Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
വാഹനാപകടത്തില്‍ പരുക്കേറ്റു, ഇപ്പോള്‍ വേദന അറിയാതെ ഏഴു വയസുകാരി
reporter

ലണ്ടന്‍: വിശപ്പും ക്ഷീണവും ഇല്ല. ശരീരത്തിന് വേദനയും അനുഭവപ്പെടില്ല. അത്തരമൊരു അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിയും ആശങ്കപ്പെടുത്തിയും ഈ മൂന്ന് അവസ്ഥകളും ഒരുപോലെ നേരിടുകയാണ് യുകെയിലെ ഏഴു വയസ്സുകാരി ഒലിവിയ ഫാണ്‍സ്?വര്‍ത്ത് . അപൂര്‍വമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ലോകത്തിലെ ഏക വ്യക്തിയും ഒലിവിയ തന്നെയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ക്രോമസോമിലെ ജനിതക വൈകല്യമാണ് (ക്രോമസോം 6 പി ഡിലീഷന്‍) ഒലിവിയയുടെ ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത്. സംവേദന ക്ഷമത ഇല്ലാതിരിക്കുന്നത് മാരകമായി പരുക്കേല്‍പ്പിക്കാനുള്ള സാധ്യത കൂട്ടുമെന്നതും ഒലിവിയയുടെ ആരോഗ്യത്തിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒലിവിയയെ കുടുംബം എപ്പോഴും ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടാണിരിക്കുന്നത്. തീരെ ചെറുപ്പം മുതല്‍ തന്നെ വിശപ്പും ക്ഷീണവും ഒലീവിയ പ്രകടിപ്പിച്ചിരുന്നില്ല. വിശപ്പ് അനുഭവപ്പെടാത്തതു കൊണ്ട് യഥാസമയങ്ങളില്‍ ഒലിവിയ ആഹാരം കഴിക്കുന്നുണ്ടെന്ന് അമ്മ നിക്കി ട്രേപാക്ക് ഉറപ്പാക്കുന്നുമുണ്ട്.

യുകെയിലെ ഹുഡ്ഡേഴ്‌സ് ഫീല്‍ഡിലാണ് ഒലിവീയയുടെ വീട്. ഏഴു വയസ്സായതിന് പിന്നാലെ ഒലിവീയയ്ക്ക് സംഭവിച്ച കാര്‍ അപകടത്തിലൂടെയാണ് അവളുടെ ആരോഗ്യാവസ്ഥ തിരിച്ചറിഞ്ഞത്. കാറിടിച്ച ഒലീവിയ 10 മീറ്ററോളം വലിച്ചിഴക്കപ്പെടുകയുംചെയ്തു. എന്നാല്‍ ഒലീവിയ ഒന്നും സംഭവിക്കാത്ത രീതിയില്‍ എഴുന്നേറ്റ് നടന്നുപോയത് കണ്ടു നിന്നവരില്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിച്ചുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. ഭീകരമായൊരു അവസ്ഥയായിരുന്നുവെന്നും റോഡിലുണ്ടായിരുന്നവരെല്ലാം അലറി വിളിച്ചെങ്കിലും ഒലിവിയ കരഞ്ഞില്ലെന്ന് മാത്രമല്ല അപകടമുണ്ടായതായി പോലും ഒലീവിയയ്ക്ക് അനുഭവപ്പെട്ടില്ലെന്നും അമ്മ പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തി വിശദമായ സ്‌കാനിങ്ങും എക്‌സ്‌റേയുമെല്ലാം എടുത്തെങ്കിലും പരുക്കുകളൊന്നും കാണാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ബയോനിക് ആണ് ഒലീവിയ എന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്.

പരമാവധി 2 മണിക്കൂര്‍ മാത്രമാണ് ഉറക്കം. 3 ദിവസം വരെ ഉറങ്ങാതിരിക്കും. മരുന്ന് കഴിക്കാതെ ഒലിവീയയ്ക്ക് സ്വാഭാവികമായി ഉറങ്ങാന്‍ കഴിയില്ലെന്നാണ് മറ്റൊരു വെല്ലുവിളി. ഉറക്കമില്ലായ്മ നിയന്ത്രിക്കാന്‍ കടുത്ത രീതികളാണ് ദിവസേന ഒലിവിയ പിന്തുടരുന്നത്. ഒലീവിയയുടെ അവസ്ഥ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. സാധാരണ ജീവിതം നയിക്കാന്‍ സാധ്യമായ തരത്തില്‍ അവളെ പ്രാപ്തയാക്കുക മാത്രമാണ് പോംവഴി. മകള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് നിക്കി ട്രേപാക്ക്. ക്രോമസോമിന്റെ വൈകല്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട് ഒലീവിയയുടെ അമ്മ. ലോകത്തിലെ ഏറ്റവും അപൂര്‍വമായ അവസ്ഥകളിലൊന്നിലൂടെ കടന്നു പോകുന്ന ഒലീവിയയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window