|
യുകെയില്‍ അന്തരിച്ച ബീന മാത്യു (53) ചമ്പക്കരയ്ക്ക് വിടയേകാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍. ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെക്കും.അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ ആര്‍സി പള്ളിയില്‍ എത്തിചേരും. മാഞ്ചസ്റ്റര്‍ ക്നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്‍ശനവുമുണ്ടാവും. 1:45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിറ്ററിയിലാണു സംസ്‌കാരം. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ബീന മാത്യു ഫെബ്രുവരി 27 നാണ് മരണമടഞ്ഞത്. കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ പരേത മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ വാര്‍ഡ് 11 സ്ട്രോക്ക് യൂണിറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.
മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം.
മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറിയിലെ ജീവനക്കാരനായ മാത്യു ചുമ്മാര്‍ ചമ്പക്കരയാണ് ബീനയുടെ ഭര്‍ത്താവ്. മക്കളായ എലിസബത്തും ആല്‍ബെര്‍ട്ടും മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളും ഇളയമകള്‍ ഇസബെല്‍ എംസ്റ്റോണ്‍ ഗ്രാമര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
ബീന മാത്യുവിന്റെ ശവസംസ്‌കാരം ലൈവായി കാണാം
ദേവാലയത്തിന്റെ വിലാസം
St. Hugh of Lincoln RC church, 110 Glastonbury Road, Stretford, Manchester, M32 9PD
സെമിത്തേരിയുടെ വിലാസം
Southern Cemetery, 212 Barlow Moor Road, Manchester, M21 7GL
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (Shiju )- 07828612727 |