Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ഇന്‍കം ടാക്സ് വര്‍ദ്ധന സാധ്യത: റേച്ചല്‍ റീവ്സിന്റെ നിലപാട് വിവാദത്തിലേക്ക്
reporter

ലണ്ടന്‍: ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ ഇന്‍കം ടാക്സ് വര്‍ദ്ധന ഉണ്ടാകില്ലെന്ന ഉറപ്പില്‍ നിന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പിന്മാറുന്നതായി ആരോപണം. 2 പെന്‍സ് വരെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് റീവ്സ് വ്യക്തമാക്കിയതോടെ, ലക്ഷക്കണക്കിന് ബ്രിട്ടീഷ് ജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നു.

'എല്ലാവരും അവരവരുടെ ഭാഗം നിര്‍വ്വഹിക്കണം' എന്നായിരുന്നു ബജറ്റിന് മുന്നോടിയായി റീവ്സ് രാജ്യത്തെ അഭിസംബോധന ചെയ്തതിലെ പ്രധാന സന്ദേശം. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ 1975-ന് ശേഷം ബേസിക് ഇന്‍കം ടാക്സ് വര്‍ദ്ധിപ്പിക്കുന്ന ആദ്യ ചാന്‍സലറായി റീവ്സ് മാറും.

മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വേ പ്രകാരം, ഈ നീക്കത്തെ 60 ശതമാനം വോട്ടര്‍മാര്‍ എതിര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിചെയ്യുന്നവര്‍ക്ക് മേലുള്ള നികുതി വര്‍ദ്ധന ഏറ്റവും വലിയ ചതിയാകുമെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്ട്രൈഡ് വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ദുരന്തബജറ്റിന് ശേഷം ഇനി നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന ഉറപ്പാണ് ലേബര്‍ നേതാവ് കിയര്‍ സ്റ്റാര്‍മറും റീവ്സും നല്‍കിയിരുന്നത്. ഈ വാഗ്ദാനം പാലിക്കപ്പെടില്ലെങ്കില്‍ ചാന്‍സലര്‍ രാജിവെയ്ക്കണമെന്ന് സ്ട്രൈഡ് ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window