|
|
|
|
|
| ഇംഗ്ലണ്ട് തീരത്ത് ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ചു, 30 പേര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് വടക്കന്‍ കടലില്‍ ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് കത്തി. 30 പേര്‍ അപകടത്തില്‍പ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിപക്ഷം പേരെയും തീ പടര്‍ന്ന കപ്പലില്‍ നിന്ന് കരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് അറിവായിട്ടില്ല. യുഎസ് കമ്പനിയുടെ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന ടാങ്കറും പോര്‍ച്ചുഗലിന്റെ സോളോങ് എന്ന ചരക്ക് കപ്പലുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടിയിടി നടന്ന പ്രദേശം തിരക്കേറിയ കപ്പല്‍ പാതയാണ്. ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നിന്ന് നെതര്‍ലാന്‍ഡ്സ്, |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന് ഇനി ആശ്രയം ഇന്ത്യ മാത്രം |
ലണ്ടന്‍: കാലചക്രം കറങ്ങുമ്പോള്‍ ഭൂമിയിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് ചവിട്ടി താഴ്ത്തിയവര്‍ക്കെല്ലാം മേലെ ഉയര്‍ന്ന് ഒരു മഹാവൃക്ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഭാരതമാണ് ഇന്ന് ലോകത്തിനു മുന്‍പിലുള്ളത്. ഒരിക്കല്‍ ഭാരതത്തെ അടിച്ചമര്‍ത്തി രാജാവായി വാണിരുന്ന ബ്രിട്ടന്‍ ഇന്ന് നവയുഗ ഭാരതത്തിനു മുന്‍പില്‍ തലകുനിച്ചു നില്‍ക്കുകയാണ്. ഇനി ഇന്ത്യയാണ് ഒരേയൊരു ആശ്രയം എന്ന് ബ്രിട്ടന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ തങ്ങളുടെ പുതിയ വളര്‍ച്ച പദ്ധതിയില്‍ രാജ്യത്തിന്റെ പ്രധാന ഉറവിട വിപണിയായി ഇന്ത്യയെ ആണ് ലണ്ടന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ |
|
Full Story
|
|
|
|
|
|
|
| ഹാനിബല്‍ ദി കാനിബല്‍ പരമ്പര കൊലയാളി നിരാഹാര സമരത്തില്‍ |
ലണ്ടന്‍: ബ്രിട്ടിഷ് സീരിയല്‍ കില്ലര്‍ ജയിലില്‍ നിരാഹാരസമരത്തില്‍. 'ഹാനിബല്‍ ദി കാനിബല്‍' എന്നറിയപ്പെടുന്ന റോബര്‍ട്ട് മൗഡ്സ്ലിയാണ് (71) ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരിക്കുന്നത്. ജയില്‍ ഗാര്‍ഡുകള്‍ ടിവിയും പ്ലേസ്റ്റേഷനും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം. അഞ്ച് പതിറ്റാണ്ടിലേറെയായി വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വേക്ക്ഫീല്‍ഡ് ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയാണ് റോബര്‍ട്ട്.
1974ല്‍ 21-ാം വയസ്സിലാണ് ആദ്യമായി കൊലപാതക കുറ്റത്തിന് റോബര്‍ട്ട് ജയിലിലാവുന്നത്. 1974 നും 1978 നും ഇടയില്‍ നാല് കൊലപാതകങ്ങളാണ് റോബര്‍ട്ട് നടത്തിയത്. തോക്ക് കള്ളക്കടത്ത് നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഫെബ്രുവരി 26 ന് ജയിലില്‍ |
|
Full Story
|
|
|
|
|
|
|
| സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ഇന്ത്യന്‍ വംശജന് ഒമ്പത് വര്‍ഷം തടവ് |
ലണ്ടന്‍: ബ്രിട്ടനില്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജന് 9 വര്‍ഷം തടവ്. ലണ്ടന്‍ ഹാരോ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ഹിമാന്‍ഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. പതിനെട്ടും പതിനാറും വയസ്സുള്ള 2 പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ആജീവനാന്തം ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ആണ് നാല് വര്‍ഷത്തെ ഇടവേളകളില്‍ സമാനമായ രീതിയില്‍ ഹിമാന്‍ഷു മക്വാന പീഡിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി കൗമാരക്കാരായ പെണ്‍കുട്ടികളെ ഹിമാന്‍ഷു മക്വാന |
|
Full Story
|
|
|
|
|
|
|
| പൗണ്ടിന്റെ മൂല്യത്തിലുണ്ടായ വര്‍ധനയില്‍ നേട്ടം കൊയ്യാന്‍ പ്രവാസികള്‍ |
ലണ്ടന്‍: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം യുകെ പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം വീണ്ടും 112 രൂപ 61 പൈസയിലെത്തി. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു യുകെ പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ രണ്ടാം തവണയും 112. 61 ആയി വിനിമയ മൂല്യം ഉയര്‍ന്നത്.
യുകെയില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ അന്തരിച്ച നഴ്‌സ് ബീനയുടെ മൃതദേഹ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.45ന് ട്രാഫോര്‍ഡിലെ പള്ളിയില്‍ |
|
യുകെയില്‍ അന്തരിച്ച ബീന മാത്യു (53) ചമ്പക്കരയ്ക്ക് വിടയേകാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍. ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെക്കും.അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ ആര്‍സി പള്ളിയില്‍ എത്തിചേരും. മാഞ്ചസ്റ്റര്‍ ക്നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്‍ശനവുമുണ്ടാവും. 1:45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിറ്ററിയിലാണു സംസ്‌കാരം. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ബീന മാത്യു ഫെബ്രുവരി 27 നാണ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ പാവങ്ങള്‍ക്ക് വീടൊരുക്കാന്‍ പതിനയ്യായിരം കോടി ചെലവാക്കിയത് വിവാദത്തില്‍: കൗണ്‍സിലും കമ്പനികളും സംശയത്തിന്റെ നിഴലില്‍ |
|
ഭവന രഹിതരെ ലണ്ടനു പുറത്തേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ചെലവ് 140 മില്യണ്‍ പൗണ്ടിലധികം. യുകെയിലെ ലേബര്‍ സര്‍ക്കാരിന്റെ നടപടി വിവാദത്തിലായി. ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളില്‍ 850 ലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകള്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി കൗണ്‍സിലുകളുടേയോ അവര്‍ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്. ലണ്ടന്‍ കൗണ്‍സിലുകളും ഹൗസിങ് കമ്പനികളും ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചതും നടപ്പാക്കിയതും. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റി കണക്കു നോക്കുമ്പോള്‍ ഏകദേശം പതിനയ്യായിരം കോടിയുടേതാണു പദ്ധതി.
ലണ്ടനില്‍ വീടില്ലാത്ത, തെരുവില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ |
|
Full Story
|
|
|
|
|
|
|
| ബിഗ്‌ബെന്‍ ടവറില്‍ പലസ്തീന്‍ പതാകയുമേന്തി യുവാവ് ചെലവഴിച്ചത് 16 മണിക്കൂര്‍ |
ലണ്ടന്‍: ലണ്ടനിലെ ബിഗ് ബെന്‍ ടവറില്‍ പലസ്തീന്‍ പതാകയുമായി കയറിയ ആള്‍ അറസ്റ്റില്‍. 16 മണിക്കൂറുകളോളം പലസ്തീന്‍ പതാകയും കഫിയയുമായി ടവറിന്റെ മുനമ്പില്‍ ഇരുന്ന ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് താഴേക്കിറങ്ങിയത്. മാര്‍ച്ച് 8 ന് ആണ് സംഭവം. യുവാവ് പലസ്തീന്‍ പതാകയുമായി ബിഗ് ബെന്‍ ടവറിലേക്ക് കയറിപ്പോയതോടെ എമര്‍ജന്‍സി സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ താഴെ നിലയുറപ്പിച്ചു. പലസ്തീന്‍ പതാകയ്ക്ക് പുറമേ മിഡില്‍ ഈസ്റ്റിലെ പുരുഷന്മാര്‍ ധരിക്കുന്ന കഫിയയുമായാണ് ഇയാള്‍ ബിഗ് ബെന്‍ ടവറിന്റെ ശിലാഫലകത്തിനു ചുറ്റും ഇരുന്നത്. ശേഷം സംഭവങ്ങള്‍ അപ്പപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 16 മണിക്കൂറിനു ശേഷമാണ് പിന്നീട് |
|
Full Story
|
|
|
|
| |