Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയെയും ഓവര്‍ടേക്ക് ചെയ്ത് റിഫോം യുകെ
Reporter

ലണ്ടൻ :റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെയും ഇപ്പോള്‍ 'ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയായിരുന്ന റിഫോം യുകെ പുതിയ സര്‍വേയില്‍ അവരെ മറികടന്നു.ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ റിഫോം യുകെ മറികടന്നതായാണ് ഒരു ദേശീയ സര്‍വേ വ്യക്തമാക്കുന്നത്. യൂഗോവ് നടത്തിയ സര്‍വേയില്‍ 25 ശതമാനം പോയിന്റിലാണ് ഫരാഗിന്റെ പാര്‍ട്ടി. ലേബര്‍ പാര്‍ട്ടിയെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന റിഫോം യുകെയ്ക്ക് 


കൺസര്‍വേറ്റീവുകളേക്കാള്‍ നാല് പോയിന്റ് ലീഡുമുണ്ട്.

ഇതിന് പുറമെ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റൊരു ദുഃഖവാര്‍ത്തയാണ് സ്‌കൈ ന്യൂസ് സര്‍വ്വെ നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്ത നാലിലൊന്ന് വോട്ടര്‍മാരും ഇപ്പോള്‍ റിഫോമിനെ പിന്തുണയ്ക്കുന്നതായാണ് വ്യക്തമാകുന്നത്. ടോറികള്‍ക്ക് പുറമെ ലേബര്‍ വോട്ടുകളിലേക്കും റിഫോം യുകെ പ്രവേശിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ജൂലൈയില്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചവരില്‍ 60 ശതമാനം മാത്രമാണ് ഇപ്പോള്‍ ഇത് തുടരുക. 18 ശതമാനം പേര്‍ ഉറപ്പായും, അല്ലെങ്കില്‍ ഏറെക്കുറെ ലേബറിനെ തുണയ്ക്കില്ലെന്ന് വ്യക്തമാക്കുന്നവരാണ്. പൊതുതെരഞ്ഞെടുപ്പ് നാളെ നടന്നാല്‍ 25 ശതമാനം വോട്ടര്‍മാര്‍ റിഫോമിനെയും, 24 ശതമാനം ലേബറിനെയും, 21 ശതമാനം കണ്‍സര്‍വേറ്റീവുകളെയും പിന്തുണയ്ക്കുന്നതാണ് സ്ഥിതി. തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ലേബര്‍ ഗവണ്‍മെന്റ് ഭരണത്തില്‍ വിയര്‍ക്കുകയാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് പകരമായി തീവ്രവികാരം പങ്കുവെച്ച് നിഗല്‍ ഫരാഗ് മുന്നേറ്റം നടത്തുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ അല്‍പ്പം കൂടി കടുപ്പിച്ചാണ് നിഗല്‍ ഫരാഗ് അവതരിപ്പിക്കുന്നത്. ഈ നിലപാടുകള്‍ക്ക് ജനപ്രീതി ഏറുന്നത് കണ്‍സര്‍വേറ്റീവുകളെ വെട്ടിലാക്കുകയാണ്.
 
Other News in this category

 
 




 
Close Window