|
|
|
|
|
| ഇംഗ്ലണ്ടിലും വെയില്‍സിലും 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചു; മോചന വ്യവസ്ഥ ലംഘനം ഇരട്ടിയായി |
ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള അടിയന്തര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബര്‍ മുതല്‍ 2025 ജൂണ്‍ വരെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 38,042 തടവുകാര്‍ മോചിതരായി.
കഴിഞ്ഞ വര്‍ഷം ജയിലുകള്‍ പൂര്‍ണ്ണശേഷിയില്‍ എത്തിച്ചേരുകയും, പുരുഷ ജയില്‍ എസ്റ്റേറ്റിലുടനീളം നൂറോളം സ്ഥലങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലേബര്‍ സര്‍ക്കാര്‍ ഈ അടിയന്തര നടപടി സ്വീകരിച്ചത്. അന്നത്തെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് മുന്നറിയിപ്പ് നല്‍കിയിരുന്നു: ''നടപടി |
|
Full Story
|
|
|
|
|
|
|
| ആന്‍ഡ്രു രാജകുമാരന് രാജകീയ പദവികള്‍ നഷ്ടം; റോയല്‍ ലോഡ്ജ് ഒഴിയാനും ചാള്‍സ് രാജാവിന്റെ നടപടി |
ലണ്ടന്‍: ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെ രാജകുടുംബത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് ഔദ്യോഗിക നടപടി ആരംഭിച്ചു. ബക്കിങ്ങാം കൊട്ടാരമാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആന്‍ഡ്രുവിനെ ചുറ്റിയ വിവാദങ്ങള്‍ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് നടപടി.
ഇതിനായി ആന്‍ഡ്രുവിന്റെ ''രാജകുമാരന്'' പദവി എടുത്തുമാറ്റും. ഇനി ആന്‍ഡ്രു മൗണ്ട്ബാറ്റന് വിന്‍ഡ്സര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. അദ്ദേഹത്തിന് ലഭിച്ച മറ്റ് രാജകീയ പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൊട്ടാരം അറിയിച്ചു.
|
|
Full Story
|
|
|
|
|
|
|
| യുവ സൈനിക ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകനെ ആറു മാസം തടവിന് ശിക്ഷിച്ചു |
വില്‍റ്റ്ഷെയറിലെ ലാര്‍ക്ക്ഹില്‍ സൈനിക ക്യാംപില്‍ 2021-ല്‍ ആത്മഹത്യ ചെയ്ത ആര്‍ട്ടിലറി ഗണ്ണര്‍ ജെയ്സ്ലി ബെക്ക് (19) എന്ന യുവ സൈനിക ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനെ ശിക്ഷിച്ചു. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ അലന് ലാര്‍ജിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി ബോര്‍ഡ് റയാന് മേസണ്‍ എന്ന പ്രതിയെ ആറു മാസം സിവിലിയന്‍ ജയിലില്‍ തടവിന് ശിക്ഷിച്ചു.
ജെയ്സ്ലിയെ ചുംബിക്കാന്‍ ശ്രമിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ ഒഴിവാക്കി. യുവതി പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
'മകള്‍ക്ക് നീതി ലഭിച്ചില്ല': മാതാവ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നികുതി വര്‍ദ്ധനവും പൗണ്ടിന്റെ മൂല്യ ഇടിവും; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു |
ലണ്ടന്‍: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുകെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നികുതി വര്‍ദ്ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ബില്യണ്‍ പൗണ്ടിന്റെ നികുതിവേട്ട നടത്തിയ റീവ്സ്, ഇനിയത്ര കഠിനമാകില്ലെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, വളര്‍ച്ച മുരടിച്ചതോടെ ബജറ്റ് വിഹിതം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്.
20 മുതല്‍ 30 ബില്യണ്‍ പൗണ്ട് വരെ അധിക വരുമാനം കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇതോടെ ഇന്‍കം ടാക്സ് ഉള്‍പ്പെടെയുള്ള നികുതികള്‍ ഉയര്‍ത്താനുള്ള സാധ്യതയും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
വളര്‍ച്ചാ മന്ദഗതിയും നികുതി വര്‍ദ്ധനവും മൂലം |
|
Full Story
|
|
|
|
|
|
|
| യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് സാധ്യത; ലേബര്‍ വാഗ്ദാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു |
ലണ്ടന്‍: അടുത്ത മാസത്തെ യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. ഇന്‍കം ടാക്സ് ഉള്‍പ്പെടെ നികുതികള്‍ ഉയര്‍ത്താന്‍ ധനകാര്യ സെക്രട്ടറി റീവ്സ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2 പെന്‍സ് വരെ വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
30 ബില്ല്യണ്‍ പൗണ്ടിലേറെ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ ഈ നീക്കങ്ങള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലേബര്‍ പ്രകടനപത്രികയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ മലയാളിക്ക് ജയില്‍ശിക്ഷ |
ഐല്‍ ഓഫ് വൈറ്റ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ മലയാളി പ്രിന്‍സ് ഫ്രാന്‍സിസിന് ബ്രിട്ടീഷ് കോടതിയില്‍ നിന്നും മാസത്തെ ജയില്‍ശിക്ഷ ലഭിച്ചു. ഐല്‍ ഓഫ് വൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വര്‍ഷങ്ങളായി മദ്യലഹരിയില്‍ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. നാട്ടുകാരുടെ മുന്നിലും ഭാര്യയേയും കുഞ്ഞിനെയും ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്നും തെളിവുകള്‍ ഉണ്ട്.
ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ഭാര്യയെ |
|
Full Story
|
|
|
|
|
|
|
| കുടിയേറ്റ നയത്തില്‍ വിവാദം: പി.ആര് ഉള്ളവരെ നാടുകടത്തുമോ എന്ന ആശങ്കയ്ക്ക് വ്യക്തത |
ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ നയങ്ങളെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, നേതാക്കളുടെ പ്രസ്താവനകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. കഴിഞ്ഞ മാസമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഷാഡോ ഹോംഓഫീസ് മന്ത്രിയായ കാറ്റി ലാം, പി.ആര് (പര്‍മനന്റ് റെസിഡന്‍സി) സ്റ്റാറ്റസ് ഉള്ളവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ, പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്നോക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
'കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെങ്കിലും, അതിന് മുന്‍കാല പ്രാബല്യം നല്കാന് പാര്‍ട്ടിക്ക് ആഗ്രഹമില്ല,' കെമി |
|
Full Story
|
|
|
|
|
|
|
| ആന്‍ഡ്രൂ ഇനി വെറും ആന്‍ഡ്രൂ; രാജകുമാരന് പദവി നഷ്ടപ്പെട്ടു, റോയല്‍ ലോഡ്ജ് ഒഴിയേണ്ടിവരും |
ലണ്ടന്‍: കുട്ടിപീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയതും ലൈംഗിക വിവാദങ്ങളില്‍ കുടുങ്ങിയതുമൂലം ബ്രിട്ടീഷ് രാജകുമാരന് ആന്‍ഡ്രൂയ്ക്ക് രാജകീയ പദവി നഷ്ടമായി. ഇനി അദ്ദേഹം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ് വിന്‍ഡ്സര്‍ എന്ന പേരിലാണ് അറിയപ്പെടുക. രാജാവ് ചാള്‍സ് മൂന്നാമന് ആണ് 'ഡ്യൂക്ക് ഓഫ് യോര്‍ക്ക്' എന്ന പദവി ഔദ്യോഗികമായി പിന്‍വലിച്ചത്.
റോയല്‍ ലോഡ്ജ് ഒഴിയേണ്ടിവരുന്ന ആന്‍ഡ്രൂയ്ക്ക് സാന്‍ഡ്രിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്ക് മാറാന്‍ അനുമതി ലഭിച്ചേക്കും. എന്നാല്‍ മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണിന് താമസത്തിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1996-ല്‍ വിവാഹമോചനം നേടിയിട്ടും 2008 മുതല്‍ |
|
Full Story
|
|
|
|
| |