Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
കാമുകനും കാമുകിയും പിണങ്ങി, വീട്ടില്‍ കണ്ടെത്തിയത് 70 പെരുമ്പാമ്പുകളെ
reporter

ലണ്ടന്‍: യുവതിയും കാമുകനും തമ്മില്‍ അടിച്ചുപിരിഞ്ഞു. പട്ടിണി കിടന്ന് ചത്തത് പത്തോളം പാമ്പുകള്‍. 70 പെരുമ്പാമ്പുകളെ രക്ഷിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍. ലണ്ടനിലെ ക്‌നാറസ്ബറോയിലാണ് സംഭവം. പ്രണയം ബന്ധം ബ്രേക്കപ്പായതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ച് കയറാന്‍ യുവാവും യുവതിയും കൂട്ടാക്കാതെ വന്നതോടെയാണ് ഇവര്‍ സ്‌നേഹിച്ച് വളര്‍ത്തിയിരുന്ന അരുമ മൃഗങ്ങള്‍ പട്ടിണിയിലായത്.

വീട്ടിനുള്ളില്‍ നിന്ന് രൂക്ഷ ഗന്ധം വരുന്നതായി അയല്‍വാസികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് 70 പെരുമ്പാമ്പുകളെ അവശനിലയില്‍ കണ്ടെത്തിയത്. വിഷമുള്ള ഇനത്തിലുള്ള മൂന്ന് പാമ്പുകളെ വീട്ടില്‍ നിന്ന് ചത്ത നിലയില്‍ കണ്ടെത്തി. നിരവധി പെരുമ്പാമ്പുകളെ ചത്ത നിലയില്‍ ഫ്രീസറില്‍ നിന്നും കണ്ടെത്തിയതായാണ് ക്‌നാറസ്ബറോ എക്‌സോക്റ്റിക് റസ്‌ക്യൂവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഇത്ര മോശം അവസ്ഥയില്‍ പാമ്പുകളെ സൂക്ഷിച്ചത് കണ്ടിട്ടില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

എക്‌സോക്റ്റിക് ഇനത്തിലുള്ള ആറ് പാമ്പുകളാണ് ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നാണ് വീട്ടുടമയായ യുവാവ് വിശദമാക്കിയിരുന്നത്. പാമ്പുകളെ ബ്രീഡ് ചെയ്ത് ഇവര്‍ വില്‍പ്പന നടത്തിയിരുന്നതായാണ് അധികൃതര്‍ സംശയിക്കുന്നത്. 50 പാമ്പുകളെ പെട്ടികളില്‍ അടച്ച നിലയിലും 20 എണ്ണം വീടിനുള്ളില്‍ ഇഴഞ്ഞുനടക്കുന്ന അവസ്ഥയിലുമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തുറന്ന് കിടന്ന ജനലിലൂടെ പാമ്പുകള്‍ രക്ഷപ്പെട്ടിരിക്കാമെന്ന വിലയിരുത്തലിലാണ് അധികൃതരുള്ളത്.

വീടിനുള്ളില്‍ എസി അടക്കമുള്ളവ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പാമ്പുകള്‍ അതീവ അവശരാണെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. റോയല്‍ പൈത്തണ്‍ അഥവ ബാള്‍ പൈത്തണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാമ്പുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയവയില്‍ ഏറെയും. പശ്ചിമ, മധ്യ ആഫ്രിക്കന്‍ സ്വദേശികളായ ഇവയെ പുല്‍മേടുകളിലും ചതുപ്പുകളിലും വനമേഖലയിലുമാണ് സാധാരണയായി കാണാറുള്ളത്. ആറ് അടി വരെ മാത്രം നീളം വയ്ക്കുന്ന ഏറ്റവും വലിപ്പം കുറഞ്ഞ പെരുമ്പാമ്പുകളാണ് ഇവ. ചെറിയ എലികളും പക്ഷികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

 
Other News in this category

 
 




 
Close Window