Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  09-03-2025
യുകെയില്‍ പങ്കാളിയെ കൊണ്ടുപോകുന്നത് എളുപ്പമല്ല, ഫീസ് 29000 പൗണ്ട് ആയി ഉയര്‍ത്തി

ലണ്ടന്‍: എല്ലാ വര്‍ഷവും ആയിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളുമാണ് യുകെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുക അല്ലെങ്കില്‍ അവിടെ ജോലി ചെയുക എന്ന ലക്ഷ്യത്തോടെ യുകെയിലേക്ക് പറക്കുന്നത്. മികച്ച ജീവിത നിലവാരവും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ പിആര്‍ ലഭിക്കുമെന്ന കാരണവും കൊണ്ടാണ് നിരവധി വിദേശിയര്‍ ഓരോ വര്‍ഷവും യുകെയിലേക്ക് പോകാന്‍ കാത്ത് നില്‍ക്കുന്നത്. പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് അവരുടെ പങ്കാളിയെ കൊണ്ടുപോകന്‍ കഴിയും എന്നത് യുകെയുടെ പ്രത്യേകതയാണ്.

എന്നാല്‍ ഇപ്പോള്‍ പങ്കാളി വിസയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുകെ ഗവണ്മെന്റിന്റെ പുതിയ ഉത്തരവുകള്‍ പ്രകാരം, യുകെയില്‍

Full Story
  09-03-2025
ബ്രിട്ടനില്‍ മിന്നും പ്രകടനം നടത്തി എട്ടുവയസുള്ള ഇന്ത്യക്കാരി

ലണ്ടന്‍: ബ്രിട്ടന്‍ ഗോട്ട് ടാലന്റ് 2025 റിയാലിറ്റി ഷോയില്‍ ചടുലനൃത്തം കൊണ്ട് വിധികര്‍ത്താക്കളെ അമ്പരപ്പിച്ച് അസമില്‍ നിന്നുള്ള എട്ടുവയസുകാരി ബിനിത ഛേത്രി. അവിശ്വസനീമായ മെയ്വഴക്കം കൊണ്ട് വേദിയെ കൈയിലെടുത്ത ബിനിതയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും വൈറലാണ്. വിധികര്‍ത്താക്കളും പ്രേക്ഷകരും ഒന്നടങ്കം ഹര്‍ഷാരവങ്ങളോടെ ബിനിതയെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ എക്‌സ് അക്കൗണ്ടില്‍ ബിനിതയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അസമില്‍ നിന്ന് യുകെയിലേക്കുള്ള യാത്ര എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ബ്രിട്ടന്‍ ഗോട്ട് ടാലന്റ് വേദി എന്റെ സ്വപ്നമായിരുന്നു,

Full Story
  09-03-2025
വാലന്റൈന്‍സ് ദിനത്തിലെ യുവതിയുടെ കൊലപാതകം: ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

ലണ്ടന്‍: കെന്റിലെ ഒരു പബില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന യുവതിയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയതായി കെന്റ് പൊലീസ് അറിയിച്ചു. ലണ്ടനിലെ സ്ലോയില്‍ നിന്നുള്ള ലിസ സ്മിത്ത് ആണ് പബില്‍ വച്ച് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ എഡ്വാര്‍ഡ് സ്റ്റോക്കിങ്‌സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്നും പൊലീസ് മനസ്സിലാക്കിയിരുന്നു. എസെക്‌സിലെ റെയിന്‍ഹാമിന് സമീപമുള്ള നദിയില്‍ നിന്നാണ് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് എഡ്വേഡ് സ്റ്റോക്കിങ്‌സ് സ്മിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്.

മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞില്ലങ്കിലും എഡ്വേഡിന്റെ വീട്ടുകാരെ വിവരം

Full Story
  09-03-2025
ബ്രിട്ടനില്‍ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാം നടത്തി, എട്ടു പേര്‍ക്ക് ജയില്‍ശിക്ഷ

വെയില്‍സ്/ലണ്ടന്‍: ബ്രിട്ടനില്‍ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാമുകള്‍ നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്ക് ജയില്‍ശിക്ഷ. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ വെത്യസ്തമായ 54 സ്ഥലങ്ങളിലാണ് 8 പേരടങ്ങുന്ന ക്രിമിനല്‍ സംഘം കഞ്ചാവ് കൃഷി നടത്തിയത്. ഏകദേശം 7 മില്യന്‍ പൗണ്ട് മൂല്യമുള്ള കഞ്ചാവ് ആണ് സംഘം ഉത്പാദിപ്പിച്ചത്. അല്‍ബേനിയന്‍ ഗുണ്ടാസംഘങ്ങളാണ് കൃഷിക്ക് നേതൃത്വം നല്‍കിയത് എന്നാണ് കേസ് അന്വേഷിച്ച നോര്‍ത്ത് വെസ്റ്റ് റീജനല്‍ ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ശിക്ഷിക്കപ്പെട്ടവര്‍ 5 മുതല്‍ 28 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കണം.

ഉപയോഗ ശൂന്യമായ വീടുകള്‍, പബ്ബുകള്‍, കടകള്‍, ഒരു നിശാക്ലബ്, നോര്‍ത്ത്

Full Story
  08-03-2025
മലയാളി നഴ്‌സ് സ്വരൂപ് യുകെയില്‍ ഇലക്ഷനില്‍ മത്സരിക്കുന്നു: സ്പിയര്‍ വാര്‍ഡില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി
യുകെയില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സ്വരൂപ് കൃഷ്ണനാണ് ഡര്‍ബിഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സ്പിയര്‍ വാര്‍ഡില്‍ മത്സരിക്കുന്നത്. യുകെയിലെ എന്‍എച്ച്സിലെ നേഴ്സ് ആണു സ്വരൂപ് കൃഷ്ണന്‍. മെയ് ഒന്നിനാണ് ഇലക്ഷന്‍.
2021ല്‍ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വന്നത. കഴിഞ്ഞ ഇലക്ഷന് പാര്‍ലമെന്റ് ഇലക്ഷനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാന്‍ഡിഡേറ്റിന്റെ തിരിഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതു സ്വരൂപാണ്. സ്വരൂപ് കൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം മലയാളി സമൂഹം ആഘോഷമാക്കി
Full Story
  08-03-2025
യുകെയിലേക്ക് ഭാവിയില്‍ ഇന്ത്യന്‍ നഴ്‌സുമാരെ കിട്ടാതാകുമെന്ന് യുകെ ഭരണകൂടത്തിന്റെ നിരീക്ഷണം: അണിയറയില്‍ വന്‍ നീക്കങ്ങള്‍
യുകെ സ്വദേശികളായ ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ചെടുത്ത് ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകളാക്കാനുള്ള പദ്ധതി തുടരുകയാണെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്. എന്‍എച്ച്എസ് ജീവനക്കാരെ കണ്ടെത്താന്‍ വിദേശത്തേക്ക് നോക്കി ഇരിക്കുന്നത് സുസ്ഥിരമായ കാര്യമല്ലെന്നാണ് എംപിയും മുന്‍ നഴ്സുമായ പോളെറ്റ് ഹാമില്‍ടണ്‍ പറയുന്നത്. 'പഴയത് പോലെ നഴ്സുമാരെ വിദേശത്ത് നിന്നും അധികമായി കൊണ്ടുവരുന്നത് എളുപ്പമാകില്ല. പല രാജ്യങ്ങളും നഴ്‌സുമാരെ വിട്ട് നല്‍കാന്‍ തയ്യാറാകില്ലെന്നൊരു ആശങ്കയും ലേബര്‍ എംപി ചൂണ്ടിക്കാണിക്കുന്നു.
എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ വന്‍തോതില്‍ രൂപപ്പെട്ട വേക്കന്‍സികളാണ് കഴിഞ്ഞ ദശകത്തില്‍ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ക്ക് വേഗത കൂട്ടിയത്. നഴ്സിംഗ് ഒഴിവുകളാണ്
Full Story
  08-03-2025
അമേരിക്ക ഉപേക്ഷിച്ച് പൗരന്മാര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നു

ലണ്ടന്‍: ഡോണള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതോടെ, അമേരിക്കയില്‍ കാര്യമായ പല ഉടച്ചു വാര്‍ക്കലുകള്‍ക്കും കളമൊരുങ്ങിയിരുന്നു. അങ്ങനെ ഉണ്ടായ ഗണ്യമായ മാറ്റങ്ങളില്‍ ഒന്നാണ് അമേരിക്ക വിട്ടോടുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണത്തിലെ വര്‍ധനയും. ഇവരൊക്കെ രാജ്യം വിട്ട് കുടിയേറാന്‍ തിരഞ്ഞെടുത്തതാകട്ടെ ബ്രിട്ടനാണ്. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് പൗരത്വം നേടാന്‍ അപേക്ഷ സമര്‍പ്പിച്ച അമേരിക്കന്‍ പൗരന്മാരുടെ എണ്ണം എക്കാലത്തെക്കാളും ഉയര്‍ന്ന നിരക്കിലാണ്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതും ബ്രിട്ടന്റെ നികുതി സമ്പ്രദായത്തിലെ സമീപകാല മാറ്റങ്ങളുമാണ് ഈ അപേക്ഷകളുടെ കുന്നുകൂടലിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്.

Full Story
  08-03-2025
ലണ്ടനില്‍ പതിനാറുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

ലണ്ടന്‍: ലണ്ടനിലെ സ്റ്റോക്ക്വെല്‍ ട്യൂബ് സ്റ്റേഷന് സമീപം 16 വയസ്സുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ലതാനിയേല്‍ ബറെല്‍ എന്ന കൗമാരക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രോയ്ഡോണില്‍ നിന്നും 32 കാരനെയാണ് മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റോക്ക്വെല്‍ ട്യൂബ് സ്റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിലാണ് ലതാനിയേല്‍ ബറെലിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Full Story
[274][275][276][277][278]
 
-->




 
Close Window