Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ഇന്ത്യന്‍ വംശജന് ഒമ്പത് വര്‍ഷം തടവ്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജന് 9 വര്‍ഷം തടവ്. ലണ്ടന്‍ ഹാരോ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ഹിമാന്‍ഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. പതിനെട്ടും പതിനാറും വയസ്സുള്ള 2 പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ആജീവനാന്തം ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ആണ് നാല് വര്‍ഷത്തെ ഇടവേളകളില്‍ സമാനമായ രീതിയില്‍ ഹിമാന്‍ഷു മക്വാന പീഡിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി കൗമാരക്കാരായ പെണ്‍കുട്ടികളെ ഹിമാന്‍ഷു മക്വാന വശത്താക്കിയതായി കണ്ടെത്തിയ സ്‌പെഷല്‍ ഡിറ്റക്ടീവുകളാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മെറ്റ് പൊലീസ് പറഞ്ഞു.

2019 ല്‍ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയവിനിമയം നടത്തിയത്. കുറച്ച് മാസങ്ങളിലെ ഓണ്‍ലൈന്‍ ചാറ്റിങ്ങിന് ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫിസ് ബ്ലോക്കില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും സംശയിക്കപ്പെടുന്ന ആരെയും തിരിച്ചറിഞ്ഞില്ല. 2023 ഏപ്രിലില്‍ വീണ്ടും സ്‌നാപ് ചാറ്റില്‍ 16 വയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി വേഷമിട്ടായിരുന്നു രണ്ടാമത്തെ ഇരയെ ഇയാള്‍ വശത്താക്കിയത്. അധിക നാള്‍ കഴിയും മുന്‍പേ പെണ്‍കുട്ടിയുടെ സ്‌കൂളിനടുത്തുള്ള തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്തു കാത്തിരുന്ന ശേഷം ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഢനം പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒരു ദിവസത്തിന് ശേഷം 2023 നവംബര്‍ 27 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 2019 ലും തുടര്‍ന്ന് 2023 ലും പീഡനം നടത്തിയത് ഒരേ ആള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം പ്രതിക്ക് എതിരെയുള്ള ശിക്ഷ കുറഞ്ഞുപോയതായി ഇരകളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window