വെല്ലിങ്ടണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ പട്ടികയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് പതിനഞ്ചാം സ്ഥാനം. ബജറ്റ് എയര്‍ലൈന്‍സില്‍ റയാന്‍ എയര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തേക്ക് എയര്‍ ന്യൂസിലാന്‍ഡിനെ തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ലൈന്‍ റേറ്റ്ങ്‌സ് എന്ന വെബ്‌സൈറ്റാണ് (AirlineRatings.com) ഈ വര്‍ഷത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാമതുള്ളത് ഓസ്ട്രേലിയയിലെ ക്വാണ്ടാസ് ആണ്. ഇരു കമ്പനികളും തമ്മില്‍ 1.50 പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. അപകടങ്ങള്‍, ഗുരുതരമായ സംഭവങ്ങള്‍, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്റെ പരിശീലനം തുടങ്ങിയ മാനദണ്ഡ പ്രകാരമാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തില്‍ 385 വിമാന കമ്പനികളെ വിലയിരുത്തിയാണ് 25 എയര്‍ലൈനുകളുടെ പട്ടിക തയ്യാറാക്കിയത്.
എയര്‍ ന്യൂസിലാന്‍ഡ്, ക്വാണ്ടാസ് എന്നിവയ്ക്ക് പിന്നാലെ മൂന്നാം സ്ഥാനത്തുള്ളത് കാത്തേ പസഫിക് ആണ്. ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്‌സ്, വിര്‍ജിന്‍ ഓസ്ട്രേലിയ, ഇത്തിഹാദ് എയര്‍വേസ്, എഎന്‍എ, അലാസ്‌ക എയര്‍ലൈന്‍സ്, ഇവിഎ എയര്‍ തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത്. ഹവായിയന്‍ എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എന്നിവയും പട്ടികയില്‍ ഇടംപിടിച്ചു. ഐബീരിയയും വിയറ്റ്‌നാം എയര്‍ലൈന്‍സും ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഒഴിവാക്കപ്പെട്ടു.
ആകാശ മധ്യത്തില്‍ ഡോര്‍ തുറക്കപ്പെട്ട് ആഗോള തലത്തില്‍ ചര്‍ച്ചയായ അലാസ്‌ക എയര്‍ലൈന്‍സ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ഇടം പിടിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. വിമാനക്കമ്പനിയുടെ പിഴവല്ല മറിച്ച് ബോയിംഗ് വിമാനത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകളാണ് സംഭവത്തിന് കാരണമെന്ന് എയര്‍ലൈന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചെലവ് കുറഞ്ഞ കാരിയര്‍ റാങ്കിംഗില്‍, ഏറ്റവും സുരക്ഷിതമായ എയര്‍ലൈനായി ഹോങ്കോംഗ് എക്‌സ്പ്രസ് തെരഞ്ഞെടുക്കപ്പെട്ടു, ജെറ്റ്സ്റ്റാര്‍, റയാന്‍എയര്‍, ഈസി ജെറ്റ്, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്. എയര്‍ഏഷ്യ, വിസ് എയര്‍. വിയറ്റ്‌ജെറ്റ് എയര്‍, സൗത്ത് വെസ്റ്റ്യ എയര്‍ലൈന്‍സ്, വോളാരിസ് തുടങ്ങിയവയും ഈ വിഭാഗത്തില്‍ പട്ടികയിലുണ്ട്.