Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
വരാനിരിക്കുന്ന ബജറ്റ് ഓരോ കുടുംബത്തിലും വന്‍ പ്രത്യാഘാതം ഉണ്ടാക്കും
reporter

ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തുന്ന ഓട്ടം ബജറ്റ് അവതരണം ബ്രിട്ടനിലെ ഓരോ കുടുംബങ്ങളിലും പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൗണ്‍സില്‍ ടാക്സ് ബില്ലുകള്‍ 2000 പൗണ്ട് കടത്തുന്ന നിയമമാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി ബ്രിട്ടന്‍ ആശങ്കയോടെ കാത്തിരിക്കുകയാണ്. കൗണ്‍സില്‍ ടാക്സ് ബില്ലുകള്‍ ഉയര്‍ത്തുന്ന തരത്തില്‍ ചാന്‍സലര്‍ ബജറ്റില്‍ നിയമമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 2.99 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ക്യാപ് നീക്കം ചെയ്യും. നിയമമാറ്റം സാധ്യമാക്കുമെങ്കിലും ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് നടപടിയില്‍ തീരുമാനം കൈക്കൊള്ളാം.

ബ്രിട്ടന്റെ ഖജനാവില്‍ കുറവുള്ള 50 ബില്ല്യണ്‍ പൗണ്ട് സ്വരുക്കൂട്ടാനും, പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനും ലക്ഷ്യമിട്ടാണ് ഹണ്ട് പ്രഖ്യാപനങ്ങള്‍ നടത്തുക. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലറും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലും ഓരോ വ്യക്തിയെയും ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഇതോടൊപ്പം ബാക്ക്ലോഗില്‍ പൊറുതിമുട്ടിയ എന്‍എച്ച്എസിന് അധിക ഫണ്ടിംഗ് നല്‍കാനും ഹണ്ട് തയ്യാറാകും. വെയ്റ്റിംഗ് ലിസ്റ്റ് ചുരുക്കാനുള്ള പണം എന്‍എച്ച്എസിന്റെ പക്കലില്ലെന്ന് വാച്ച്ഡോഗ് വ്യക്തമാക്കിയതോടെയാണ് ഇത്. 7.1 മില്ല്യണിലെത്തിയ കാത്തിരിപ്പ് പട്ടിക ചുരുക്കാന്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ എന്‍എച്ച്എസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window