Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
കെയര്‍ഹോം വിസ ഭേദഗതി മലയാളികള്‍ക്ക് തിരിച്ചടിയാകും
reporter

ലണ്ടന്‍: കെയര്‍ ഹോം വീസയുടെ രാജ്യാന്തര റിക്രൂട്ട്‌മെന്റിന് യുകെയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമ പ്രകാരം യുകെയിലുള്ളവരെ പരിഗണിച്ച ശേഷം മാത്രം ബാക്കിയുള്ളവര്‍ക്ക് അവസരമെന്നാണ് സര്‍ക്കാര്‍ നിലപാട്. കെയര്‍ ഹോം മേഖലയില്‍ പുതിയതായി യുകെയ്ക്ക് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഇതിന്റെ ഭാഗമായി വിദേശത്തു നിന്നുള്ള കെയര്‍ വര്‍ക്കര്‍മാര്‍ക്ക് നിയമനം നല്‍കുന്നതിന് മുന്‍പ് നിലവില്‍ യുകെയില്‍ നിലവില്‍ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴില്‍ ഉടമകള്‍ നല്‍കേണ്ടിവരും. നിയമപരമായ മാര്‍ഗങ്ങളിലൂടെ യുകെയില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഈ നടപടി കെയര്‍ വീസയില്‍ യുകെയിലെത്താന്‍ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികള്‍ക്ക് തിരിച്ചടിയാണ്.

എങ്കിലും നിലവില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വീസയുടെ കാലാവധി പുതുക്കി കിട്ടുന്നതിന് സഹായകരമാകും. കോവിഡ് മഹാമാരിയും ബ്രെക്‌സിറ്റും മൂലം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നിരവധി കെയര്‍ ഹോം ജീവനക്കാര്‍ യുകെ വിട്ടിരുന്നു. ഈ കാരണങ്ങള്‍ കൊണ്ട് കെയര്‍ ഹോം മേഖലയില്‍ വര്‍ധിച്ചു വന്ന തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ ആയിരുന്നു 2020 ല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ അവതരിപ്പിച്ചത്. എന്നാല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ഉപയോഗിച്ച് വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവില്‍ ഉണ്ടായിരുന്നു. 2024 അവസാനം വരെ 3 ലക്ഷം പേരാണ് കെയര്‍ വീസയില്‍ യുകെയില്‍ എത്തിയത്. കെയര്‍ ജീവനക്കാരുടെ ആശ്രിതര്‍ ഉള്‍പ്പെടെ മൊത്തം 7,45,000 പേര്‍ ഈ സംവിധാനത്തിന്റെ ഭാഗമായി യുകെയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. കെയര്‍ വീസയില്‍ വന്ന പലരും സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ലക്ഷങ്ങള്‍ ആണ് നല്‍കിയത്. ഇത്തരം വീസയില്‍ യുകെയില്‍ എത്തിയ പലരും കടുത്ത ചൂഷണത്തിനാണ് വിധേയരായത്. 2021 ജൂലൈ മുതല്‍ 2024 ഡിസംബര്‍ വരെ ദുരുപയോഗവും ചൂഷണവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മേഖലയിലെ 470 ലധികം സ്‌പോണ്‍സര്‍ ലൈസന്‍സുകള്‍ ആണ് ഹോം ഓഫിസ് റദ്ദാക്കിയത്. കെയര്‍ ഹോം ഉടമകള്‍ ആഭ്യന്തര റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഹോം ഓഫിസ് വ്യക്തത വരുത്തിയിട്ടില്ല. ഉടന്‍ പുറത്തിറങ്ങുന്ന ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്കൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window