|
|
|
|
|
| യുകെയിലെ സ്വത്ത് കേസ് വഴിത്തിരിവില്‍, മരിച്ച യുവതി കോടതിയില്‍ |
ലണ്ടന്‍: തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നടത്തിയ നീക്കത്തിന് തടയിട്ട് 'പരേത'. നൈജീരിയന്‍ സ്വദേശിനിയായ ജൂണ്‍ അഷിമോള (55) മരിച്ചുവെന്ന് വ്യാജരേഖ ചമച്ചാണ് ടോണി അഷികോടി എന്ന തട്ടിപ്പുകാരനും കൂട്ടാളികളും ഇവരുടെ വീട് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. 2018ല്‍ ബ്രിട്ടനില്‍ നിന്ന് നൈജീരിയയിലേക്ക് പോയ ജൂണ്‍ അഷിമോള പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. 2022 ഒക്ടോബറില്‍, 1993ല്‍ ജൂണ്‍ അഷിമോളയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് ബകരെ ലസിസി എന്നയാള്‍ക്ക് വേണ്ടി റൂത്ത് സാമുവല്‍ എന്നയാള്‍ പവര്‍ ഓഫ് അറ്റോര്‍ണി നേടി.
ജൂണ്‍ അഷിമോള 2019ല്‍ നൈജീരിയയില്‍ മരിച്ചുവെന്നും അവര്‍ക്ക് വില്‍പത്രം ഇല്ലെന്നും അറിയിച്ച തട്ടിപ്പുകാര്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ |
|
Full Story
|
|
|
|
|
|
|
| അബോര്‍ഷന്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘനാള്‍ അവധി നല്‍കണം: യുകെ പാര്‍ലമെന്റില്‍ അനുകൂല നിലപാട് |
|
24 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭം അലസുന്ന സന്ദര്‍ഭങ്ങളില്‍ ലീവ് വേണമെന്ന് യുകെ വനിതാ സമത്വ സമിതി അധ്യക്ഷ. ബീവിമെന്റ് അവധി നല്‍കണമെന്നാണ് ആവശ്യം. ലേബര്‍ എംപി സാറാ ഓവനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗര്‍ഭം അലസുന്ന സ്ത്രീകള്‍ക്ക് രക്തസ്രാവം, അണുബാധ, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിങ്ങനെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങളും വ്യപകമായി ഉണ്ടാകാറുണ്ട്. ഈ സാഹചര്യം നേരിടാന്‍ കൗണ്‍സിലിങും ഡോക്ടറെ കാണുകയും മറ്റും ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഗര്‍ഭം അലസുന്നവര്‍ക്ക് അവധി നിര്‍ദ്ദേശങ്ങളുമായി വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി രംഗത്തു വന്നത്. അതേസമയം, ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ബിന്‍ തൊഴിലാളികള്‍ സമരത്തില്‍, രാജ്യത്ത് മാലിന്യനീക്കം മുടങ്ങിയേക്കും |
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ നഗരത്തിലെ തെരുവുകളില്‍ പലയിടത്തും മാലിന്യം കുമിഞ്ഞുകൂടി. കൗണ്‍സിലും യൂണിയനും തമ്മിലുള്ള പോരാണ് മാലിന്യ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. ഏകദേശം 1 മില്ല്യണിലേറെ ജനങ്ങളെയാണ് പ്രശ്നം നേരിട്ട് ബാധിക്കുക. നഗരത്തെ യൂണിയന്‍ ബന്ദിയാക്കുകയാണെന്ന് കൗണ്‍സില്‍ ആരോപിക്കുന്നു. ജനുവരി മുതല്‍ ഏതാനും സമരങ്ങള്‍ നടത്തിയ ബര്‍മിംഗ്ഹാമിലെ നാനൂറോളം വരുന്ന ബിന്‍ ജോലിക്കാര്‍ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ചില ജോലികള്‍ നിര്‍ത്തലാക്കിയതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജീവനക്കാര്‍ക്ക് ഗര്‍ഭഛിദ്രത്തിനും അവധി |
ലണ്ടന്‍: യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്ന ദമ്പതികള്‍ക്കുള്ള ബീവിമെന്റ് ലീവിനെ ശക്തമായി പിന്തുണക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി താന്‍ അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന്‍ മാഡേഴ്സ് എംപിമാരോട് വ്യക്തമാക്കി. എംപ്ലോയി റൈറ്റ് ബില്ലില്‍ ബീവിമെന്റ് അവധി കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ ജീവനക്കാര്‍ക്ക് പ്രസാവവധിക്ക് അര്‍ഹതയുണ്ട്. പ്രസവത്തെ തുടര്‍ന്ന് പങ്കാളികള്‍ക്ക് ആണ് ഇതിന് അര്‍ഹതയുള്ളത്. 24 ആഴ്ചത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷമാണ് അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| ജയശങ്കര്‍ വിഷയം യുകെ പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം |
ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്ഥാന്‍ ഭീകരരുടെ അതിക്രമം യുകെ പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിദേശകാര്യ മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ എം പി ബോബ് ബ്ലാക്മാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദേശ നയതന്ത്ര സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.
'ഖാലിസ്ഥാനി ?ഗുണ്ടകളുടെ ആക്രമണം' എന്നാണ് ബോബ് ബ്ലാക്മാന്‍ വിഷയത്തെ പരാമര്‍ശിച്ചത്. 'ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസും സുരക്ഷാ സേനയും പരാജയപ്പെട്ടു. ഇത് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലാണ് ജോലി, യുവതിയായി അഭിനയിച്ച് മലയാളി തട്ടിയത് ലക്ഷങ്ങള്‍ |
വൈപ്പിന്‍(കൊച്ചി): യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കല്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയയാള്‍ പിടിയില്‍. മലപ്പുറം വേങ്ങര വൈദ്യര്‍വീട്ടില്‍ മുജീബ് റഹ്‌മാനെയാണ് (45) ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയല്‍ പരസ്യം വഴിയാണ് ഫോണ്‍ നമ്പര്‍ ലഭിച്ചത്. വാട്‌സാപ് വഴി ബന്ധപ്പെട്ടപ്പോള്‍ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവില്‍ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി.
വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് ലാഭകരമാണെന്ന് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് തുറന്ന് ഇന്ത്യ |
മാഞ്ചസ്റ്റര്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് പിന്നാലെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് തുറന്ന് ഇന്ത്യ. വനിതാ ദിനത്തിലാണ് അയര്‍ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞു യുകെയിലേക്ക് മടങ്ങിയെത്തിയ കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കര്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ യുകെയില്‍ വീണ്ടും കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതോടെ യുകെയില്‍ ആകെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ എണ്ണം നാലായി. ലണ്ടനിലെ ഹൈക്കമ്മീഷന്‍ കൂടാതെ എഡിന്‍ബറോയിലും ബര്‍മിങ്ങാമിലും ഇന്ത്യക്ക് കോണ്‍സുലേറ്റുകള്‍ ഉണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ളത് വളരെ ആഴമേറിയതും പങ്കാളിത്തമാണെന്നും സമീപകാലത്ത് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും |
|
ശിവഗിരി മഠത്തിന്റെയും ശിവഗിരി ആശ്രമം യുകെയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ഗുരുദര്‍ശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, കവന്‍ട്രിയില്‍ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്ത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിവഗിരി ധര്‍മ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായും കെ ജി ബാബുരാജന്‍ (പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്) ചെയര്‍മാനായും ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം |
|
Full Story
|
|
|
|
| |