Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാകുന്നു
reporter

ലണ്ടന്‍: യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആര്‍.പി. കാര്‍ഡുകള്‍ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്‌കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ഏറെ സഹായകമാകും. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്‌സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം അനുവദിക്കുക.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനജീവിതം കൂടുതല്‍ സുഖകരമാക്കുന്നതിന്റെയും പൊതുജനസേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെയും ഭാഗമാണ് ഈ പരിഷ്‌കരണമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വികസനം ഡിജിറ്റല്‍ ഐഡന്റിറ്റി കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യം. സൂപ്പര്‍മാര്‍ക്കറ്റ് ചെക്ക്ഔട്ടുകളിലും മറ്റും സ്റ്റാഫിന്റെ സഹായത്തിനു കാത്തുനില്‍ക്കാതെ സ്വന്തം വയസ്സും വ്യക്തിത്വവും തെളിയിക്കാന്‍ ഡിജിറ്റല്‍ ലൈസന്‍സുകള്‍കൊണ്ട് സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ പരിഷ്‌കരണം പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഷോപ്പുകളിലും ബാറുകളിലും മറ്റും ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കുമ്പോള്‍ വിലാസവും മറ്റു വ്യക്തിഗത വിവരങ്ങളും മറച്ചുവയ്ക്കാനുള്ള പ്രത്യേക സംവിധാനം ആപ്പില്‍ ഉണ്ടാകും. 2023ലെ കണക്കനുസരിച്ച് ബ്രിട്ടനില്‍ 50 മില്യന്‍ ഡ്രൈവിങ് ലൈസന്‍സുകളാണുള്ളത്. ഡി.വി.എല്‍.എ.യുടെ സഹകരണത്തോടെ സര്‍ക്കാര്‍ 2016ല്‍ ആരംഭിച്ച പദ്ധതിയാണ് ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഫലമാകുന്നത്.

ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലും ചില അമേരിക്കന്‍ സ്റ്റേറ്റുകളിലും ഡിജിറ്റല്‍ ലൈസന്‍സ് ഇപ്പോള്‍തന്നെ നിലവിലുണ്ട്. ഈ ഗണത്തിലേക്കാണ് ബ്രിട്ടനും അണിചേരുന്നത്. 2026 ആകുമ്പോഴേക്കും യൂറോപ്യന്‍ യൂണിയനിലെ ഓരോ അംഗരാജ്യവും ഏതെങ്കിലും ഒരു ഐഡി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്കണമെന്നത് പൊതു ധാരണയാണ്. ഇതുകൂടി പരിഗണിച്ചാണ് യൂണിയനില്‍ നിലവില്‍ അംഗമല്ലെങ്കിലും ബിട്ടന്റെ പുതിയ പരിഷ്‌കാരം.

 
Other News in this category

 
 




 
Close Window