Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  01-03-2025
അയര്‍ലന്‍ഡില്‍ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ടാക്‌സി ഡ്രൈവര്‍ക്ക് 900 യൂറോ പിഴ വിധിച്ച് കോടതി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ടാക്സി ഡ്രൈവറായ പാറ്റ് സ്‌കാഹിലിന് (59) 900 യൂറോ പിഴ ചുമത്തി കോടതി. ഗ്രീന്‍ഫീല്‍ഡിലെ ബീച്ച് ഡ്രൈവില്‍ നിന്നുള്ള പാറ്റ് സ്‌കാഹില്‍ 2015ലെ ടാക്സി നിയമത്തിലുള്ള സെക്ഷന്‍ 38 (5)എ ലംഘിച്ചതിനാണ് കോടതിയുടെ നടപടി. ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാരോട് ബഹുമാനത്തോടെ പെരുമാറണമെന്നത് ഉറപ്പാക്കുന്ന നിയമമാണ് സെക്ഷന്‍ 38 (5)എ. 2023 ജനുവരി 29, ഞായറാഴ്ചയാണ് സംഭവം നടന്നത്.

വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ റാപ്പിഡ് കാബ്സ് വഴി ടാക്സി വിളിച്ചു. പാറ്റ് സ്‌കാഹിലിന്റെ ടാക്സി കാറിന്റെ പിന്‍സീറ്റില്‍ കയറിയ

Full Story
  01-03-2025
യുകെ ബ്രിസ്‌റ്റോളില്‍ പതിനെട്ടുകാരിയുടെ ജീവനെടുത്ത് എക്‌സ്എല്‍ ബുള്ളി നായ, ഉടമ അറസ്റ്റില്‍

ബ്രിസ്റ്റോള്‍: യുകെ ബ്രിസ്റ്റോളില്‍ 19 കാരിയുടെ ജീവനെടുത്ത് എക്സ്എല്‍ ബുള്ളി നായ. നായയുടെ ഉടമകളായ 20 വയസ്സുകാരായ രണ്ട്‌പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോണ്‍ ഡ്രൈവിലുള്ള ഫ്‌ലാറ്റില്‍ ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു ആക്രമണം. എക്സ്എല്‍ ബുള്ളി നായകളെ വളര്‍ത്തുന്നതും വില്‍ക്കുന്നതിനും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ യുകെയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് വിലക്ക് ലംഘിച്ച് നായയെ പരിപാലിച്ചതിന് ഉടമകളായ ഒരു പുരുഷനെയും സ്ത്രീയേയും കസ്റ്റഡിയില്‍ എടുത്തത്. ബ്രിസ്റ്റോളില്‍ നടന്ന സംഭവം അവിശ്വസനീയമാംവിധം അപൂര്‍വമാണ് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിച്ച സാഹചര്യങ്ങള്‍

Full Story
  28-02-2025
അഞ്ചു മിനിറ്റിനുള്ളില്‍ 4.8 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന സ്വര്‍ണ ടൊയ്‌ലറ്റ് മോഷ്ടിച്ചു

ലണ്ടന്‍: വെറും അഞ്ച് മിനിറ്റിനുള്ളില്‍ 4.8 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 42.5 കോടി രൂപ) സ്വര്‍ണ ടോയ്‌ലെറ്റ് കടത്തി മോഷ്ടാക്കള്‍. ആര്‍ട്ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന, പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന ടോയ്‌ലെറ്റാണ് ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ബ്ലെന്‍ഹൈം പാലസില്‍ നിന്നും കള്ളന്മാര്‍ അടിച്ചുമാറ്റിക്കൊണ്ടുപോയത്. അത് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും മോഷ്ടാക്കള്‍ അത് ഉരുക്കിയിട്ടുണ്ടാകാം എന്നുമാണ് ഇപ്പോള്‍ കരുതുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന, 18 കാരറ്റ് സ്വര്‍ണത്തില്‍ ഉണ്ടാക്കിയ ഈ ടോയ്‌ലെറ്റിന് 'അമേരിക്ക' എന്നാണ് പേരിട്ടിരിക്കുന്നത്. ഇറ്റാലിയന്‍ കണ്‍സെപ്ച്വല്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കാറ്റെലന്റെ

Full Story
  28-02-2025
ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 17 പുതിയ ഇടപാടുകള്‍ക്ക് ധാരണ

ന്യൂഡല്‍ഹി: ഇന്ത്യയുമായി 17 പുതിയ കയറ്റുമതി-നിക്ഷേപ ഇടപാടുകളില്‍ തീരുമാനമായെന്ന് ബ്രിട്ടന്‍ അറിയിച്ചു. വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സും തമ്മില്‍ തിങ്കളാഴ്ച പുനരാരംഭിച്ച സ്വതന്ത്രവ്യാപാരക്കരാര്‍ (എഫ്.ടി.എ.) ചര്‍ച്ചയ്ക്കുപിന്നാലെയാണിത്. എട്ടുമാസത്തിനുശേഷമാണ് ചര്‍ച്ച പുനരാരംഭിച്ചത്. തീരുവയുടെയും തീരുവ ഇതര ചുങ്കങ്ങളുടെയും തടസ്സംനീക്കി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക, സാങ്കേതിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് സ്വതന്ത്ര വ്യാപാരക്കരാറിന്റെ ലക്ഷ്യം.

അതിനിടെ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്.ടി.എ. ചര്‍ച്ചയും സജീവമായി.

Full Story
  28-02-2025
റിവഞ്ച് പോണ്‍, ഡീപ്പ് ഫേക്കുകള്‍; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുകെ

ലണ്ടന്‍: സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനായി റിവഞ്ച് പോണോഗ്രഫിയും ഡീപ്പ്ഫേക്കുകളും തടയാന്‍ ടെക്ക് പ്ലാറ്റ്ഫോമുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി യുകെയിലെ കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ഓഫ്കോം). ഓണ്‍ലൈനിലെ സ്ത്രീവിരുദ്ധതയും ഉപദ്രവവും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പങ്കുവെക്കുന്നതും (റിവഞ്ച് പോണ്‍) തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓഫ്കോം മുന്നോട്ടുവെച്ച കരട് മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമാണ് ഈ നിര്‍ദേശവും. ഇതിനായി ഹാഷ് മാച്ചിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് ഓഫ്കോമിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇരയായ വ്യക്തിയുടെ ചിത്രങ്ങള്‍ കണ്ടുപിടിച്ച് തടയാന്‍ പ്ലാറ്റ്ഫോമുകള്‍ക്കാവും. പരാതി

Full Story
  28-02-2025
വിസ പ്രൊസസിങ് സമയം പുതുക്കി യുകെ

ലണ്ടന്‍: 2025-ലേക്കുള്ള പുതുക്കിയ വിസ പ്രോസസ്സിംഗ് സമയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ വിസ ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പ്. ഇനി യുകെയിലേക്കുള്ള വിസ പ്രോസസിങ്ങിനായി പുതിയ സമയങ്ങള്‍. ടൂറിസം, പഠനം, ജോലി, കുടുംബ വിസകള്‍ എന്നിവയുള്‍പ്പെടെ യുകെക്ക് പുറത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന രീതിയിലാണ് നിലവില്‍ പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ അപേക്ഷകര്‍ക്ക് അവരുടെ യാത്ര, വിസ അപേക്ഷകള്‍ കൂടുതല്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇത് വഴി സഹായിക്കും.

നേരത്തെ യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിക്കുന്നില്ല എന്ന പരാതികള്‍ വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാര്‍ക്ക് കൂടുതല്‍

Full Story
  28-02-2025
റമസാന്‍ ഒരുക്കങ്ങളുമായി യുകെ, ബിരിയാണി പായ്ക്ക് ചെയ്യാന്‍ സഹായികളായി രാജാവും രാജ്ഞിയും

ലണ്ടന്‍: റമസാനില്‍ നിര്‍ധനര്‍ക്ക് നല്‍കാനുള്ള ഭക്ഷണ പൊതികള്‍ പായ്ക്ക് ചെയ്യാന്‍ സഹായിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവും രാജ്ഞി കാമില്ലയും. ലണ്ടനിലെ ഇന്ത്യന്‍ റസ്റ്ററന്റായ ഡാര്‍ജീലിങ് എക്‌സ്പ്രസ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇരുവരും റസ്റ്ററന്റ് ജീവനക്കാര്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭക്ഷണ സാധനങ്ങള്‍ ബോക്‌സുകളിലാക്കി പായ്ക്ക് ചെയ്യാന്‍ സഹായിച്ചത്. സന്തോഷത്തോടെ ഇരുവരും ചേര്‍ന്ന് ഭക്ഷണസാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ സഹായിക്കുന്നതിന്റെ വിഡിയോ റോയല്‍ ഫാമിലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. റമസാന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Full Story

  27-02-2025
എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് പദവി രാജിവച്ച് അമാന്‍ഡ

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് പദവി രാജിവച്ച് അമാന്‍ഡ പ്രിച്ചാര്‍ഡ്. കഴിഞ്ഞ കുറെ നാളുകളായി സര്‍ക്കാരുമായി ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമാന്‍ഡ പ്രിച്ചാര്‍ഡിന്റെ പടിയിറക്കമെന്ന് കരുതപ്പെടുന്നു. വിവിധ വിഷയങ്ങളെ ചൊല്ലി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെയുള്ളവരുമായി അവര്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയെ തുടര്‍ന്നാണ് രാജി. മാര്‍ച്ച് അവസാനം വരെ താന്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് തുടരുകയുള്ളുവെന്ന് അമാന്‍ഡ പ്രിച്ചാര്‍ഡ് ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ അറിയിച്ചിട്ടുണ്ട്.

രാജി

Full Story
[280][281][282][283][284]
 
-->




 
Close Window