില വാങ്ങിയതാണ് മനോഹരമായ, ബ്രിട്ടിഷ് ക്ലാസിക്കല്‍ ശൈലിയില്‍ പണിത ഈ വീട്. രാജകീയ ജീവിതത്തില്‍ നിന്ന് ഇടയ്‌ക്കൊരു ബ്രേക്ക് വേണമെന്നു തോന്നുമ്പോള്‍ കാമില വില്‍റ്റ്ഷറിലെത്തും. ചാള്‍സ് രാജാവിന് ബ്രിട്ടനിലുടനീളം വീടുകളുണ്ട്. വില്‍റ്റ്ഷറിലെ കാമിലയുടെ വീടിനു സമീപം ഇടയ്‌ക്കൊരു കല്യാണ ഓഡിറ്റോറിയം വരേണ്ടതായിരുന്നു. എന്നാല്‍ റാണിയുടെ സ്വകാര്യത നഷ്ടപ്പെടുമെന്നു കരുതി ചാള്‍സ് ആ സ്ഥലം വാങ്ങുകയായിരുന്നു.

ചാള്‍സും കാമിലയും സ്വന്തം സ്വാതന്ത്ര്യവും അല്‍പനേരം ഏകാന്തതയും ആഗ്രഹിക്കുന്നവരാണെന്നു ജീവനക്കാരന്‍ പറയുന്നു. ഈ താല്‍പര്യങ്ങള്‍ ഇരുവരും അംഗീകരിക്കുന്നുമുണ്ട്. ഇരുവര്‍ക്കും സ്വന്തമായ സുഹൃത്സംഘങ്ങളും സാമൂഹിക പരിപാടികളുമൊക്കെയുണ്ട്. എപ്പോഴും ഇവര്‍ ഒന്നിച്ചല്ല എല്ലായിടത്തും പോകുന്നത്. ഇരുവരുടെയും സ്വാതന്ത്ര്യം രണ്ടുപേരും പരസ്പരം മാനിക്കുന്നുണ്ടത്രേ. ഏപ്രില്‍ 9ന് ആണ് കാമിലയുടെയും ചാള്‍സിന്റെയും 20ാം വിവാഹവാര്‍ഷികം. 2005ല്‍ ആണ് ഇരുവരും വിവാഹിതരായത്. 1981 മുതല്‍ 1996 വരെയായിരുന്നു ചാള്‍സിന്റെ ആദ്യവിവാഹക്കാലം. ലോകപ്രശസ്തയായ ഡയാന രാജകുമാരിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. കാമില ആന്‍ഡ്രൂ പാര്‍ക്കര്‍ ബൗള്‍സ് എന്ന മിലിറ്ററി ഓഫിസറുമായി 22 വര്‍ഷം മുന്‍പ് വിവാഹിതയായിരുന്നു. 2 മക്കളും അവര്‍ക്ക് ഈ വിവാഹത്തിലുണ്ട്.

 
Other News in this category

 
 




 
Close Window