Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.5365 INR  1 EURO=102.1972 INR
ukmalayalampathram.com
Tue 04th Nov 2025
 
 
UK Special
  Add your Comment comment
നാടുവിട്ടാലും രക്ഷയില്ല: പുറകെ വന്ന് പണം പിരിക്കും; യുകെയില്‍ നിന്നു പോകുന്നവരുടെ ആകെ സ്വത്തില്‍ 20 ശതമാനം നികുതി
Text By: UK Malayalam Pathram
യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ തയാറെടുക്കുകയാണ്.യുകെ ഉപേക്ഷിച്ചിറങ്ങുന്നവരുടെ ബിസിനസ്സ് ആസ്തികളില്‍ നിന്നും നികുതി പിടിക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. ആസ്തികളില്‍ സെറ്റ്ലിംഗ് അപ്പ് ചാര്‍ജ്ജുകള്‍ ചുമത്താനാണ് ട്രഷറി പദ്ധതിയിടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി7 രാജ്യങ്ങളിലെ ആദ്യ നീക്കത്തിലൂടെ 2 ബില്ല്യണ്‍ പൗണ്ട് പൊതുഖജനാവിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് നിലവില്‍ എക്സ്പാറ്റ് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് 6000 പൗണ്ടും, അതില്‍ കൂടുതലും മൂല്യമുള്ള പ്രോപ്പര്‍ട്ടിയും, ഭൂമിയും വില്‍ക്കുമ്പോള്‍ 20% ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സില്‍ ഇളവ് നല്‍കുന്നില്ല. എന്നാല്‍ ഓഹരി പോലുള്ള ചില ആസ്തികള്‍ വില്‍ക്കുമ്പോള്‍ ഈ ഇളവ് കിട്ടുന്നുണ്ട്.

പുതിയ പദ്ധതികള്‍ പ്രകാരം രാജ്യം വിട്ടുപോകുമ്പോള്‍ ഈ ആസ്തികള്‍ വില്‍ക്കുന്നവര്‍ക്ക് 20% ചാര്‍ജ്ജ് ചുമത്താനാണ് നീക്കം. അതേസമയം ഇതുള്‍പ്പെടെ വിവിധ പദ്ധതികള്‍ ആലോചനയിലാണെന്നും, ഏതെല്ലാം അന്തിമപ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടില്ലെന്നുമാണ് ട്രഷറി സ്രോതസ്സുകള്‍ നല്‍കുന്ന വിവരം.

നികുതി വര്‍ധനവുകളും, ബിസിനസ്സ് നിക്ഷേപങ്ങളിലെ ഇടിവും അടുത്ത വര്‍ഷം യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ച 1 ശതമാനത്തില്‍ താഴേക്ക് എത്തിക്കുമെന്നാണ് ഇവൈ ഐറ്റം ക്ലബ് നല്‍കുന്ന മുന്നറിയിപ്പ്. ബജറ്റ് അവതരണം മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്കും ഇവര്‍ താഴ്ത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window