Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  01-02-2025
ബ്രിട്ടനിലെ റോഡുകളില്‍ അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ ശക്തമായ നടപടി

ലണ്ടന്‍: ബ്രിട്ടനിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. മണിക്കൂറില്‍ 164 മൈല്‍ (264 km/h) വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതായി കണ്ടെത്തിയതായി പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വേഗതയില്‍ വാഹനം ഓടിക്കുന്നത് തങ്ങള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും അപകടകരമാണെന്നും, ഡ്രൈവര്‍മാര്‍ ഇത്തരം സ്വാര്‍ത്ഥത കാണിക്കരുതെന്നും പൊലീസ് കര്‍ശനമായി നിര്‍ദ്ദേശിച്ചു. 2019 നും 2023 നും ഇടയില്‍ മണിക്കൂറില്‍ 100 മൈല്‍ (161 km/h) വേഗതയില്‍ ഓടിക്കുന്ന 24,000 ത്തിലധികം വാഹനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതായി പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കെന്റിലെ എം25ല്‍ ഒരു കാറും ഗ്രേറ്റര്‍

Full Story
  31-01-2025
കര്‍ശന കുടിയേറ്റ നിയമം നിലവില്‍ വന്നേക്കും, യുകെ കുടിയേറ്റം നിലയ്ക്കുന്നു

ലണ്ടന്‍: യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകും പുതിയ കണക്കുകള്‍. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം 2032 പകുതിയോടെ യുകെ ജനസംഖ്യ 72.5 ദശലക്ഷത്തിലെത്തുമെന്നാണ് പറയുന്നത്. കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാരിന് മേല്‍ ഇതു സമ്മര്‍ദ്ദമുണ്ടാക്കും. 2022-2023 കാലഘട്ടം ജനസംഖ്യ 4.9 ദശലക്ഷമായി വളരുമെന്നാണ് കണക്ക്. പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം , വിദ്യാഭ്യാസം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിങ്ങനെ വലിയ വെല്ലുവിളികളാണ് സര്‍ക്കാരിന് മേല്‍ ഉണ്ടാകുക. ജനസംഖ്യാ വര്‍ദ്ധനവിന് കാരണമാകുക കുടിയേറ്റമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2032 ഓടെ 1.7 ദശലക്ഷം

Full Story
  31-01-2025
അംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാൡബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു

ലണ്ടന്‍: രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായതോടെ ആംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാളി ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു. അന്വേഷണ വിധേയമായി ബിഷപ്പ് പദവിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന വൈദികരും നിലപാട് എടുത്തതോടെയാണ് രാജി. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തില്‍ അന്വേഷണം പൂര്‍ണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിര്‍ന്ന വൈദികര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 നും 2023 നും ഇടയില്‍

Full Story
  31-01-2025
ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കിയാല്‍ പണം ലഭിക്കും

ലണ്ടന്‍: ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചേല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്ന പദ്ധതിയുമായി ബ്രിട്ടന്‍. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും കാനുകള്‍ക്കും 'ഡിപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി' (ഡിആര്‍എസ്) നടപ്പിലാക്കി 'ക്ലീന്‍ അപ് ബ്രിട്ടന്‍' പദ്ധതിക്ക് ഊര്‍ജം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ടെസ്‌കോ, അസ്ഡ, മോറിസണ്‍സ്, സെയിന്‍സ്ബറീസ്, ആല്‍ഡി, ലിഡില്‍ തുടങ്ങിയ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികളും കാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച കാലിക്കുപ്പികള്‍ അവിടെ നല്‍കി റീസൈക്കിള്‍ ചെയ്യുമെന്ന് ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം തിരികെ

Full Story
  31-01-2025
ബ്രിട്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി എയര്‍ ഇന്ത്യയുടെ പിന്‍വാങ്ങല്‍

ലണ്ടന്‍: ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തില്‍നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കില്‍നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍നിന്നും ഗാട്ട്വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസ് നിര്‍ത്തുന്നത് ഒരു കാരണവും പറയാതെ കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം

Full Story
  31-01-2025
800 കോടിയുടെ അവകാശിക്കായി കാത്തിരിപ്പ്

ലണ്ടന്‍: 83 മില്യന്‍ പൗണ്ട് (8,93,35,72,200 ഇന്ത്യന്‍ രൂപ) സമ്മാനത്തുക നേടിയ യൂറോ മില്യന്‍സ് ടിക്കറ്റ് ഉടമയെ തിരയുകയാണ് യുകെ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇപ്പോഴും കാണാമറയത്ത്. ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തികള്‍ അവര്‍ വാങ്ങിയ ടിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ദേശീയ ലോട്ടറി അഭ്യര്‍ഥിച്ചു. 2, 11, 19, 30, 49 എന്നീ നമ്പറുകളാണ് ഭാഗ്യം കൊണ്ടുവന്നത്. ഒപ്പം 3, 8 എന്ന 'ലക്കി സ്റ്റാര്‍' നമ്പറുകളും ഉള്ള ടിക്കറ്റാണ് ജാക്ക്പോട്ട് നേടിയിരിക്കുന്നത്.

ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യമാണ് ഇതെന്നും നറുക്കെടുപ്പില്‍ പങ്കെടുത്തവരെല്ലാം ഒരിക്കല്‍ കൂടി അവരുടെ ടിക്കറ്റുകള്‍ പരിശോധിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വിജയി

Full Story
  30-01-2025
ഇനി യുകെയില്‍ വെള്ളവും പൊള്ളും: വാട്ടര്‍ ബില്‍ കുത്തനെ ഉയരുമെന്ന് ഉറപ്പായി
വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും വലിയ ഷോക്ക് ഉണ്ടാകുമെന്നു വ്യക്തമായിരിക്കുകയാണ്. വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്ടര്‍ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്ന തീരുമാനമാണ് റെഗുലേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മാസത്തില്‍ 47% വരെ നിരക്ക് വര്‍ധനവാണ് കുടുംബങ്ങള്‍ നേരിടേണ്ടി വരുന്നത്.

ശരാശരി വാര്‍ഷിക വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടാണ് വര്‍ധിക്കുക. ഇതോടെ ശരാശരി ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്കാണ് ഉയരുക. പ്രതിമാസം ഏകദേശം 10 പൗണ്ടാണ് കുതിച്ചുചാട്ടം. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ നിരക്ക് വര്‍ദ്ധനവുകളാണ് അനുഭവപ്പെടുക.

സതേണ്‍ വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും
Full Story
  30-01-2025
ചെലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍, മലയാളികള്‍ ആശങ്കയില്‍

ലണ്ടന്‍: ചെലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ടെസ്‌കോയിലും കൂട്ട പിരിച്ചുവിടല്‍ നടക്കുകയാണ്. തങ്ങളുടെ വിവിധ ശാഖകളിലും, ആസ്ഥാന ഓഫീസിലും ജോലി ചെയ്യുന്ന 400 ഓളം പേരെ ഉടനെ പിരിച്ചു വിടാനൊരുങ്ങുകയാണ് കമ്പനി. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളുണ്ട്. അവരും ആശങ്കയിലാണ്. ഹെഡ് ഓഫീസിലെയും ടെസ്‌കോ മൊബൈല്‍ സ്റ്റോറുകളിലേയും മാനേജര്‍മാര്‍, ഇന്‍സ്റ്റോര്‍ ബേക്കറികളിലെ ജീവനക്കാര്‍ എന്നിവരെയായിരിക്കും ഇത് ബാധിക്കുക സഹപ്രവര്‍ത്തകരെ ബാധിക്കുന്ന ഒരു പ്രശ്നമാണെന്നും, പക്ഷെ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍

Full Story
[301][302][303][304][305]
 
-->




 
Close Window