ലണ്ടന്‍: ബ്രിട്ടിഷ് സീരിയല്‍ കില്ലര്‍ ജയിലില്‍ നിരാഹാരസമരത്തില്‍. 'ഹാനിബല്‍ ദി കാനിബല്‍' എന്നറിയപ്പെടുന്ന റോബര്‍ട്ട് മൗഡ്സ്ലിയാണ് (71) ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരിക്കുന്നത്. ജയില്‍ ഗാര്‍ഡുകള്‍ ടിവിയും പ്ലേസ്റ്റേഷനും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം. അഞ്ച് പതിറ്റാണ്ടിലേറെയായി വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വേക്ക്ഫീല്‍ഡ് ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയാണ് റോബര്‍ട്ട്.
1974ല്‍ 21-ാം വയസ്സിലാണ് ആദ്യമായി കൊലപാതക കുറ്റത്തിന് റോബര്‍ട്ട് ജയിലിലാവുന്നത്. 1974 നും 1978 നും ഇടയില്‍ നാല് കൊലപാതകങ്ങളാണ് റോബര്‍ട്ട് നടത്തിയത്. തോക്ക് കള്ളക്കടത്ത് നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഫെബ്രുവരി 26 ന് ജയിലില്‍ വ്യാപക പരിശോധന നടന്നിരുന്നു, തുടര്‍ന്ന് റോബര്‍ട്ടിന്റെ ടിവിയും പ്ലേസ്റ്റേഷനും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തത്. റോബര്‍ട്ടിന്റെ സഹോദരനായ പോള്‍ മൗഡ്?സ്?ലിയാണ് നിരാഹാര വിവരം പുറത്തുവിട്ടത്.