|
|
|
|
|
| ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ കരാറുകള്‍ മുന്നോട്ട് വച്ച് ബ്രിട്ടീഷ് മന്ത്രിമാര്‍ |
ന്യൂഡല്‍ഹി: ഇന്ത്യ - ബ്രിട്ടന്‍ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനു പുതിയ കരാറുകള്‍ മുന്നോട്ടുവച്ച് ബ്രിട്ടിഷ് മന്ത്രിമാര്‍. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കയറ്റുമതിയും നിക്ഷേപവുമായി ബന്ധപ്പെട്ട 17 പുതിയ കരാറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ, ജീവ ശാസ്ത്രം തുടങ്ങി മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതാണ് പുതിയ കരാറുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നൂറുകണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കരാര്‍ കാരണമാകുമെന്ന് ബ്രിട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും ബ്രിട്ടിഷ് നിക്ഷേപ മന്ത്രി പോപ്പി ഗുസ്താഫ്സനും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം |
|
Full Story
|
|
|
|
|
|
|
| റുവാണ്ടയ്‌ക്കെതിരേ കടുത്ത നിലപാടുമായി ബ്രിട്ടന്‍, സാമ്പത്തിക സഹായം നിര്‍ത്തലാക്കി |
ലണ്ടന്‍: റുവാണ്ടയ്‌ക്കെതിരെ കടുത്ത നടപടിയുമായി ബ്രിട്ടന്‍. റുവാണ്ടയ്ക്ക് നല്‍കുന്ന ചില ഉഭയകക്ഷി സാമ്പത്തിക സഹായം നിര്‍ത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അയല്‍രാജ്യമായ കോംഗോയില്‍ സജീവമായ വിമത സംഘടനയായ എം23 നെ റുവാണ്ട പിന്തുണയ്ക്കുന്നതായ ആരോപണം നേരിടുന്ന സമയത്താണ് ഈ തീരുമാനം. എം23 വിമത ഗ്രൂപ്പിനെ റുവാണ്ട പിന്തുണയ്ക്കുന്നുവെന്ന് പണ്ടേ ആരോപണമുണ്ട്. കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘം വിലപ്പെട്ട ധാതുസമ്പത്ത് പിടിച്ചെടുത്തു. റുവാണ്ടയുടെ സൈനിക സഹായമില്ലാതെ എം23 ന് ഇത്രയും വലിയ ഒരു ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്നാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും വിശ്വസിക്കുന്നത്.
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു |
വെയില്‍സ്: യുകെയിലെ നോര്‍ത്ത് വെയില്‍സില്‍ മലയാളി നഴ്‌സ് അന്തരിച്ചു. കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജിന്റെ ഭാര്യ പുഷ്പ സിബി (48) ആണ് മരിച്ചത് . തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. കാന്‍സര്‍ ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഡെന്‍ബി ഷെയര്‍ ഗ്ലാന്‍ ക്ലവയ്ഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോള്‍വിന്‍ ബേ എന്‍എച്ച്എസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു പുഷ്പ സിബി. മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്. മരുമകന്‍: ടോണി കല്ലൂപറമ്പന്‍ (ആലപ്പുഴ). സംസ്‌കാരം പിന്നീട് നടക്കും. |
|
Full Story
|
|
|
|
|
|
|
| യുകെയിലേക്ക് ഫാമിലി വീസ വാഗ്ദാനം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍ |
ലണ്ടന്‍/കല്‍പ്പറ്റ: യുകെയിലേക്ക് ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കല്‍പ്പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ സബീര്‍ (25), കോട്ടത്തറ പുതുശ്ശേരിയില്‍ അലക്സ് അഗസ്റ്റിന്‍ (25) എന്നിവരെ കര്‍ണാടകയിലെ ഹുന്‍സൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയില്‍നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രതികള്‍ ഹുന്‍സൂരിലെ ഇഞ്ചിത്തോട്ടത്തിലാണ് ഒളിച്ചു കഴിഞ്ഞിരുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി പി.എല്‍. ഷൈജു, പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Full Story
|
|
|
|
|
|
|
| ഇന്ത്യ-ബ്രിട്ടീഷ് വ്യാപാര കരാര്‍ ചര്‍ച്ച ഊര്‍ജ്ജിതം, പത്തു വര്‍ഷത്തിനുള്ളില്‍ വ്യാപാരം മൂന്നിരട്ടിയാക്കാന്‍ ലക്ഷ്യം |
ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ 8 മാസത്തെ ഇടവേളയ്ക്കു ശേഷം ഇരുരാജ്യങ്ങളും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളും ബ്രിട്ടനിലെ ഭരണമാറ്റവുമടക്കം എഫ്ടിഎ ചര്‍ച്ചകളില്‍ കാലതാമസം വരുത്തിയിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് വ്യാപാരമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി. ചര്‍ച്ച പുനരാരംഭിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായി. കരാറിലൂടെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം രണ്ടോ മൂന്നോ മടങ്ങ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ശരാശരി 2,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ളത്. വ്യാപാരം |
|
Full Story
|
|
|
|
|
|
|
| യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്കാ റൂട്ട്‌സിനെ പ്രശംസിച്ച് ജെറമി മൈല്‍സ് |
തിരുവനന്തപുരം: യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്‌സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്‌സിങ് പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍ നിന്നുളള മികച്ച ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മികവും 300 ലധികം നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്നതിന് സഹായകരമായി. കൂടാതെ, എമര്‍ജന്‍സി, ഗ്യാസ്‌ട്രോഎന്‍ട്രാളജി, ഓങ്കോളജി, റേഡിയോളജി, ഹെമറ്റോളജി സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരെയും റിക്രൂട്ട്‌ചെയ്യാനായി. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ അമ്മയേയും രണ്ടു സഹോദരങ്ങളെയും കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റം സമ്മതിച്ചു |
ലണ്ടന്‍: യുകെയില്‍ അമ്മയെയും രണ്ട് സഹോദരങ്ങളെയും 19 കാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. പഠിച്ച സ്‌കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതി ഇട്ടിരുന്നതായി പ്രതിയായ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടന് സമീപം ലൂട്ടനില്‍ ആയിരുന്നു സംഭവം. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) എന്നിവരെയാണ് പ്രതി വീട്ടില്‍ വെടിവച്ചു കൊന്നത്. 30 ലധികം വെടിയുണ്ടകള്‍ നിറച്ച ഒരു ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലൂട്ടന്‍ ക്രൗണ്‍ കോടതിയില്‍ മൂന്ന് കൊലപാതക കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. പ്രതി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കായംകുളം സ്വദേശിയായ മലയാളി യുവാവ് മരിച്ചു |
ലണ്ടന്‍/കായംകുളം: യുകെ മലയാളിയായ യുവാവ് ഇംഗ്ലണ്ടിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകന്‍ റെവിന്‍ എബ്രഹാം ഫിലിപ്പ് (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ തുടരവേ ഇന്ന് രാവിലെ ആണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസ്സുള്ള ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: |
|
Full Story
|
|
|
|
| |