Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍-മുംബൈ വിമാനം അങ്കാറയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്ന് വിമാന കമ്പനി
reporter

അങ്കാറ: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാര്‍ 40 മണിക്കൂറിലധികമായി തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഏപ്രില്‍ 2നു ലണ്ടനില്‍നിന്നു മുംബൈയിലേക്കു പുറപ്പെട്ട വിഎസ് 358 വിമാനം മെഡിക്കല്‍ എമര്‍ജന്‍സി മൂലം ദിയാര്‍ബക്കിര്‍ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതിനെ തുടര്‍ന്നു റദ്ദാക്കുകയായിരുന്നെന്നു വിമാനക്കമ്പനി പ്രതിനിധി പറഞ്ഞു. ലാന്‍ഡിങ്ങിനു ശേഷം വിമാനത്തിനു സാങ്കേതിക തകരാറുണ്ടായി. ഇതു നിലവില്‍ പരിശോധനയിലാണ്. ''ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ്. അസൗകര്യമുണ്ടായതിനു ഞങ്ങള്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. ആവശ്യമായ സാങ്കേതിക അനുമതികള്‍ ലഭിച്ചാല്‍, ഏപ്രില്‍ 4 വെള്ളിയാഴ്ച രാവിലെ 12 മണിക്കു ദിയാര്‍ബാക്കിര്‍ വിമാനത്താവളത്തില്‍ നിന്നു മുംബൈയിലേക്കു വിഎസ്1358 വിമാനം യാത്ര തുടരും.''- വെര്‍ജിന്‍ അറ്റ്ലാന്റിക് പ്രതിനിധി പറഞ്ഞു.



''അനുമതികള്‍ ലഭിക്കുന്നില്ലെങ്കില്‍ തുര്‍ക്കിയിലെ മറ്റൊരു വിമാനത്താവളത്തിലേക്കു യാത്രക്കാരെ ബസ്സില്‍ കൊണ്ടുപോയി, വേറെ വിമാനത്തില്‍ കയറ്റി മുംബൈയിലേക്കുള്ള അവരുടെ യാത്ര പൂര്‍ത്തിയാക്കാന്‍ പദ്ധതിയിടുന്നു.''- വിര്‍ജിന്‍ അറ്റ്‌ലാന്റിക് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും കുടുംബാംഗങ്ങളും അവിടെ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്ന മുന്നൂറോളം യാത്രക്കാര്‍ക്കായി ഒറ്റ ശുചിമുറി മാത്രമേയുള്ളൂവെന്നും കുറഞ്ഞ താപനിലയില്‍ തണുപ്പിനെ നേരിടാന്‍ പുതപ്പുകള്‍ നല്‍കിയിട്ടില്ലെന്നും പരാതികളുണ്ടായി. കാലതാമസവും അനിശ്ചിതത്വവും മൂലം യാത്രക്കാര്‍ വിമാനത്താവള സീറ്റുകളില്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് പ്രശ്‌ന പരിഹാരമാകുന്നതുവരെ യാത്രക്കാര്‍ക്കു തുര്‍ക്കിയില്‍ തങ്ങാന്‍ ഹോട്ടല്‍ സംവിധാനവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും, പുതിയ അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ യാത്രക്കാരെയും അറിയിക്കുമെന്നും വെര്‍ജിന്‍ അറ്റ്ലാന്റിക് പറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അങ്കാറയിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു.

 
Other News in this category

 
 




 
Close Window