Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ പാവങ്ങള്‍ക്ക് വീടൊരുക്കാന്‍ പതിനയ്യായിരം കോടി ചെലവാക്കിയത് വിവാദത്തില്‍: കൗണ്‍സിലും കമ്പനികളും സംശയത്തിന്റെ നിഴലില്‍
Text By: UK Malayalam Pathram
ഭവന രഹിതരെ ലണ്ടനു പുറത്തേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ചെലവ് 140 മില്യണ്‍ പൗണ്ടിലധികം. യുകെയിലെ ലേബര്‍ സര്‍ക്കാരിന്റെ നടപടി വിവാദത്തിലായി. ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളില്‍ 850 ലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകള്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി കൗണ്‍സിലുകളുടേയോ അവര്‍ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്. ലണ്ടന്‍ കൗണ്‍സിലുകളും ഹൗസിങ് കമ്പനികളും ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചതും നടപ്പാക്കിയതും. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റി കണക്കു നോക്കുമ്പോള്‍ ഏകദേശം പതിനയ്യായിരം കോടിയുടേതാണു പദ്ധതി.

ലണ്ടനില്‍ വീടില്ലാത്ത, തെരുവില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. കൗണ്‍സിലുകള്‍ വാങ്ങിയ സ്ഥലം തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളാണ്. ഇവിടെ ഭവന രഹിതരെ കൊണ്ട് പ്രശ്നങ്ങളുണ്ട്. ഇവിടേയ്ക്ക് മറ്റുള്ളവരെ പുനരധിവസിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടായേക്കും. പിന്നോക്ക അവസ്ഥയിലുള്ളവര്‍ താമസിക്കുന്നയിടത്ത് കൂടുതല്‍ പേര്‍ കൂടി എത്തുന്നതോടെ ഇവിടെയുള്ളവര്‍ക്ക് ജീവികം കൂടുതല്‍ വെല്ലുവിളിയാകുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window