വിദേശ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് യൂണിവേഴ്സിറ്റി പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുകെ യൂണിവേഴ്‌സിറ്റികളുടെ ഭാവി വലിയ ചോദ്യ ചിഹ്നം ആയി മാറുകയാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയോടെ താല്‍ക്കാലിക ജീവനക്കാരായോ മാറേണ്ടിവരുന്ന അവസ്ഥയാണ്. വേതന പ്രതിസന്ധിയില്‍ ഏകദേശം 90 ഓളം യൂണിവേഴ്സിറ്റികള്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തുകയാണ്. കാര്‍ഡിങ് യൂണിവേഴ്സിറ്റിയുടെ നഴ്സിങ് കോഴ്സുകള്‍ വരെ നിര്‍ത്തലാക്കുന്ന സാഹചര്യമാണ്.
2019ന് ശേഷം കെമിസ്ട്രിയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്സുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. കെമിസ്ട്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹള്ളും പറയുന്നു.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ സാമ്പത്തിക തിരിച്ചടിയിലാണ് യൂണിവേഴ്സിറ്റികള്‍. മറ്റ് വിദേശ രാജ്യങ്ങളെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത് യുകെയ്ക്ക് തിരിച്ചടിയായി കഴിഞ്ഞു. തദ്ദേശിയരായ വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടായി വര്‍ദ്ധിപ്പിച്ചെങ്കിലും അത് യൂണിവേഴ്സിറ്റികള്‍ക്ക് പര്യാപ്തമായ പണമല്ല. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് വച്ചു നോക്കിയാല്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് യൂണിവേഴ്സിറ്റികള്‍ക്ക് സാമ്പത്തിക ഭാരമുണ്ടാക്കുകയാണ്. |